Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനുണ്ടായിരുന്നെങ്കില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചേനെ!! വിലയറിഞ്ഞു, മുന്‍ ഇംഗ്ലീഷ് പേസര്‍

ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. 22 റണ്‍സിന്റെ പരാജയമാണ് ഐതിഹാസിക വേദിയായ ലോര്‍ഡ്‌സില്‍ ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടി വന്നത്.

193 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. പക്ഷെ ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യ 170 റണ്‍സിനു കൂടാരം കയറി. വാലറ്റക്കാരെ കൂട്ടുപിടിച്ച് രവീന്ദ്ര ജജഡേജ (61*) അവസാനത്തെ സെഷന്‍ വരെ പോരാടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ ലോര്‍ഡ്‌സില്‍ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്നും അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ടീം ജയിക്കുമായിരുന്നെന്നും ഹാര്‍മിസണ്‍ ചൂണ്ടിക്കാട്ടി. അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പരകയ്ക്കു മുമ്പാണ് തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

indian team

ജയിക്കാനുളള സാമര്‍ഥ്യം

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പല കാര്യങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനേക്കാള്‍ മുന്നിലായിട്ടും കളി ജയിക്കാനുള്ള ആ സാമര്‍ഥ്യം ഇല്ലാതെ പോയെന്നു സ്റ്റീവ് ഹാര്‍മിസണ്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയാണ് ഈ പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത്. മുന്‍നിരയില്‍ കൂടുതല്‍ റണ്‍സ്, ന്യൂബോളില്‍ കൂടുതല്‍ വിക്കറ്റ് എന്നിവയിലും ഇന്ത്യ തന്നെ മുന്നില്‍. പക്ഷെ കളി ജയിക്കാനുള്ള ആ സാമര്‍ഥ്യം ലഭിച്ചത് ഇംഗ്ലണ്ടിനാണന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടു ഹാര്‍മിസണ്‍ പറഞ്ഞു.

മൂന്നു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുമുള്ളത് ഇന്ത്യന്‍ താരങ്ങളാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ആറിന്നിങ്‌സുകളില്‍ നിന്നും 607 റണ്‍സോടെ തലപ്പത്ത്. വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് രണ്ടാമന്‍. ആറിന്നിങ്‌സുകളില്‍ നിന്നും 425 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

വിക്കറ്റ് വേട്ടക്കാരിലേക്കു വന്നാല്‍ അവിടെയും ആധിപത്യം ഇന്ത്യക്കാണ്. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ബൗളര്‍മാരില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാരും ഇന്ത്യന്‍ താരങ്ങളാണ്. ആറിന്നിങ്‌സുകളില്‍ നിന്നും 13 വിക്കറ്റുകളുമായി മുഹമ്മദ് സിറാജാണ് ഒന്നാമന്‍. നാലിന്നിങ്‌സുകളില്‍ നിന്നും 12 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ രണ്ടാമതും 11 വിക്കറ്റുകളുള്ള ആകാശ്ദീപ് മൂന്നാമതും നില്‍ക്കുന്നു.

കോലിയെ മിസ്സ് ചെയ്തു

ലോര്‍ഡ്‌സിലെ റണ്‍ചേസില്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ ഇന്ത്യന്‍ ടീം ശരിക്കും മിസ് ചെയ്തുവെന്നു സ്റ്റീവ് ഹാര്‍മിസണ്‍ പറയുന്നു. വിജയം നേടിയെടുക്കാന്‍ കഴിയുമെന്നു ഇന്ത്യന്‍ ടീം ആദ്യം വിശ്വസിക്കാന്‍ തുടങ്ങണം.

VIRAT KOHLI

ഇവിടെയാണ് വിരാട് കോലിയെ പോലുള്ള ഒരാള്‍ അവിശ്വസനീയമായി മാറുന്നത്. രണ്ടാമിന്നിങ്‌സിലെ റണ്‍ചേസില്‍ വിരാട് കളിച്ചാല്‍ വളരെ അനായാസം കളിയും ജയിപ്പിക്കുമായിരുന്നു. ലോര്‍ഡ്‌സില്‍ ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നയാള്‍ അദ്ദേഹം തന്നെയാണെന്നും ഹാര്‍മിസണ്‍ വ്യക്തമാക്കി.

അതേസമയം, ടെസ്റ്റിലെ റണ്‍ചേസില്‍ കോലിക്ക നാലാമിന്നിങ്‌സില്‍ അത്ര മികച്ച റെക്കോര്‍ഡായിരുന്നില്ല ഉള്ളതെന്നു കണക്കുകള്‍ പറയുന്നു. പക്ഷെ ടി20, ഏകദിന ക്രിക്കറ്റുകളില്‍ അസാധാരണ റെക്കോര്‍ഡ് റണ്‍ചേസില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും ഇത്രയും അനുഭവസത്തുള്ള കോലിയുടെ സാന്നിധ്യം ലോര്‍ഡ്‌സില്‍ തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്.

ടെസ്റ്റില്‍ കോലിയുടെ നാലാം നമ്പര്‍ പൊസിഷന്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ ഗില്‍ ഏറ്റെടുത്തിരിക്കുകയാണ്. വമ്പന്‍ റണ്‍വേട്ടയുമായി ഈ റോളിനോടു പൂര്‍ണമായി നീതി പുലര്‍ത്താനും അദ്ദേഹത്തിനായിട്ടുണ്ട്. പക്ഷെ ലോര്‍ഡ്‌സ് ടെസ്റ്റിലെ റണ്‍ചേസില്‍ ടീം രണ്ടിനു 40ല്‍ നില്‍ക്കെ ക്രീസിലെത്തിയ ഗില്ലിനു സമ്മര്‍ദ്ദഘട്ടത്തില്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവയ്ക്കാനായില്ല.

Story first published: Sunday, July 20, 2025, 7:57 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+