Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൂന്നാം ദിനം അശ്വിനെ കാത്ത് മൂന്ന് റെക്കോഡുകള്‍, കപിലിനെ മറികടക്കാം

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 205 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ 89 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. മൂന്നാം ദിനം ഇന്ത്യ ഓള്‍ഔട്ടാവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങും. മൂന്നാം ദിനം ഇന്ത്യയുടെ ആര്‍ അശ്വിന് വളരെ പ്രതീക്ഷയുള്ള ദിവസമാണ്. മൂന്നാം ദിനം മൂന്ന് റെക്കോഡുകളാണ് അശ്വിനെ കാത്തിരിക്കുന്നത്.

ഒരു വിക്കറ്റ് അകലെ കോര്‍ട്ട്‌ലി ആംബ്രോസിന്റെ 405 ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് തകര്‍ക്കാന്‍ അശ്വിനാവും. നിലവില്‍ 404 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സിലും മികവ് ആവര്‍ത്തിക്കാന്‍ നിലവിലെ ഫോമില്‍ അനായാസം അശ്വിന് സാധിക്കും. അതിനാല്‍ത്തന്നെ ആംബ്രോസിന്റെ റെക്കോഡ് അശ്വിന്‍ മറികടക്കാന്‍ സാധ്യത ഏറെയാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെയാണ് അശ്വിന്‍ 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെത്തിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. മുന്‍ ശ്രീലങ്കന്‍ താരവും സ്പിന്‍ ഇതിഹാസവുമായ മുത്തയ്യ മുരളീധരനാണ് അശ്വിനെക്കാളും വേഗത്തില്‍ ഈ നേട്ടത്തിലെത്തിയത്. 34കാരനായ അശ്വിന്റെ മുന്നില്‍ ഇനിയും മൂന്ന് നാല് വര്‍ഷത്തെ കരിയര്‍ ഉണ്ടെന്നിരിക്കെ പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കപ്പെട്ടേക്കും.

ashwin

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ക്കാനുമുള്ള അവസരം അശ്വിന്റെ മുന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനായാല്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ വിക്കറ്റെന്ന (85 വിക്കറ്റ്) കപിലിന്റെയും ബിഷന്‍ സിങ് ബേദിയുടെയും റെക്കോഡിനെ മറികടക്കാന്‍ അശ്വിനാവും. നിലവില്‍ 83 വിക്കറ്റുകള്‍ അശ്വിന്റെ പേരിലുണ്ട്.

ഇംഗ്ലണ്ടിനെതിരേ 92 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയുടെ റെക്കോഡ് മറികടക്കാനുള്ള അവസരവരവും അശ്വിന് മുന്നിലുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ സഹീര്‍ ഖാനെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്താനും അശ്വിനാവും. നാല് വിക്കറ്റ് നേടിയാല്‍ സഹീറിന്റെ ഒപ്പമെത്താനും അശ്വിന് സാധിക്കും. സമീപകാലത്തായി ഗംഭീര പ്രകടനമാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്.

നാലാം ടെസ്റ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇത്രയും ദുഷ്‌കരമായ പിച്ചില്‍ മികച്ച ലീഡിലേക്ക് ഇന്ത്യ എത്തിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായിരിക്കുകയാണ്. നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം.

Story first published: Saturday, March 6, 2021, 11:20 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+