Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാമങ്കത്തില്‍ വമ്പന്‍ മാറ്റത്തിന് ഇന്ത്യ!! റിഷഭിനെ പുറത്തിരുത്തില്ല, തെറിക്കുക ഓള്‍റൗണ്ടര്‍?

ഇംഗ്ലണ്ടുമായി അടുത്ത ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ മാറ്റത്തിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. പ്ലെയിങ് ഇലവനില്‍ ഒരു സുപ്രധാന മാറ്റം ഇന്ത്യ വുരുത്താനൊരുങ്ങുകയാണെന്നാണ് പരിശീലന സെഷനില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് അടുത്ത ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തില്‍ നില്‍ക്കെയാണ് ടീം കോമ്പിനേഷനില്‍ ഇന്ത്യ മാറ്റം വരുത്തുന്നത്.

ലോര്‍ഡ്‌സിലെ അവസാന ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും നേരിടേണ്ടി വന്നത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ രക്ഷിക്കില്ല.

DHRUV JUREL

ജുറേല്‍ ടീമിലേക്ക്?

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ റിഷഭ് പന്തിനൊപ്പം ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെയും കളിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യന് ടീം നടത്തുന്നത്. ഇതു ശരിവച്ചു കൊണ്ട് ടീമിന്റെ പരിശീലന സെഷനില്‍ അദ്ദേഹം വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റിന്റെ ഭൂരിഭാഗവും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് ജുറേലായായിരുന്നു. ആദ്യദിനം വിക്കറ്റ് കീപ്പിങിനിടെ റിഷഭിനു പരിക്കേറ്റത് കാരണമാണിത്. ജസ്പ്രീത് ബുംറയുടെ ഓവറില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ അദ്ദേഹത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു ഗ്രൗണ്ട് വിട്ട റിഷഭ് പിന്നീട് വിക്കറ്റ് കീപ്പിങിനായി തിരിച്ചെത്തിയതുമില്ല.

അതിനു ശേഷം ഇംഗ്ലണ്ടിന്റെ രണ്ടിന്നിങ്‌സുകളിലും ജുറേലാണ് കീപ്പറുടെ റോള്‍ നിര്‍വഹിച്ചത്. കീപ്പിങില്‍ നിന്നു മാറി നിന്നെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി റിഷഭ് ഇറങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 70 പ്ലസ് റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു അദ്ദേഹം കരുത്താവുകയും ചെയ്തു.

റിഷഭ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍?

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കൂടാതെ ഈ ടടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്താണ്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 400ന് മുകളില്‍ റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ മാഞ്ചസ്റ്ററിലെ ഡു ഓര്‍ ഡൈ മാച്ചില്‍ റിഷഭിനു വിശ്രമം നല്‍കുകയെന്ന അബദ്ധം ഇന്ത്യ കാണിച്ചേക്കില്ല.

വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തെ ടീമിനു ആവശ്യമില്ലെങ്കിലും ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളിലും കൂടിയേ തീരൂ. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്കു മുന്നിലുള്ള ഏക വഴി രണ്ടു വിക്കറ്റ് കീപ്പര്‍ാരെയും ഒരുമിച്ച് കളിപ്പിക്കുകയെന്നാണ്. കീപ്പറായി ധ്രുവ് ജുറേലിനെ പ്ലെയിങ് ഇലനിലേക്കു കൊണ്ടു വന്ന ശേഷം റിഷഭിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായും കളിപ്പിക്കാം.

അങ്ങനെ വന്നാല്‍ റിഷഭിന് ഇടയ്ക്കു കളിക്കളത്തില്‍ ബ്രേക്കെടുക്കാനും പിന്നീട് രണ്ടിന്നിങ്‌സുകളിലും പൂര്‍ണമായി ബാറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. ജുറേല്‍ വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും ടീമിനെ സഹായിക്കാനുണ്ടാവും. ഇത്തരമൊരു ഗെയിം പ്ലാനാണ് ഇന്ത്യ ആലോചിക്കുന്നതെന്നാണ് സൂചനകള്‍.

RISHABH PANT

ജുറേലിനെ ടീമിലേക്കു കൊണ്ടുവന്നാല്‍ സ്ഥാനം നഷ്ടമാവുക നിതീഷ് റെഡ്ഡിക്കായിരിക്കും. ബാറ്റിങിലോ, ബൗളിങിലോ തഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അദ്ദേഹം കാര്യമായൊന്നും ചെയ്ചതിട്ടില്ല. മറ്റൊരു ഓള്‍റൗണ്ടര്‍ വാഷിങ്ണ്‍ സുന്ദര്‍ ബാറ്റിങില്‍ ഭേദപ്പെട്ട ചില പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ അദ്ദേഹത്തെ നിലനിര്‍ത്തി നിതീഷിനു പകരം ആറാമനായി ജുറേലേിനെ കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. ബാറ്റിങില്‍ അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലാണ്. നേരത്തേ ഇംഗ്ലണ്ട് എയുമായുള്ള ഇന്ത്യന്‍ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നിങ്‌സുകളില്‍ ജുറേല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിരുന്നു.

Story first published: Sunday, July 20, 2025, 14:09 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+