Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 9 വിക്കറ്റും 381 റണ്‍സും, ഇന്ത്യ ജയിക്കുമോ? മത്സരം ആവേശാന്ത്യത്തിലേക്ക്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരം അവസാന ദിനത്തിലേക്ക് കടക്കവെ ഒമ്പത് വിക്കറ്റ് ശേഷിക്കുന്ന ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. ശുബ്മാന്‍ ഗില്ലും (15), ചേതേശ്വര്‍ പുജാരയുമാണ് (12) ക്രീസില്‍. രോഹിത് ശര്‍മയുടെ (12) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

90 ഓവറുകള്‍ ശേഷിക്കെ 381 റണ്‍സെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നാലാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി വിജയം പിടിച്ചെടുത്ത ഇന്ത്യക്ക് നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ ഇതേ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ശുബ്മാന്‍ ഗില്‍,വിരാട് കോലി,റിഷഭ് പന്ത് എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി റിഷഭ് 91 റണ്‍സ് നേടിയിരുന്നു.

അതിവേഗം ബാറ്റ് വീശിയാല്‍ മാത്രമെ ഇന്ത്യക്ക് ഇംഗ്ലണ്ട് കടമ്പ മറികടക്കാനാവൂ. നാലാം ദിനത്തിന്റെ അവസാന സെക്ഷനിലും ഇന്ത്യ ശ്രമിച്ചത് അതിവേഗം റണ്‍സുയര്‍ത്താനാണ്. സ്പിന്നര്‍മാര്‍ക്ക് മൈതാനത്ത് നിലവില്‍ നല്ല ടേണ്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഡോം ബെസ്സിന്റെയും ജാക്ക് ലീച്ചിന്റെയും സ്പിന്‍ ബൗളിങ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ind-eng3

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 178 റണ്‍സില്‍ കൂടാരം കയറി. അതിവേഗം ലീഡുയര്‍ത്താനുള്ള സന്ദര്‍ശകരുടെ ശ്രമം പാളുകയായിരുന്നു. ആര്‍ അശ്വിന്റെ ആറ് വിക്കറ്റുമായി കളം നിറഞ്ഞതാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ ജോ റൂട്ടാണ് (40) രണ്ടാം ഇന്നിങ്‌സിലെയും ടോപ് സ്‌കോറര്‍.ഡോം സിബ്ലി (16),ബെന്‍ സ്റ്റോക്‌സ് (7),ജോസ് ബട്‌ലര്‍ (24) എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ഷഹബാസ് നദീം രണ്ടും ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബൂംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി അശ്വിന് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ബൗളിങ് നിരയുടെ ശക്തമായ തിരിച്ചുവരവാണ് രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. അശ്വിന്റെ കരിയറിലെ 28ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ചെന്നൈയില്‍ നടത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയത് ഇംഗ്ലണ്ട് 578 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു. ജോ റൂട്ട് (218),ഡോം സിബ്ലി (87),ബെന്‍ സ്‌റ്റോക്‌സ് (82) എന്നിവര്‍ ഇംഗ്ലണ്ടിനുവേണ്ടി തിളങ്ങിയപ്പോള്‍ റിഷഭ് പന്ത് (91),വാഷിങ്ടണ്‍ സുന്ദര്‍ (85*),ചേതേശ്വര്‍ പുജാര (73) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനുവേണ്ടി സ്പിന്നര്‍ ഡോം ബെസ്സ് നാല് വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, February 9, 2021, 9:29 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+