ലോര്‍ഡ്‌സ്: ഇന്ത്യന്‍ ടീമിന്റെ ബൗളിങ് ആക്രമണത്തില്‍ ഒരു വേരിയേഷന്‍ മിസ് ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റുമായ കെവിന്‍ പീറ്റേഴ്‌സന്‍. ലീഡ്‌സിലെയും ഹെഡിങ്‌ലേയിലും നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റുകളെടുക്കാന്‍ പാടുപെട്ടിരുന്നു.
രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ഇതിനകം സ്പിന്നര്‍മാരായി പരമ്പരയില്‍ പരീക്ഷിക്കപ്പെട്ടത്. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ രണ്ടു പേര്‍ക്കുമായില്ല. ബാറ്റിങില്‍ ഇകുവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയെങ്കിലും ബൗളിങില്‍ നനഞ്ഞ പടക്കമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തണമെന്നു പീറ്റേഴ്‌സന്‍ നിര്‍ദേശിച്ചത്.

കുല്‍ദീപിനെ ഇറക്കൂ
സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കുല്‍ദീപിനു ബൗളിങ് ആക്രമണത്തില്‍ ഒരു വേരിയേഷന്‍ കൊണ്ടു വരാന്‍ കഴിയുമെന്നും കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നുമാണ് കെവിന്‍ പീറ്റേഴ്‌സന്റെ നിര്‍ദേശം.
ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയിലെ മറ്റുള്ളവരെല്ലാം നിറം മങ്ങിയിരുന്നു. ഈ കാരണത്താല്‍ ഇംഗ്ലണ്ടിന്റ 20 വിക്കറ്റുകളെടുക്കാനും ടീമിനായില്ല. ഇതാണ് ഇന്ത്യയെ അഞ്ചു വിക്കറ്റിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടത്.
എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ബൗളിങിനു മൂര്‍ച്ച കൂട്ടാന്‍ കുല്‍ദീപിനെ ഇന്ത്യ കൊണ്ടു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കുന്നതിനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ഒരു വിക്കറ്റ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. രണ്ടു ടെസ്റ്റുകളും കളിച്ച സീനിയര്‍ താരം രവീന്ദ്ര ജഡേജയ്ക്കു വീഴ്ത്താനായത്് വെറും രണ്ടു വിക്കറ്റുകളുമാണ്.
കുല്‍ദീപിനെ ഇനിയെങ്കിലും ഇന്ത്യ കളിപ്പിക്കേണ്ടതുണ്ടെന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്. കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യ ഒരു സ്റ്റെില്‍ തോല്‍ക്കുകയും ഒന്നില്‍ ജയിക്കുകയും ചെയ്തു. അവര്‍ക്കു ബൗളിങില്‍ ഒരു വേരിയേഷന്‍ മിസ് ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. കുല്‍ദീപിനെ കളിച്ചാല്‍ ഈ കുറവ് നികത്താനാവുമെന്നും കെപി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റള്‍സിന്റെ ഉപദേശകനായിരുന്നു പീറ്റേഴ്‌സന്‍. അതുകൊണ്ടു തന്നെ കുല്‍ദീപുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുനന്നു. കുല്‍ദീപുമായി ഒരുപാട് ചര്‍ച്ചകള്‍ താന്‍ നടത്തിയിട്ടുണ്ടെന്നു പറഞ്ഞ പീറ്റേഴ്‌സന്‍ പക്ഷെ കൂടുതല്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മെന്ററായിരുന്നപ്പോള്‍ ഞാന്‍ കുല്‍ദീപിനൊപ്പം കുറച്ചു തവണ ഒരുമിച്ചിരിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ബൗള്‍ ചെയ്യുന്നതിനെക്കുറിച്ചും ഞാന്‍ അദ്ദേഹവുമായി അന്നു സംസാരിച്ചിരുന്നു. ഇവിടെ എങ്ങനെ പന്തെറിയമെന്നതുമായി ബന്ധപ്പെട്ടുള്ള തന്ത്രങ്ങളെക്കുറിച്ചും ഞാന്‍ ചര്‍ച്ച നടത്തി.
ഇവിടെ (ഇംഗ്ലണ്ട്) എങ്ങനെ ബൗള്‍ ചെയ്യണമെന്നും, എവിടെ ബൗള്‍ ചെയ്യണമെന്നുമെല്ലാം കുല്‍ദീപുമായി ഞാന്‍ ഒരുപാട് സംസാരിച്ചിരുന്നു. ഒരുപാട് സമയം ഐപിഎല്ലിനിടെ ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുകയും ചെയ്തു.
ഇംഗ്ലണ്ടില്‍ അദ്ദഹം കളിക്കുന്നതു കാണുകയാണെങ്കില്‍ അതു എന്നെ ഏറെ സന്തോഷിപ്പിക്കും. അതു കാണാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കുല്‍ദീപിന് ബൗളിങ് ഇഷ്ടമാണ്, വിക്കറ്റുകളെടുക്കുന്നതും ഇഷ്ടപ്പെടുന്നു. എന്റെ കൂട്ടുകാരന്‍ കളിക്കുന്നതു കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ ബെഞ്ചിലിരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.