For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിനോടു മുട്ടാന്‍ ഇന്ത്യക്കാവില്ല, തകര്‍ന്നടിയും!! കാരണം പറഞ്ഞ് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തകര്‍ന്നടിയുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ മോണ്ടി പനേസര്‍. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ശക്തമായ വെല്ലുവിളി തന്നെ ഇന്ത്യന്‍ ടീമിനു നേരിടേണ്ടതായി വരുമെന്നും അതിനെ മറികടക്കാന്‍ അവര്‍ക്കാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത വെള്ളിയാഴ്ച മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ യുവതാരം ശുഭ്മന്‍ ഗില്ലാണ് പരമ്പരയില്‍ ടീമിനെ നയിക്കുക. കഴിഞ്ഞ മാസമാണ് ഇരുവരും തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

MONTY PANESAR

പരമ്പരയില്‍ ഇന്ത്യ തകരും

ശുഭ്മന്‍ ഗില്ലിനു കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോടു തകരുമെന്നാണ് മോണ്ടി പനേസറുടെ വിലിയിരുത്തില്‍. അതിനു പിന്നിലെ പ്രധാന കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയാ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു ഇന്ത്യയില്‍ വേരുകളുള്ള മുന്‍ സ്പിന്നര്‍.

വിരാട് കോലിയും രോഹിത് ശര്‍മയും ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ലെന്നതു ഇംഗ്ലണ്ടിനു ഗുണം ചെയ്യും. ടീമിലുണ്ടായിരുന്നെങ്കില്‍ രണ്ടു പേരുടെയും അനുഭവസമ്പത്ത് ഇന്ത്യക്കു ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അനുഭവസമ്പത്തില്ലാത്തവരാണ്.

അനുഭവസമ്പത്ത് കുറവായാല്‍ എന്താണ് സംഭവിക്കുക? ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു എങ്ങനെ കളിക്കാന്‍ സാധിക്കും? ഇംഗ്ലണ്ട് എങ്ങനെയാണ് കളിക്കുകയെന്നു നമുക്കറിയാം. ഇന്ത്യ തകര്‍ന്നടിയാനുള്ള സാധ്യതയാണുള്ളതെന്നും പനേസര്‍ വ്യക്തമാക്കി.

ഗില്ലിനു പിന്തുണ

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുന്ന യുവ ഹാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെ പുകഴ്ത്താന്‍ മോണ്ടി പനേസര്‍ മടിച്ചില്ല. ബാറ്റ് കൊണ്ടു നല്ല പ്രകടനം നടത്താന്‍ ഗില്ലിനു സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ശുഭ്മന്‍ ഗില്‍ മികച്ച ക്യാപ്റ്റനായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ഉത്തരവാദിത്വത്തോടെ നന്നായി ബാറ്റ് ചെയ്യുകയും ചെയ്യുമെന്നും പനേസര്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ ടീമിനെ ടി20 പരമ്പരയില്‍ ഇതിനകം നയിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ ഇതാദ്യമായാണ് ഗില്‍ ക്യാപ്റ്റനായെത്തുന്നത്.

SHUBMAN GILL

സമാപിച്ച ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനെ വളരെ മികച്ച രീതിയില്‍ നയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ വരവ്. ടീമിനെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യിക്കാനും പ്ലേഓഫിലെത്തിക്കാനും ഗില്ലിനായിരുന്നു. രണ്ടു സീസണുകളിലായി ഐപിഎല്ലില്‍ 27 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 14 വിജയങ്ങളും സ്വന്തമാക്കി.

ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും ഈ സീസണില്‍ ഗില്‍ കസറിയിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 650 റണ്‍സാണ്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലേക്കു വന്നാല്‍ 59 ഇന്നിങ്‌സുകളില്‍ നിന്നുള്ള സമ്പാദ്യം 1893 റണ്‍സാണ്. 35.05 ശരാശരിയോടെയാണിത്. അഞ്ചു സെഞ്ചറികളും ഏഴു ഫിഫ്്റ്റികളും അദ്ദേഹം കുറിക്കുകയും ചെയ്തു.

പക്ഷെ എവേ മല്‍സരങ്ങൡ ഗില്ലിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു കാണാം. 24 ഇന്നിങ്‌സുകളില്‍ നിന്നും 29.50 ശരാശരിയോടെ 649 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്.

ഏറ്റവും അവസാനമായി കളിച്ച ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഗില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. അഞ്ചിന്നിങ്‌സുകളിലായി താരം ആകെ നേടിയത് 93 റണ്‍സാണ്. ഇംഗ്ലണ്ടിലെ ഗില്ലിന്റെ റെക്കോര്‍ഡും പരിതാപകരമാണ്. ഇവിടെ ആറിന്നിങ്‌സുകളില്‍ കളിച്ച താരം 14.66 എന്ന ദയനീയ ശരാശരിയില്‍ നേടിയത് വെറും 88 റണ്‍സ് മാത്രം.

Story first published: Friday, June 13, 2025, 17:42 [IST]
Other articles published on Jun 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+