Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ് ഇന്ത്യക്കു ജയിക്കാം!! പക്ഷെ അവനെ വിളിക്കണം, 2 മാറ്റം വേണമെന്ന് ബ്രോഡ്

എഡ്ബാസ്റ്റണ്‍: അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ജൂലൈ രണ്ടു മുതല്‍ ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം നടക്കാനിരിക്കുന്നത്.

ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ പല ഘട്ടങ്ങളിലും ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യക്കു അഞ്ചു വിക്കറ്റിന്റെ പരാജയം രുചിക്കേണ്ടി വന്നിരുന്നു. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീം ഇന്ത്യ അടുത്ത അങ്കത്തിന് കച്ചമുറുക്കുക. രണ്ടാം ടെസ്റ്റിലും തോല്‍ക്കുകയാണെങ്കില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലേക്കു തിരിച്ചുവരികയെന്നത് ഇന്ത്യക്കു ദുഷ്‌കരമായി മാറുകയും ചെയ്യും.

KULDEEP YADAV

ആദ്യത്തെ മാറ്റം

രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വരുത്തേണ്ട ആദ്യത്തെ മാറ്റം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കളിപ്പിക്കുകയെന്നതാണെന്നു സ്റ്റുവര്‍ട്ട് ബ്രോഡ് വ്യക്തമാക്കി. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ടെസ്റ്റില്‍ ശര്‍ദ്ദുലിനെ ഇന്ത്യ കളിപ്പിച്ചത്.

പക്ഷെ ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പായെന്നു മാത്രമല്ല, ബൗളിങില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചതുമില്ല. ആദ്യ ഇന്നിങ്‌സില്‍ വെറും ആറോവറുകള്‍ മാത്രമേ താരം ബൗള്‍ ചെയ്തുള്ളൂ. 40 ഓവറുകള്‍ക്കു ശേഷമാണ് ശര്‍ദ്ദുലിനെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങില്‍ കൊണ്ടുവരാന്‍ തയ്യാറായത്.

ലീഡ്‌സിലെ ആദ്യത്തെ ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ തെറ്റായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നു ബ്രോഡ് പറയുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നത്. പ്രത്യകിച്ച് പിച്ചും റിസ്റ്റ് സ്പിന്നിനെതിരേ ഇംഗ്ലണ്ട് പതറാറുള്ളതും പരിഗണിക്കുമ്പോള്‍ കുല്‍ദീപിനു കളിയില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും ബ്രോഡ് നിരീക്ഷിച്ചു.

രണ്ടാമത്തെ മാറ്റം

ജോലി ഭാരം കുറയ്ക്കുന്നതായി രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടുത്ത ടെസ്റ്റില്‍ ബ്രേക്കെടുത്ത ശേഷം ലോര്‍ഡ്‌സിലെ മൂന്നാമങ്കത്തിലാവും അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിയേക്കുക. ബുംറയില്ലെങ്കില്‍ പകരം ആരെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നു നിര്‍ദേശിച്ചിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്.

ബുംറയില്ലെങ്കില്‍ പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. എഡ്ബാസ്റ്റണില്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയാല്‍ അര്‍ഷ്ദീപ് സിങിനെയാവും ഞാന്‍ കൊണ്ടുവരിക. ഇടംകൈ ആംഗിളും തുടക്കത്തില്‍ തന്നെ ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഇന്ത്യന്‍ ആക്രമണത്തില്‍ വ്യത്യാസം കൊണ്ടുവരാന്‍ സഹായിക്കും.

ARSHDEEP SINGH

ലീഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണ രണ്ടാമന്നിങ്‌സില്‍ ബൗളിങ് മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ആക്രണം ആകെ നോക്കിയാല്‍ നിയന്ത്രണമില്ലായ്മയും വിക്കറ്റെടുക്കാനുള്ള കഴിവും കുറവായിരുന്നതായി കാണാം.

ഇതു ഭയപ്പെടേണ്ട സാഹചര്യമല്ല. ഒരു തോല്‍വിക്കു ശേഷം പ്ലാനുകള്‍ മുഴുവനായി നിങ്ങള്‍ പൊളിക്കേണ്ട കാര്യവുമില്ല. ആദ്യ ടെസ്റ്റിന്റെ ഭൂരിഭാഗവും ഇന്ത്യക്കു ആധിപത്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടീമില്‍ അടിമുടി മാറ്റങ്ങളല്ല, ചെറിയ ചില അഴിച്ചുപണികള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അര്‍ഷ്ദീപ്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പഞ്ചാബിനായി 21 റെഡ് ബോള്‍ മല്‍സരങ്ങൡലാണ് അര്‍ഷ്ദീപ് കളിച്ചത്. 30.37 ശരാശരിയില്‍ 66 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

Story first published: Saturday, June 28, 2025, 9:00 [IST]
Other articles published on Jun 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+