Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലാമങ്കത്തില്‍ ടീം ഇന്ത്യയില്‍ 2 മാറ്റം! തെറിക്കുന്നത് ആരൊക്കെ? സാധ്യതാ 11

റാഞ്ചി: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്തിയ ടീം ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും നാലാമങ്കത്തിനു കച്ചമുറുക്കുക. വെള്ളിയാഴ്ച മുതല്‍ റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റിലും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് നേടാനായിരിക്കും ഇനി രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇതുവരെയുള്ള മൂന്നു ടെസ്റ്റുകളും നാലു ദിവസം കൊണ്ടു തന്നെ അവസാനിച്ചിരുന്നു. അടുത്ത ടെസ്റ്റിലും ഇതു തന്നെ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാജ്‌കോട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ 434 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. ഇന്ത്യ നല്‍കിയ 557 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് വെറും 122 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഏകപക്ഷീയമായി ജയിച്ചു കയറിയെങ്കിലും അടുത്ത മല്‍സരത്തില്‍ ഇതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യത തീരെ കുറവാണ്.

INDIA

ചില മാറ്റങ്ങള്‍ അടുത്ത ടെസ്റ്റില്‍ ഇന്ത്യ നടത്താന്‍ സാധ്യതയുണ്ട്. രണ്ടു മാറ്റങ്ങളായിരിക്കും ഇന്ത്യ വരുത്തിയേക്കുക. ഒന്ന് ബാറ്റിങ് നിരയിലാണെങ്കില്‍ മറ്റൊന്നു ബൗളിങ് നിരയിലുമായിരിക്കും. ബാറ്റിങ് നിരയില്‍ പുറത്തു പോവേണ്ടി വരിക രജത് പാട്ടിധാറിനായിരിക്കും. രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ അദ്ദേഹത്തിനു ബാറ്റിങില്‍ യാതൊരു ഇംപാക്ടും പരമ്പരയില്‍ സൃഷ്ടിക്കാനായിട്ടില്ല. നാലു ഇന്നിങ്‌സുകളില്‍ നിന്നും വെറും 46 റണ്‍സാണ് പാട്ടിധാറിന്റെ സമ്പാദ്യം.

ഇനിയുമൊരു അവസരം കൂടി പരമ്പരയില്‍ അദ്ദേഹത്തിനു നല്‍കാന്‍ ഇന്ത്യ തയ്യാറാവില്ല. അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ 72 ബോളില്‍ 32 റണ്‍സാണ് പാട്ടിധാര്‍ സ്‌കോര്‍ ചെയ്തത്. പക്ഷെ തുടര്‍ന്നുള്ള മൂന്നു ഇന്നിങ്‌സുകളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. 19 ബോളില്‍ ഒമ്പതു റണ്‍സ്, 15 ബോളില്‍ അഞ്ചു റണ്‍സ്, 10 ബോളില്‍ പൂജ്യം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

നാലാം ടെസ്റ്റില്‍ പാട്ടിധാറിനു പകരം പ്ലെയിങ് ഇലവനിലേക്കു വരുന്നത് പരിചയസമ്പന്നനായ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. പരിക്കു കാരണം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തിന്റെ സേവനം ഇന്ത്യക്കു ലഭിച്ചിട്ടുള്ളൂ. മൂന്നാം ടെസ്റ്റില്‍ രാഹുല്‍ തിരിച്ചത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാത്തതിനാല്‍ ഇതിനായില്ല. അടുത്ത ടെസ്റ്റിനു മുമ്പ് അദ്ദേഹം മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് കരുതുന്നത്.

രാഹുല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയിലെങ്കില്‍ പാട്ടിധാറിനു പകരം പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കുക പുതുമുഖ മലയാളി താരം ദേവ്ദത്ത് പടിക്കലായിരിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ കര്‍ണാടകയ്ക്കായി റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാഹുല്‍ ഇല്ലെങ്കില്‍ ദേവ്ദത്തിനു ഇലവനിലേക്കു നറുക്കുവീഴുമെന്നുറപ്പാണ്.

ബാറ്റിങ് ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തില്ല. ശുഭ്മന്‍ ഗില്‍ ഫോമിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. കഴിഞ്ഞ ടെസ്റ്റിലൂടെ അരങ്ങേറിയ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്താണ് സര്‍ഫറാസ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. ജുറേലാവട്ടെ ബാറ്റ് ചെയ്ത ഒരിന്നിങ്‌സില്‍ 46 റണ്‍സും സ്‌കോര്‍ ചെയ്തു.

ബൗളിങ് ലൈനപ്പില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ തിരികെ വിളിച്ചേക്കും. കഴിഞ്ഞ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി നാലു വിക്കറ്റുകളാണ് കുല്‍ദീപിനു വീഴ്ത്താനായത്.

പക്ഷെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ടീം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റിങിലും കൂടുതല്‍ ആഴം നല്‍കുന്നതിനായി കുല്‍ദീപിനു പകരം അക്ഷറിനെ ഇന്ത്യ നാലാം ടെസ്റ്റില്‍ തിരികെ വിളിച്ചേക്കുകയും ചെയ്യും.

നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ / ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Monday, February 19, 2024, 7:04 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+