IND vs ENG: മത്സരഗതിയെ മാറ്റിമറിക്കുന്ന പ്രകടനമാണ് റിഷഭില്‍ നിന്ന് പ്രതീക്ഷിക്കുന്നത്- വിരാട് കോലി
ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. മഴ വില്ലനായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ ബാറ്റിങ് റെക്കോഡൊന്നുമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സിലേത്. അതിനാല്‍ത്തന്നെ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. കെഎല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കവും ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
മധ്യനിരയും വാലറ്റവും അവസരത്തിനൊത്ത് ഉയരേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ പ്രകടനവും വളരെ നിര്‍ണ്ണായകമാവും. ആദ്യ മത്സരത്തില്‍ കടന്നാക്രമിച്ച് കളിച്ച റിഷഭ് 20 പന്തില്‍ 25 റണ്‍സ് നേടിയാണ് പുറത്തായത്. അതിവേഗം റണ്‍സുയര്‍ത്തുന്ന റിഷഭിന്റെ ശൈലിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അദ്ദേഹം ഇതേ ശൈലി തുടരണമെന്നാണ് നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടത്.

'പ്രതിരോധ റോളില്‍ കളിക്കുകയല്ല റിഷഭ് പന്തിന്റെ റോള്‍. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് കളിയില്‍ മാറ്റം വരുത്താന്‍ അവന് കഴിവുണ്ട്. അവന്‍ പ്രതിരോധിച്ച് കളിക്കുന്നത് വളരെ കുറവാണ്. അവന്റെ അതിവേഗ ഇന്നിങ്‌സുകള്‍ മത്സരഫലത്തെ മാറ്റിമറിക്കുന്നതാണ്. സാഹസത്തിന് മുതിരാന്‍ മടിയില്ലാത്തവമാണ് റിഷഭ്. അവന് ടീം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമുണ്ട്. അത് ധൈര്യത്തോടെ ചെയ്യാന്‍ അവന് കഴിവുണ്ട്. അവന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു. ഇതേ ശൈലിയില്‍ത്തന്നെ അവന്‍ കളി തുടരും'-വിരാട് കോലി പറഞ്ഞു.
ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യക്കായി ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. അതിവേഗം ബാറ്റുവീശുന്ന റിഷഭ് ഓസ്‌ട്രേലിയയിലടക്കം ഗംഭീര പ്രകടനം നടത്തിയതാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത്. താരത്തില്‍ നിന്ന് ഇതേ പ്രകടനം ആവര്‍ത്തിക്കാനായാല്‍ 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ സ്വപ്‌നം നടക്കും.
വിക്കറ്റിന് പിന്നിലും തിളങ്ങാന്‍ റിഷഭിന് സാധിക്കുന്നുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി താരം മാറിക്കഴിഞ്ഞു. വരുന്ന ടി20 ലോകകപ്പിലും റിഷഭിന്റെ പ്രകടനത്തില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്നു. മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications