Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ മാറ്റൂ, പകരം വാഷിക്കു നല്‍ക്കൂ; ഡിമാന്റുമായി അച്ഛന്‍, ആവശ്യം സൂപ്പര്‍ താരത്തിന്റെ സീറ്റ്!!

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയുമായി ഇന്ത്യക്കു സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ പുതിയ ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് വാഷിങ്ടണ്‍ സുന്ദറിന്റെ പിതാവ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേയ്‌ക്കൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ വാഷിങ്ടണിനായിരുന്നു. പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം നേടിയത്.

മറ്റു പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയിട്ടും വാഷിങ്ടണിനെ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുന്നതില്‍ സെലക്ടര്‍മാരെയും കോച്ചിനെയുമെല്ലാം വാഷിടണിന്റെ അച്ഛനായ എം സുന്ദര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെയാണ് മകന്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതില്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചത്.

WASHINGTO SUNDAR

അവനു മാത്രം അവസരമില്ല

വാഷിങ്ണ്‍ സുന്ദര്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇന്ത്യന്‍ സെക്ടര്‍മാര്‍ അതു പരിഗണിക്കാറില്ലെന്നു എം സുന്ദര്‍ കുറ്റപ്പെടുത്തി. വാഷിങ്ടണ്‍ സ്ഥിരതയോടെ വളരെ നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പക്ഷെ ആളുകള്‍ അവനെ അവഗണിക്കുകയും അവയെല്ലാം കണ്ടില്ലെന്നും നടിക്കുകയാണ്. മറ്റു താരങ്ങള്‍ക്കു ദേശീയ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നു. പക്ഷെ മകനു മാത്രം അതു കിട്ടാറില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലേതു പോലെ വാഷിങ്ടണ്‍ സ്ഥിരമായി അഞ്ചാം നമ്പറില്‍ തന്നെ ഇനി ബാറ്റ് ചെയ്യണം. തുടര്‍ച്ചായി അഞ്ച്- 10 മല്‍സരങ്ങളിലെങ്കിലും അവനു അവസരം നല്‍കുകയും വേണം. ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ എന്റെ മകനെ ടീമിലുള്‍പ്പെടുത്താതിരുന്നത് വലിയ സര്‍പ്രൈസായിരുന്നു. സെലക്ടര്‍മാര്‍ അവന്റെ പ്രകടനങ്ങള്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം, കഴിഞ്ഞ ടെസ്റ്റില്‍ വാഷിങ്ടണിനെ അഞ്ചാം നമ്പറില്‍ ബാറ്റിങിന് അയക്കാനുള്ള പ്രധാന കാരണം വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ റിഷഭ് പന്തിന്റെ പരിക്കാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിടെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ബാറ്റ് ചെയ്യാനാവുമോയെന്ന കാര്യം പോലും സംശയമായിരുന്നു. ഒന്നംദിനം 37 റണ്‍സെടുത്തു നില്‍ക്കെയാണ് റിഷഭിനു പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടാവേണ്ടി വന്നത്.

എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഈ പരിക്ക് സാരമാക്കാതെ ക്രീസിലെത്തി ബാറ്റിങ് തുടര്‍ന്ന റിഷഭ് 54 റണ്‍സിന്റെ മികച്ച സംഭാവന നല്‍കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വാഷിങ്ടണിന്റെ അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷനായ അഞ്ചാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്.

കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാവും വാഷിങ്ടണ്‍ കാത്തു. അഞ്ചാം നമ്പറില്‍ ടീമിന്റെ തുറുപ്പുചീട്ടാണ് റിഷഭ്. ഈ പൊസിഷനില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം ഈ റോളില്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.ഈ പൊസിഷനാണ് ഇനി വാഷിങ്ടണിനു നല്‍കണമെന്നു ഇപ്പോള്‍ താരത്തിന്റെ അച്ഛന്‍ എം സുന്ദര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

WASHINGTO SUNDAR

ടീം മാനേജ്‌മെന്റിന്റെ അനീതി

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വാഷിങ്ടണ്‍ സുന്ദറിനോടു കടുത്ത അനീതിയാണ് പലപ്പോഴും കാണിക്കുന്നതെന്നു അച്ഛന്‍ എം സുന്ദര്‍ വിമര്‍ശിക്കുന്നു. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാതിരിക്കുമ്പോഴേക്കും എന്റെ മകനെ അവര്‍ ടീമിനു പുറത്താക്കുകയാണ്. അതു ശരിയല്ല.

മറ്റേതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്ററോടു അവര്‍ ഈ രീതിയിലുള്ള സമീപനം സ്വീകരിക്കുന്നുണ്ടോ? ഈ തരത്തിലുള്ള അവഗണനകള്‍ വാഷിങ്ടണിനെ കൂടുതല്‍ കരുത്തനാക്കിയിട്ടുണ്ട്. അതിന്റെ ഫലമാണ് ഇപ്പോള്‍ അവന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 29, 2025, 10:15 [IST]
Other articles published on Jul 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+