Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വരുന്നു ഇന്ത്യ x ഇന്ത്യ എ പോരാട്ടം!! ഇതു പൊളിക്കും, എങ്ങനെയാവും ലൈനപ്പ് ?

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമും എ ടീമും ഒരു ചതുര്‍ദിന പോരാട്ടത്തില്‍ മുഖാമുഖം വന്നാല്‍ എങ്ങനെയിരിക്കും? ക്രിക്കറ്റ് പ്രേമികള്‍ കാണാനാഗ്രഹിക്കുന്ന ഈ കിടിലന്‍ പോരാട്ടം ഒടുവില്‍ സംഭവിക്കുകയാണ്. അടുത്ത മാസം 13 മുതല്‍ 16 വരെ ഇംഗ്ലണ്ടിലാണ് ചതുര്‍ദിന ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ഇന്ത്യയുടെ രണ്ടു വ്യത്യസ്ത ടീമുകള്‍ കൊമ്പുകോര്‍ക്കുക.

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര അടുത്ത മാസം 20ന് മുതല്‍ ആരംഭിക്കാനിരിക്കെ അതിനു മുന്നോടിയായി സീനിയര്‍ ടീമിന്റെ അവസാന തയ്യാറെടുപ്പ് കൂടിയാവും ഈ പോരാട്ടം. അഭിമന്യു ഈശ്വരനെ നായകനാക്കി ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സീനിയര്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന ഇന്ത്യന്‍ പോരാട്ടത്തില്‍ എങ്ങനെയാവും ഇരുടീമുകളുടെയും ലൈനപ്പെന്നു നമുക്കു നോക്കാം.

SHUBMAN GILL

ഇന്ത്യന്‍ ടീമില്‍ ആരെല്ലാം?

നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും ഈ വര്‍ഷം വിരമിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂവരുടെയും അഭാവത്തില്‍ പുതിയ ലുക്കിലുള്ള ഒര ടീമിനെയാവും ഇംഗ്ലണ്ടിലേക്കു ഇന്ത്യ അയക്കുക.

രോഹിത്തിന്റെ പകരക്കാരനായി യുവ സൂപ്പര്‍ താരവും സ്റ്റൈലിഷ് ബാറ്ററുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് ക്യാപ്റ്റന്റെ റോള്‍ ലഭിച്ചേക്കുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനുമായിരിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് റോളിന്റെ പുതിയ അവകാശി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും.

യശസ്വി ജയ്‌സ്വാളും രാഹുലുമായിരിക്കും എ ടീമിനെതിരേ സീനിയര്‍ ടീമിനു വേണ്ടി ഓപ്പണിങില്‍ കളിക്കുക. മൂന്നാമനായി കളിച്ചേക്കുക ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ്. അതിനു ശേഷം കോലി ഒഴിഞ്ഞിട്ട നാലാം നമ്പറില്‍ ഇനി ഗില്‍ തുടര്‍ന്നു കളിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ റിഷഭിന്റെ ഊഴമായിരിക്കും. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ.

ആറ്, ഏഴ് സ്ഥാനങ്ങളില്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാവും കളിക്കാനിറങ്ങുക. എട്ടാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരിക്കും കളിച്ചേക്കുക. അതിനു ശേഷം പേസര്‍മാരുടെ ഊഴമായിരിക്കും. ജസ്പ്രീത് ബുംറ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുമ്പോള്‍ കൂട്ടിനു മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയും നമുക്കു കാണാം.

ഇന്ത്യന്‍ ടീം 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഇന്ത്യന്‍ എ ടീം ഇങ്ങനെ

ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനിലേക്കു വന്നാല്‍ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ക്ലാസിക് ബാറ്റര്‍മാരാണ് ഇരുവരും.

ABHOIMANYU EASWARAN

മൂന്നാം നമ്പറില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു അവസരം ലഭിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. നാലാമനായി വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധ്രുവ് ജുറേലിനെയും നമുക്കു കാണാം. അഞ്ചാം നമ്പറിലേക്കു നറുക്കുവീഴുക സര്‍ഫാസ് ഖാനായിരിക്കും.

ആറ്, ഏഴ് നമ്പറുകളില്‍ ഓള്‍റൗണ്ടര്‍മാരായ ഹര്‍ഷ് ദുബെയും തനുഷ് കോട്ടിയാനും ഇറങ്ങും. എട്ടാമന്‍ മാനവ് സുതറായിരിക്കും. പേസ് ബൗളിങിന്റെ ചുമതല മുകേഷ് കുമാറിനായിരിക്കും. ആകാശ്ദീപും ഹര്‍ഷിത് റാണയുമായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍.

ഇന്ത്യന്‍ എ ടീം 11

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), റുതുരാരാജ് ഗെയ്ക്വാദ്, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയാന്‍, മാനവ് സുതാര്‍, മുകേഷ് കുമാര്‍, ആകാശ്ദീപ്, ഹര്‍ഷിത് റാണ.

Story first published: Saturday, May 17, 2025, 16:56 [IST]
Other articles published on May 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+