For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭുണ്ടായിട്ടും വന്‍ നാണക്കേട്!! ഇത്ര പ്രതീക്ഷിച്ചില്ല, ഇംഗ്ലണ്ടിന് ആശ്വാസം; സംഭവമിങ്ങനെ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ലീഡിനായി പൊരുതുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 387നു മറുപടിയില്‍ ആദ്യ സെഷനില്‍ 61 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 224 റണ്‍ടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 163 റണ്‍സ് കൂടിയാണ് വേണ്ടത്.

സെഞ്ച്വറിയിലേക്കു കുതിക്കുന്ന കെഎല്‍ രാഹുലും (90) ഫിഫ്റ്റിയുമായി റിഷഭ് ന്തുമാണ് (58) ഇപ്പോള്‍ ക്രീസില്‍. 171 ബോളില്‍ 117 റണ്‍സ് ഈ ജോടി ടീം ടോട്ടലിലേക്കു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ മൂന്നാംദിനം തുടക്കത്തില്‍ തന്നെ വലിയൊരു നാണക്കേട് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ആദ്യദിനം ഈ ഗ്രൗണ്ടില്‍ ഇന്ത്യയോടേറ്റ തിരിച്ചടിക്ക് ഇത്തവണ ഇംഗ്ലീഷ് ബൗളര്‍മാര്‍ കണക്കുതീര്‍ക്കുകയായിരുന്നു. എന്താണ് സംഭവമെന്നറിയാം.

RAHUL RISHABH

റിഷഭുണ്ടായിട്ടും ഇതെങ്ങനെ?

മൂന്നാം ദിനം രാവിലെ ആദ്യ സെഷനില്‍ തുടര്‍ച്ചയായി 31 ബോളില്‍ ഒരു റണ്‍സ് പോലുമെടുക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ജോടികളായ കെഎല്‍ രാഹുലിനെയും റിഷഭ് പന്തിനെയും ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

നേരത്തേ ആദ്യദിനം മൂന്നാം സെഷനില്‍ ജോ റൂട്ടും ഒല്ലി പോപ്പും ക്രീസിലുള്ളപ്പോള്‍ തുടരെ 28 ബോളുകളെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടും അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ്. ഇന്ത്യയേക്കാള്‍ മൂന്നു ഡോട്ട് ബോളുകള്‍ അധികമെറിഞ്ഞാണ് ബെന്‍ സ്‌റ്റോക്‌സിന്റെയും സംഘത്തിന്റെയും മധുരപ്രതികാരം.

46-51 ഓവറിനിടെയായിരുന്നു മാരക ബൗളിങിലൂടെ ഇന്ത്യയെ ഇംഗ്ലണ്ട് വരിഞ്ഞുമുറുക്കിയത്. വമ്പനടിക്കാരനായ റിഷഭ് ക്രീസിലുണ്ടായിട്ടും ഇംഗ്ലീഷ് ബൗളിങ് നിരയ്ക്കു എങ്ങനെയാണ് ഇത്തരമൊരു മാജിക്കല്‍ ബൗളിങ് കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്നതാണ് ചോദ്യം.

സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറെഞ്ഞ 46ാമത്തെ ഓവര്‍ മുതലാണ് ഇന്ത്യയുടെ റണ്ണൊഴുക്ക് അല്‍പ്പസമയത്തേക്കു പൂര്‍ണമായും നിലച്ചു പോയത്. ഈ ഓവറിലെ മൂന്നാമത്തെ ബോള്‍ ലെഗ് സൈഡിലേക്കു കളിച്ച് റിഷഭ് സിംഗിളെടുത്തിരുന്നു.

പിന്നീടങ്ങോട്ട് റണ്‍വരള്‍ച്ച തന്നെയാണ് ലോര്‍ഡ്‌സില്‍ കണ്ടത്. ഓവറിലെ ശേഷിച്ച മൂന്നു ബോളിലും റിഷഭിനു റണ്ണൊന്നുമെടുക്കാനായില്ല. ക്രിസ് വോക്‌സെറിഞ്ഞ അടുത്ത ഓവര്‍ നേരിട്ടത് റിഷഭാണ്. പക്ഷെ ഈ ഓവര്‍ മെയ്ഡനില്‍ കലാശിക്കുകയായിരുന്നു.

അടുത്ത ഓവറില്‍ രാഹുല്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെത്തി. ഇത്തവണ ബൗളറാവട്ടെ ആര്‍ച്ചറുമായിരുന്നു. ഈ ഓവര്‍ മെയ്ഡനായി മാറി. അടുത്ത ഓവറില്‍ വീണ്ടും വോക്‌സ് തന്നെ. സ്‌ട്രൈക്കിലാവട്ടെ റിഷഭും. തുടര്‍ച്ചയായ മൂന്നാമത്തെ മെയ്ഡന്‍.

ആര്‍ച്ചര്‍ക്കായിരുന്നു അടുത്ത ഓവര്‍. സ്‌ട്രൈക്ക് നേരിട്ട രാഹുലിന്റെ ബാറ്റില്‍ നിന്നും ഒരു റണ്‍സ് പോലും വന്നില്ല. അവസാനത്തേത് നോബോളായതു കാരണം എക്‌സ്്ട്രായിനത്തില്‍ ഒരു റണ്‍സ് കിട്ടിയതാണ് ഏക ആശ്വാസം.

STOKES RAHUL

51ാം ഓവറില്‍ വോക്‌സ് പന്തെറിയാനെത്തി. ആദ്യത്തെ നാലു ബോളിലും റിഷഭിനു റണ്ണൊന്നും ലഭിച്ചില്ല. എന്നാല്‍ അഞ്ചാത്തെ ബോളില്‍ സിംഗിളെടുത്ത് റിഷഭ് ആ പൂട്ട് പൊളിച്ചു. കവര്‍ ഏരിയയിലേക്കു ഡൈവ് ചെയ്താണ് അദ്ദേഹം സിംഗിളെടുത്തത്. അവസാന ബോൡ ബൗണ്ടറിയോടെ റിഷഭ് ഓവറും അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 400ല്‍ താഴെ റണ്‍സിനു പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായി മാറി. ഈ പരമ്പരയില്‍ ബുംറയുടെ രണ്ടാം ഫൈഫര്‍ കൂടിയാണിത്. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ബുംറ അഞ്ചു വിക്കറ്റുകള്‍ പിഴുതിരുന്നു.

Story first published: Saturday, July 12, 2025, 18:08 [IST]
Other articles published on Jul 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+