For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലിനെ ഇനി വിശ്വസിക്കരുത്!! മൂന്നാമനായി മറ്റൊരാള്‍ വരട്ടെ, ഇതിലൊരാള്‍ ബെസ്റ്റ്

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായിരുന്നു യുവതാരം ശുഭ്മന്‍ ഗില്‍. മൂന്നാം നമ്പറില്‍ ഒരിക്കല്‍ക്കൂടി ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. പരമ്പരയ്ക്കു ശേഷം വലിയ വിമര്‍ശനങ്ങളാണ് ഗില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഏറ്റവും ഓവര്‍ റേറ്റഡായ താരങ്ങളിലൊരാളെന്നാണ് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത് അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചത്.

വിദേശ പിച്ചുകളില്‍ ഗില്‍ തുടരെ ഫ്‌ളോപ്പായി മാറുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജൂണില്‍ നടക്കാനിരിക്കുന്ന അടുത്ത ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ മൂന്നാമനായി അദ്ദേഹത്തിനു പകരം മറ്റൊരാളെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

DEVDUTT PADIKKAL

ദേവ്ദത്ത് പടിക്കല്‍

മറുനാടന്‍ മലയാളി താരവും ഇടംകൈയന്‍ ബാറ്ററുമായ ദേവ്ദത്ത് പടിക്കലാണ് മൂന്നാം നമ്പറില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന ഒരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞെങ്കിലും തുടര്‍ച്ചയായി അവസരങ്ങള്‍ ദേവ്ദത്തിനു ലഭിച്ചിട്ടില്ല.

ഗില്ലിനു നല്‍കിയതു പോലെ തുടര്‍ച്ചയായ കുറച്ചു മല്‍സരങ്ങളില്‍ അവസരം നല്‍കിയാല്‍ ദേവ്ദത്തില്‍ നിന്നും മികച്ച പല ഇന്നിങ്‌സുകളും ഇന്ത്യക്കു പ്രതീക്ഷിക്കാം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരം കൂടിയാണ് അദ്ദേഹം. ബാറ്റിങില്‍ തന്റെ ഉയരം നന്നായി മുതലാക്കാനും ദേവ്ദത്ത് ശ്രമിക്കാറുണ്ട്.

Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍

സായ് സുദര്‍ശന്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതാരം സായ് സുദര്‍ശനാണ് ഇന്ത്യക്കു മൂന്നാം നമ്പറില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി പരീക്ഷിക്കാവുന്ന രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് അടിച്ചുകൂട്ടുന്ന താരമാണ് അദ്ദേഹം.

കൂടാതെ കഴിഞ്ഞ രണ്ടു സീസണുകളിലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചപ്പോള്‍ അവിടെയും സായ് മിന്നിച്ചു. ഇംഗ്ലണ്ടിലെ ഈ അനുഭവസമ്പത്ത് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

ദീര്‍ഘകാലം ഇന്ത്യക്കായി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ മിടുക്കുള്ള താരമാണ് സായ്. ഇതിനകം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ഇവയില്‍ ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചിരുന്നു. എന്നിട്ടും പിന്നീട് സായിക്കു ദേശീയ ടീമിലേക്കു വിളി വന്നില്ല.

DHRUV JUREL

ധ്രുവ് ജുറേല്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് ഇന്ത്യക്കു ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. കരിയറിലെ രണ്ടാമത്തെ കളിയില്‍ തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി മിന്നിച്ച ജുറേല്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുത്തപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യന്‍ എ ടീം ഇവിടെ റെഡ് ബോള്‍ പരമ്പര കളിച്ചപ്പോള്‍ ജുറേല്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഫിഫ്റ്റിയടക്കം നേടി താരം കസറുകയും ചെയ്തു. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് അദ്ദേഹം. ഇതു ജുറേലിനെ ഏതു തരത്തിലുള്ള പിച്ചുകളിലും തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും.

Story first published: Wednesday, January 8, 2025, 18:31 [IST]
Other articles published on Jan 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+