ഓവല്‍: ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ പോലും അവസരം കിട്ടാതെ ബെഞ്ചിലിരിക്കേണ്ടി വന്ന നിര്‍ഭാഗ്യവാന്‍മാരുടൈ നിരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഉള്‍പ്പെട്ടിരിക്കുകയാണ്.
ഓവലിലെ ഏറെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെങ്കിലും ചൈനാമാന്‍ സ്പിന്നര്‍ക്കു അവസരം നല്‍കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഒരിക്കല്‍ക്കൂടി കുല്‍ദീപിനു നേരെ കണ്ണടയ്ക്കുകയായിരുന്നു.
കുല്‍ദീപിനെ ഇന്ത്യ ഒരിക്കല്‍ക്കൂടി അവഗണിച്ചതി ല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയീണ് മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്നു സൗരവ് ഗാംഗുലി. ഗംഭീറും ഗില്ലിലും കുല്‍ദീപിന്റെ കഴിവില്‍ വിശ്വസിക്കണമെന്നും ടെസ്റ്റില്‍ 20 വിക്കറ്റുകളെടുക്കാന്‍ ഇതുപോലെയൊരു സ്പിന്നര്‍ ആവശ്യമാണന്നും ദാദ ചൂണ്ടിക്കാട്ടി.

അവസാന ദിവസം പാടുപെടും
ഓവല്‍ ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞ ഇന്ത്യന്‍ ടീമിനു പണി കിട്ടിയേക്കുമെന്നും അവസാന ദിവസം വിക്കറ്റുകളെടുക്കാന്‍ പാടുപെടുമെന്നും സൗരവ് ഗാംഗുലി മുന്നറിയിപ്പ്് നല്‍കി. ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ (ഓവല്‍ ടെസ്റ്റ്) നാലു ഫാസ്റ്റ് ബൗളര്‍മാരുമായാണ് കളിച്ചതെന്നു ഞാന്‍ കരുതുന്നു. അവര്‍ പിച്ചില്‍ അല്‍പ്പം പുല്ല് നിലനിര്‍ത്തിയിട്ടുണ്ട്. അതു മനപ്പൂര്‍വ്വം തന്നെയാണും ഞാന്‍ ഊഹിക്കുന്നു.
ഇന്ത്യക്കു നേരത്തേ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ മികവുറ്റ സ്പിന്നര്‍മാരുണ്ടായിരുന്നു. കുല്‍ദീപ് മാഞ്ചസ്റ്റര്‍ (നാലാം ടെസ്റ്റ്), ലോര്‍ഡ്‌സ് (മൂന്നാം ടെസ്റ്റ്), ബെര്‍മിങ്ഹാം (രണ്ടാം ടെസ്റ്റ്) എന്നിവയിലെല്ലാം കളിച്ചിരുന്നെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. ഒരു മികച്ച സ്പിന്നറില്ലാതെ അഞ്ചാംദിനം എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കുകയെന്നത് കടുപ്പമേറിയ കാര്യം തന്നെയാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീം ബാറ്റ് ചെയ്തപ്പോള്‍ (നാലാം ടെസ്റ്റ്) എന്താണ് സംഭവിച്ചതെന്നു നമ്മള്‍ കണ്ടു. ഒരു ടോപ് ക്ലാസ് സ്പിന്നറുടെ അഭാവം അവരുടെ നിരയിലുണ്ടായിരുന്നു. അവര്‍ക്കു വിക്കറ്റുകളെടുക്കാനുമായില്ല. മുന്‍ ടീമുകളെയെടുത്താല്‍ അവര്‍ക്കു മഹാന്‍മാരായ സ്പിന്നര്‍മാരുണ്ടായിരുന്നു.
ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഇംഗ്ലണ്ടിന്റെ ഗ്രേയം സ്വാ്ന്‍, മോണ്ടി പനേസര്‍, നമ്മുടെ തന്നെ ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ ടീം ഉറച്ചു നില്‍ക്കേണ്ട താരങ്ങളിലൊരാളാണ് കുല്‍ദീപ്. ഭാവിയിലേക്കു അവന്‍ വളരെ നിര്‍ണായകമാണെ്ന്നും ദാദ വിലയിരുത്തി.
റിസ്റ്റ് സ്പിന്നിനെതിരേ പലപ്പോഴും പതറിയിട്ടുള്ള ടീമാണ് ഇംഗ്ലണ്ട്. കുല്‍ദീപ് അവര്‍ക്കു നേരത്തേ പലപ്പോഴും പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഈ ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ തുറുപ്പുചീട്ടായി അദ്ദേഹം മാറുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ ബാറ്റിങ് നിരയ്ക്കു കൂടുതല്‍ ആഴം നല്‍കുന്നതിനായി കുല്‍ദീപിനെ തഴഞ്ഞ ഗംഭീര്‍ പകരം ഓള്‍റൗണ്ടര്‍ക്കാണ് കൂടുതലായി പ്രാധാന്യം നല്‍കിയത്.
ആദ്യത്തെ നാലു ടെസ്റ്റുകളിലും തഴയപ്പെട്ടപ്പോള്‍ ഓവലിലെ അഞ്ചാമങ്കത്തിലും കുല്‍ദീപിനെ കൊണ്ടുവരുമെന്നാണ് പലരും പ്രതീക്ഷിച്ചത്. അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന രീതിയില്‍ പല റിപ്പോര്‍ട്ടുകളും വരികയും ചെയ്തു. പക്ഷെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ കുല്‍ദീപിന്റെ പേരില്ലായിരുന്നു.

എവിടെ മുകേഷ്?
ഇംഗ്ലണ്ട് പര്യടനത്തില്‍ ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിലൂടെ അരങ്ങേറുകയും ഓവലില്‍ തഴയപ്പെടുകയും ചെയ്ത യുവ പേസര്‍ അന്‍ഷുല്‍ കംബോജിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
ഒരു ടെസ്റ്റ് മല്‍സത്തിലെ പ്രകടനം കൊണ്ടു മാത്രം കംബോജിനെ വിലയിരുത്താന്‍ പാടില്ല. അവന്‍ വളരെ ചെറുപ്പമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അഞ്ചിനു മുകളിലോ, എട്ടോ ടെസ്റ്റുകളിലോ വരെ കളിപ്പിച്ച ശേഷം മാത്രമേ ഒരു താരത്തെ നമ്മള്‍ വിലയിരുത്താനും അഭിപ്രായങ്ങള്‍ രൂപീകരിക്കാനും പാടുള്ളൂ.
മുകേഷ് കുമാര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെന്നതു എന്നെ ആശ്ചര്യപ്പെടുത്തുന്നു. പ്രത്യേകിച്ചും റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുകേഷിന്റെ നമ്പറുകള്‍ മികച്ചതാണ്. ഇവിടുത്തെ സാഹചര്യങ്ങള്‍ അവന്റെ ബൗളിങിനു നന്നായി യോജിക്കുകയും ചെയ്യുന്നു. ഭാവിയില്‍ മുകേഷിനു അവസരങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.