IND vs ENG: ഗില്‍ ചൂടായത് വെറുതെയല്ല, അംപയര്‍മാര്‍ ഇന്ത്യയെ പറ്റിച്ചു!! ഗുരുതര കുറ്റം, സംഭവമറിയാം
ഇംഗ്ലണ്ടുമായി ഇപ്പോള്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ബോള്‍ ചേഞ്ച് മാനദണ്ഡങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇതിനകം നടന്ന നാലു ടെസ്റ്റില്‍ അവസാനത്തേതിലൊഴികെ മറ്റുള്ളവയില്‍ കളിക്കിടയിലെ ബോള്‍ മാറ്റത്തില്‍ ഇന്ത്യ പലപ്പോഴും അതൃപ്തിയും രോഷവുമെല്ലാം പ്രകടിപ്പിച്ചിരുന്നു.
ഓണ്‍ഫീല്‍ഡ് അംപര്‍മാരുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും, പേസര്‍ മുഹമ്മദ് സിറാജുമടക്കമുള്ളവര്‍ പല തവണ അംപയറുമായി തകര്‍ക്കിക്കുന്നതും മാറ്റി നല്‍കിയ ബോളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതുമെല്ലാം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ ടീം ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്.

അതു ന്യൂബോളല്ല
ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീം തോല്‍വിയേറ്റു വാങ്ങിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ബോള്‍ മാറ്റത്തെക്കുറിച്ചാണ് ഇന്ത്യന്‍ ടീം ഒഫീഷ്യല്‍ ഏറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 10 ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഡ്യൂക്ക്‌സ് ബോൡനു അതിന്റെ ആകൃതി നഷ്ടമായിരുന്നു.
ഈ പരമ്പരയില്‍ പലപ്പോഴായി കണ്ടിട്ടുള്ള കാര്യം തന്നെയാണിത്. ബോളിന്റെ ആകൃത്രി കൃത്യമാണോയെന്നു പരിശോധിക്കുന്നതിനായി അംപയര്‍മാര്‍ ഉപയോഗിക്കാറുള്ള റിങുകളിലൂടെ ബോള്‍ കടത്തി വിടാന്‍ ശ്രമിച്ചപ്പോള്‍ അതു പരാജയപ്പെടുകയും ചെയ്തിരുന്നു.
എന്നിട്ടും അംപയര്‍മാര്‍ 10 ഓവര്‍ മാത്രം പഴക്കമുള്ള ബോളായിരുന്നില്ല പകരം നല്‍കിയത്. ഇന്ത്യന്‍ ടീം വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നില്‍ക്കവെ 30-35 ഓവറുകള്‍ പഴക്കമുള്ള ബോളാണ് അംപയര്‍ അനുവദിച്ചതെന്നും ടീം ഒഫീഷ്യല്‍ തുറന്നടിക്കുന്നു.
അപേക്ഷ തള്ളി
ഇന്ത്യന്‍ ടീം ബോള്‍ മാറ്റി നല്‍കണമെന്നു ഓണ്‍ഫീല്‍ഡ് അംപയഫോടു അഭ്യര്‍ഥിച്ചെങ്കിലും അതു നിരസിക്കപ്പെടുകയായിരുന്നുവെന്നു ടീം ഒഫീഷ്യല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. നിങ്ങള്‍ കളിക്കിടെ ബോള്‍ മാറ്റി നല്‍കണമെന്നു ആവശ്യപ്പെടുമ്പോള്‍ പകരം ലഭിക്കുന്ന ബോളിനു എത്ര പഴക്കമുണ്ടെന്നു നിങ്ങളോടു അവര്‍ പറയാറില്ല.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഞങ്ങള്‍ക്കു അംപയര്‍ ബോള്‍ മാറ്റി നല്‍കിയപ്പോള്‍ പകരം തന്ന ബോളിനു 30-35 ഓവറുകള്‍ പഴക്കമുള്ളതായി പറഞ്ഞിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആകൃതി നഷ്ടമായതു കാരണം 10 ഓവറുകള്‍ക്കു ശേഷം ഞങ്ങള്‍ മാറ്റിയ അതേ ബോള്‍ തന്നെ ഉപയോഗിച്ച് കളി തുടരുമായിരുന്നു. ഐസിസി ഇക്കാര്യത്തില്‍ ഇടപെടുക തന്നെ വേണം. നിയമം മാറ്റേണ്ടതുണ്ടെന്നും ഇന്ത്യന്‍ ടീം ഒഫീഷ്യല്‍ ആവശ്യപ്പെടുന്നു.

ലോര്‍ഡ്‌സിലെ ഈ ടെസ്റ്റില്‍ ബോള്‍ മാറ്റുന്നത് സ്ഥിരം കാഴ്ചയായി മാറിയിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിനെ മാത്രം മാറ്റിയത് അഞ്ചു ബോളുകളാണ്. ഇന്ത്യയുടെ രണ്ടാമത്തെ ന്യൂബോള്‍ രണ്ടം ദിനം വെറും 10.2 ഓവറുകള്‍ക്കു ശേഷമാണ് മാറ്റപ്പെട്ടത്. ഇതു ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ ക്ഷുഭിതനാക്കുകയും ചെയ്തിരുന്നു.
ബോളിന്റെ ആകൃതിയില്‍ ഒരുപാട് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതുപോലെ താനൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് നേരത്തേ പറഞ്ഞത്. ഇതു തീര്‍ച്ചയായും കളിക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്.
കാരണം ഓരോ ബോളും തികച്ചും വ്യത്യസ്തമായ രീതിയിലാണെന്നും റിഷഭ് വിമര്‍ശിക്കുകയും ചെയ്തു. ബോള്‍ മാറ്റത്തിനായി ആവശ്യപ്പെട്ടതിനു ശേഷം അംപയര്‍ അതു നിരസിച്ചതില്‍ ക്ഷുഭിതനായി ഒരു തവണ ബോള്‍ വലിച്ചെറിഞ്ഞതിന്റെ പേരില്‍ റിഷഭിനു ഈ പരമ്പരയ്ക്കിടെ പിഴയും ചുമത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications