Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മാര്‍ച്ച് 1ന് ടീമിനൊപ്പം ചേരണം, താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ബിസിസിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് കളിക്കുന്നത്. മാര്‍ച്ച് 12ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പല താരങ്ങളും നിലവില്‍ വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ്. ഇപ്പോഴിതാ പരമ്പരയുടെ ഭാഗമായ താരങ്ങള്‍ മാര്‍ച്ച് 1ന് അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസിഐ.

പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് മൂന്ന് മത്സരം കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന് ശേഷം ദേശീയ ടീമിന്റെ ഭാഗമായവര്‍ അഹമ്മദാബാദിലേക്കെത്തണം. ഇടവേളയ്ക്ക് ശേഷം കളിക്കുന്നവര്‍ക്ക് പഴയ താളം കണ്ടെത്തുന്നതിനായാണ് വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ അനുവാദം നല്‍കിയത്.

ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ എന്നിവരാണ് ദേശീയ ടീമിലേക്ക് എത്താനുള്ളത്. ഇവര്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് സെഞ്ച്വറിയോടെ ഇഷാന്‍ കരുത്ത് കാട്ടിയിരുന്നു. ടി20യിലേക്ക് പുതുമുഖങ്ങളായി തെവാത്തി, സൂര്യകുമാര്‍, ഇഷാന്‍ എന്നിവരെയാണ് ഇന്ത്യ പരിഗണിച്ചത്.

ind-eng

ഇവരെല്ലാം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നവരാണ്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 23കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ റിഷഭ് പന്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന താരമാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ സജീവ സാന്നിധ്യമാണ്.

ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും ഓപ്പണറെന്ന നിലയില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. അവസാന ഐപിഎല്ലില്‍ തിളങ്ങാന്‍ ധവാന് സാധിച്ചിരുന്നു. കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിലേക്ക് അവസരം തേടുന്നതാണ് ധവാന് തിരിച്ചടി. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടേക്കും. സൂര്യകുമാറിന് പകരം അവസരം ലഭിച്ചേക്കും.

ടി നടരാജനോട് വിജയ് ഹസാരെ ട്രോഫി കളിക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. താരവും 1ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അഞ്ച് മത്സരങ്ങള്‍ക്കും അഹമ്മദാബാദാണ് വേദി. ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടക്കാനുള്ളതിനാല്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യുവതാരങ്ങള്‍ക്ക് തിളങ്ങേണ്ടത് അത്യാവശ്യമാണ്.

Story first published: Tuesday, February 23, 2021, 18:16 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+