Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ എന്തിന് ടീമില്‍? പുറത്താക്കൂ!! ഞാനെങ്കില്‍ കുല്‍ദീപിനെ എടുക്കും; 11ല്‍ മാറ്റവുമായി ഭാജി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായി അടുത്ത ബുധനാഴ്ച തുടങ്ങാനിരിക്കുന്ന നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സുപ്രധാനമായ ഒരു മാറ്റം നിര്‍ദശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കളിച്ച രണ്ടു ടെസ്റ്റുകളിലും നിരാശപ്പെടുത്തിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ മാഞ്ച്സ്റ്ററില്‍ ഇന്ത്യ പുറത്തിരുത്തണമെന്നാണ് ഭാജി ആവശ്യപ്പെടുന്നത്.

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ ആവേശകരമായ റണ്‍ചേസിനൊടുവില്‍ ഇന്ത്യക്കു 22 റണ്‍സിനു മല്‍സരം അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ഇതോടെ പരമ്പരയി ഇന്ത്യ 1-2നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. മാഞ്ചസ്റ്ററില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഇതു 2-2നു തുല്യമാക്കാം. ഈ ലക്ഷ്യത്തോടെ തന്നെയാണ് ഗില്ലും സംഘവുമിറങ്ങുക.

NITISH REDDY

നിതീഷ് വേണ്ട

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന ഡു ഓര്‍ ഡൈ മാച്ചില്‍ ഇന്ത്യക്കു ജയിക്കണമെങ്കില്‍ നിതീഷ് റെഡ്ഡിയെ പുറത്തുരുത്തണമെന്നാണ് ഹര്‍ഭജന്‍ സിങ് ആവശ്യപ്പെടുന്നത്. ഇന്ത്യാടുഡേയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുല്‍ദീപ് യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിര്‍ബന്ധമായും വേണമെന്നു ബെര്‍മിങ്ഹാം ടെസ്റ്റിനു മുമ്പും (ഒന്നാം ടെസ്റ്റ്) ലോര്‍ഡ്‌സ് ടെസ്റ്റിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. കാരണം അത്രയും ഒഴുക്കോടെ, വളരെ അനായാസം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഈ ഇംഗ്ലീഷ് ടീമിനെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല.

പക്ഷെ കുല്‍ദീപിനെ പോലെയൊരു ബൗളര്‍ ഇരുവശങ്ങളിലും ബോള്‍ സ്പിന്‍ ചെയ്യുകയാണെങ്കില്‍ അവനു ടീമിന്റെ മിസ്റ്ററി ബൗളറാവാന്‍ കഴിയും. നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകളുമെടുക്കാന്‍ സാധിക്കുമെന്നും ഹര്‍ജന്‍ വിശദമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും ന്യൂബോളിനായി കാത്തിരിക്കുകയെന്നതു മാത്രമല്ല വേണ്ടത്. കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യുക തന്നെ വേണം. കളിയില്‍ പ്രത്യേകിച്ചൊന്നും തന്നെ സംഭവിക്കുന്നില്ലെങ്കില്‍ വിക്കറ്റുകളെടുക്കാന്‍ കുല്‍ദീപ് യാദവിനു കഴിയും. ഇതു എന്റെ ടീമായിരുന്നെങ്കില്‍ നിതീഷ് റെഡ്ഡിയെ ഞാന്‍ ഒഴിവാക്കും. പകരം കുല്‍ദീപിനെ നേരിട്ടു ടീമിലേക്കു കൊണ്ടു വരികയും ചെയ്യുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ലീഡ്‌സില്‍ അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ ആദ്യ ടെസ്റ്റില്‍ നിതീഷ് റെഡ്ഡിയെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. പകരം ശര്‍ദ്ദുല്‍ ടാക്കൂറാണ് കളിച്ചത്. പക്ഷെ ബാറ്റിങിലും ബൗളിങിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയതോടെ എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ നിതീഷിനെ ഇന്ത്യ ടീമിലേക്കു കൊണ്ടു വന്നു.

പക്ഷെ ശര്‍ദ്ദുലിനെപ്പോലെ നിതീഷും നനഞ്ഞ പടക്കമായി. രണ്ടിന്നിങ്‌നിങിസുകളിലും ഒറ്റയക്ക സ്‌കോറിനു പുറത്തായ അദ്ദേഹത്തിനു വിക്കറ്റുകളും ലഭിച്ചില്ല. എങ്കിലും ലോര്‍ഡ്‌സിലെ മൂന്നാമങ്കത്തില്‍ നിതീഷിന് ഒരവസരം കൂടി ഇന്ത്യ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ ഒരോവറില്‍ രണ്ടു വിക്കറ്റുകളെടുത്ത് ടീമിനു ഇരട്ട ബ്രേക്ക്ത്രൂ നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ബാറ്റിങില്‍ 30 റണ്‍സിനു പുറത്തായി.

KULDEEP YADAV

രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റാണ് നിതീഷിനു ലഭിച്ചത്. റണ്‍ചേസില്‍ മികച്ച ഇന്നിങ്‌സിലൂടെ ടീമിന്റെ ഹീറോയാവാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചെങ്കിലും വെറും 13 റണ്‍സിനു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു.

ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റ് ഇന്ത്യക്കു അനായാസം വിജയിക്കാന്‍ സാധിക്കുന്നതായിരുന്നു. കാരണം ഒരു ദിവസത്തിലേറെ ബാക്കിയുണ്ടായിരുന്നിട്ടും വെറും 193 റണ്‍സ് മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നു.

രണ്ടോ, മൂന്നോ പേര്‍ മികച്ചൊരു ഇന്നിങ്‌സ് കളിച്ചാല്‍ അനായാസം നേടിയെടുക്കാവുന്ന ലക്ഷ്യമായിരുന്നു ഇത്. പക്ഷെ തുടക്കം മുതല്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ കളി ഇംഗ്ലണ്ടിനു ദാനം ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജ പുറത്താവാതെ 61 റണ്‍സോടെ പൊരുതിയെങ്കിലും ഇന്ത്യ 170ന് ഓള്‍ഔട്ടാവുകയായിരുന്നു.

Story first published: Sunday, July 20, 2025, 17:19 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+