Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 32, 9, 5, 0; പാട്ടിധാര്‍ ഇനി വേണ്ട! പകരം സൂപ്പര്‍ താരമോ, മലയാളിയോ? ടീമില്‍ മാറ്റമുറപ്പ്

ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പിടിമുറുക്കിയെങ്കിലും ടീമിലെ ഒരാളുടെ പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വിരാട് കോലിക്കു പകരം ഇന്ത്യന്‍ ടീമിലേക്കു വന്ന പുതുമുഖ താരം രജത് പാട്ടിധാറാണ് വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുന്നത്. പരമ്പരയില്‍ ഇതിനകം കളിച്ച നാലു ഇന്നിങ്‌സുകളിലും അദ്ദേഹത്തിനു ബാറ്റിങ് തിളങ്ങാനായിട്ടില്ല. വെറും 46 റണ്‍സാണ് നാലിന്നിങ്‌സുകളില്‍ നിന്നും പാട്ടിധാറിന്റെ സമ്പാദ്യം.

ഒന്നാം ടെസ്റ്റില്‍ അവസരം കിട്ടാതെ പോയ പാട്ടിധാര്‍ രണ്ടാം ടെസ്റ്റിലൂടെയാണ് അരങ്ങേറിയത്. കന്നി ഇന്നിങ്‌സില്‍ 72 ബോളില്‍ 32 റണ്‍സെടുത്ത താരം മോശമല്ലാത്ത ബാറ്റിങായിരുന്നു കാഴ്ചവച്ചത്. പക്ഷെ പിന്നീടുള്ള മൂന്നു ഇന്നിങ്‌സുകളിലും വന്‍ ഫ്‌ളോപ്പായി മാറി. 19 ബോളില്‍ ഒമ്പതു റണ്‍സ്, 15 ബോളില്‍ അഞ്ചു റണ്‍സ്, 10 ബോളില്‍ പൂജ്യം എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പാട്ടിധാറിന്റെ പ്രകടനം.

RAJAT PATIDAR

കളിച്ച നാലു ഇന്നിങ്‌സുകളെടുത്താല്‍ മൂന്നിലും താരത്തിന്റെ പുറത്താവല്‍ അത്ര മികച്ച ബോളുകളിലായിരുന്നില്ലെന്നു കാണാം. മോശം ഷോട്ടുകള്‍ കളിച്ചാണ് പാട്ടിധാര്‍ ഇവയില്‍ വിക്കറ്റുകള്‍ എതിരാളികള്‍ക്കു ദാനം ചെയ്തതെന്നു പറയേണ്ടതായി വരും.

രാജ്‌കോട്ടില്‍ ഇപ്പോള്‍ നടക്കുന്ന മൂന്നാംടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരു ഷോര്‍ട്ട് ബോളിലാണ് പാട്ടിധാര്‍ ഡെക്കായി ക്രീസ് വിട്ടത്. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെറിഞ്ഞ ബോളില്‍ താരം പുള്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ അതു കണക്ടായില്ല. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ രെഹാന്‍ അഹമ്മദിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയും ചെയ്തു.

വെള്ളിയാഴ്ച മുതല്‍ റാഞ്ചിയില്‍ ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ പാട്ടിധാറിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പരിക്കില്‍ നിന്നും മോചിതനായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ അടുത്ത ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ അടുത്ത ടെസ്റ്റില്‍ പാട്ടിധാറിനു പകരം രാഹുലായിരിക്കും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക. എന്നാല്‍ രാഹുല്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ പുതുമുഖവും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കലിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴും.

KL RAHUL

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി റണ്‍സ് വാരിക്കൂട്ടിയാണ് ദേവ്ദത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വന്നിരിക്കുന്നത്. നിലവിലെ ഫോമില്‍ അദ്ദേഹം തീര്‍ച്ചയായും അടുത്ത ടെസ്റ്റില്‍ അരങ്ങേറ്റം അര്‍ഹിക്കുകയും ചെയ്യുന്നു. പക്ഷെ രാഹുല്‍ മടങ്ങിയെത്തിയാല്‍ ദേവ്ദത്തിനു അരങ്ങേറ്റത്തിനു വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും.

അടുത്ത ടെസ്റ്റില്‍ പാട്ടിധാറിനെ മാത്രമേ ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ മാറ്റാന്‍ സാധ്യതയുള്ളൂ. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച സര്‍ഫറാസ് ഖാന്‍ അടുത്ത മല്‍സരത്തിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മറ്റൊരു അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെയും അടുത്ത ടെസ്റ്റില്‍ ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്.

അതേസമയം, രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയാണ് ഇപ്പോള്‍ ഡ്രൈവിങ് സീറ്റിലുള്ളത്. രണ്ടു ദിവസവും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ടെസ്റ്റില്‍ 322 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. 122 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 196 റണ്‍സെടുത്തിട്ടുണ്ട്.

ശുഭ്മന്‍ ഗില്ലും (65) നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (3) ക്രീസിലുള്ളത്. യശസ്വി ജയ്‌സ്വാളിന്റെ (104) സെഞ്ച്വറിയാണ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിച്ചത്. പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം നാലാം ദിനം വീണ്ടും ബാറ്റിങിനു ഇറങ്ങാന്‍ സാധ്യതയുണ്ട്.

Story first published: Saturday, February 17, 2024, 21:09 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+