IND vs ENG: ഗില്‍ ചെയ്യേണ്ടത് ഒറ്റക്കാര്യം!! പന്തിനും ഉപദേശം; വിജയികളെ പ്രവചിച്ച് സച്ചിന്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതോടൊപ്പം പുതിയ നായകന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവര്‍ക്കു നിര്‍ണായക ഉപദേശങ്ങള്‍ നല്‍കാനും അദ്ദേഹം മടിച്ചില്ല. 2007നു ശേഷം ഇംഗ്ലണ്ടില്‍ ആ്ദ്യമായി ടെസ്റ്റ് പരമ്പര വിജയവുമെന്ന സ്വപ്‌നവുമായാണ് ഇന്ത്യ ഇത്തവണയിറങ്ങിയത്.
രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലണ്ടിനെ അവസാനമായി ഇന്ത്യ വീഴ്ത്തിയത്. അതിനു ശേഷം പല നായകര്‍ക്കു കീഴിലും ടീം ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ആര്‍ക്കും ഇംഗ്ലീഷ് മണ്ണില്‍ വിജയക്കൊടി പാറിക്കാനായില്ല. ഇനി ഗില്ലിനു ടീമിന്റെ തലവര മാറ്റാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പരമ്പര ആരു നേടും?
ഇംഗ്ലണ്ടുമായുളള ടെസ്റ്റ് പരമ്പരയില്‍ ഇത്തവണ ഇന്ത്യന്‍ ടീം വിജയികളാവുമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തവ ണ 3-1നു ജയിക്കുമെന്നാണ് തന്റെ പ്രവചനമെന്നു അദ്ദേഹം വ്യക്തമാക്കി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
സച്ചിന്റെ ഈ പ്രവചനം അസാധ്യമാണെന്നു നമുക്കു ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം അവസാനത്തെ ഇംഗ്ലീഷ് പര്യടനത്തില്‍ ടെസ്റ്റ് പരമ്പര 2-2നു തുല്യതയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. അന്നു ഒരു ഘട്ടത്തില്‍ 2-1നു ഇന്ത്യ പരമ്പര വിജയത്തിനു അരികില്‍ വരെയെത്തി. പക്ഷെ അവസാന ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് 2-2നു രക്ഷപ്പെടുകയായിരുന്നു.
ഗില്ലിനുള്ള ഉപദേശം
കടുപ്പമേറിയ ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍സി ലഭിച്ചിരിക്കുന്ന റിഷഭ് പന്തും എന്താണ് ശ്രദ്ധിക്കേണ്ടതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപദേശിക്കുകയും ചെയ്തിരിക്കുകയാണ്.

എനിക്കു ഗില്ലിനു നല്‍കാനുള്ള ഉപദേശം എക്‌സ്, വൈ, സെഡ് തുടങ്ങി ആരുമാവട്ടെ പുറത്തു നിന്നുള്ള ആളുകള്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് അസ്വസ്ഥനാവേണ്ടയെന്നാണ്. ടീമിന്റെ ഡ്രസിങ് റൂമില്‍ എന്താണോ ചര്‍ച്ച ചെയ്തത് അതിനെപ്പറ്റി മാത്രമേ ചിന്തിക്കേണ്ട ആവശ്യമുള്ളൂ.
ഒരു കാര്യം പ്ലാന്‍ ചെയ്യുമ്പോള്‍ അതിനു അനുസരിച്ചാണോ പോവുന്നതെന്നും, ടീമിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചാണോ തീരുമാനമെന്നുമെല്ലാമാണ് ആലോചിക്കേണ്ടത്. പുറംലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചൊന്നും ഗില്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും സച്ചിന്‍ ഉപദേശിക്കുന്നു.
റിഷഭ് ശ്രദ്ധിക്കേണ്ടതെന്ത്?
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് റിഷഭ് പന്ത്. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ഈ പരമ്പരയില്‍ ഇന്ത്യക്കു ഏറെ നിര്‍ണായകവുമാണ്. ഓസ്‌ട്രേലിയയുമായുള്ള അവസാനത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ റിഷഭ് നിരാശപ്പെടുത്തിയിരുന്നു. കൂടാതെ സമാപിച്ച ഐപിഎല്ലിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.
റിഷഭ് പന്ത് കളിക്കളത്തില്‍ ഭൂരിഭാഗം സമയത്തും തന്റെ സ്വതസിദ്ധമായ ശൈലിയെ പിന്തുണയ്ക്കുക തന്നെ വേണം. പക്ഷെ ചില സമയങ്ങളില്‍ ടീമിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ച് അദ്ദേഹത്തിനു ഗെയിമില്‍ മാറ്റം വരുത്തേണ്ടതായും വരും.
ബാക്കിയുള്ള സമയങ്ങളില്‍ റിഷഭ് ചെയ്യുന്നതും ടീമിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചായിരിക്കുമെന്നു എനിക്കറിയാം. പക്ഷെ സമീപനം വ്യത്യസ്തമായിരിക്കണം. അദ്ദേഹത്തിന്റെ മനസ്സില്‍ ആ വഴക്കമുണ്ടായിരിക്കണമെന്നും സച്ചിന്‍ ഉപദേശിച്ചു.
ഞാനാണ് ക്യാപ്റ്റനെങ്കില്‍ നീ മറ്റു കാര്യങ്ങളെക്കുറിച്ച് ആലാചിക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കൂയെന്നായിരിക്കും 10ല്‍ ഒമ്പതു തവണയും ഞാന്‍ റിഷഭിനോയു പറയുക. എന്നാല്‍ നിങ്ങളൊരു ഗെയിം രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അപ്പോഴാണ് സമീപനത്തില്‍ മാറ്റം വരുത്തേണ്ടതെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications