Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരോചിത സമനില, എന്നിട്ടും ഇന്ത്യക്കെതിരേ ക്ലാര്‍ക്ക്!! വലിയ ട്രിക്ക് മിസ് ചെയ്തു? പറഞ്ഞതറിയാം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിട്ടും വിമര്‍ശനവുമായി രംഗത്തു വന്നിരികിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മൈക്കല്‍ ക്ലാര്‍ക്ക്. ടീമിലെ ഒരു പ്രധാനപ്പെട്ട താരത്തെ പരമ്പരയിലുടനീളം പുറത്തിരുത്തിയതിലൂടെ വലിയൊരു ട്രിക്ക് ഇന്ത്യ മിസ് ചെയ്തുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ബിയോണ്ട് 23യുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തിലും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് പരമ്പരയിലുടനീളം ഇന്ത്യ കാഴ്ചവച്ചത്. ഇംഗ്ലണ്ടിലെ ഏറെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനെ തളയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഇതു തന്നെയാണ്.

KULDEEP YADAV

അവനെ എന്തുകൊണ്ട് കളിപ്പിച്ചില്ല?

വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ ബെഞ്ചിലിരുത്തുകയായിരുന്നു. ഓരോ മല്‍സരത്തിനു മുമ്പും പ്ലെയിങ് ഇലവനിലേക്കു അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും ടീം ലൈനപ്പ് പ്രഖ്യാപിക്കുമ്പോള്‍ അവയിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടായില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തെയാണ് ഓസ്‌ട്രേലിയക്കു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ ക്ലാര്‍ക്ക് വിമര്‍ശിച്ചത്.

കുല്‍ദീപ് യാദവിനെക്കുറിച്ചുള്ള സംസാരങ്ങള്‍ എല്ലായിടത്തുമുണ്ട്. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ ഒരു മല്‍സരത്തിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായില്ല. ഈ പരമ്പരയില്‍ 20 വിക്കറ്റുകളെടുക്കാന്‍ കുല്‍ദീപ് ഇന്ത്യയെ സഹായിക്കുമായിരുന്നെന്നു ഞാന്‍ കരുതുന്നു. പക്ഷെ വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും നിങ്ങള്‍ക്കു ക്രെഡിറ്റ് എടുത്തു കളയാനൊന്നും സാധിക്കില്ല.

ബാറ്റ് കൊണ്ട് അവര്‍ ഗംഭീര പ്രകടനം കാഴ്ചവച്ചു. ബോള്‍ കൊണ്ടും അങ്ങനെതന്നെ. അതിനാല്‍ തന്നെ ഈ രണ്ടു സ്പിന്നര്‍മാരെ ആര്‍ക്കും വിമര്‍ശിക്കാനും കഴിയില്ല. ഈ പരമ്പരയില്‍ രണ്ടു പേരുമുണ്ടാക്കിയ ഇംപാക്ട് നോക്കുമ്പോള്‍ ആവര്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്തിരുന്നു. ഇരുകൈകളും കൊണ്ട് അവര്‍ അതു മുതലാക്കുകയും ചെയ്തുവെന്നും ക്ലാര്‍ക്ക് വിശദമാക്കി.

ട്രിക്ക് മിസ് ചെയ്തു

ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ അഭിമാനാര്‍ഹമായ പ്രകടനം തന്നെയാണ് കാഴ്ചവച്ചതെങ്കിലും കുല്‍ദീപ് യാദവ് സംസാര വിഷയമായി തന്നെ തുടരുമെന്നു ഞാന്‍ കരുതുന്നു. കാരണം ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്നത് അദ്ദേഹമാണെന്നും ഞാന്‍ കരുതുന്നു. പരമ്പരയിലുടനീളം കുല്‍ദീപ് ടീമിനു മുതല്‍ക്കൂട്ടായി മാറുമായിരുന്നു. 20 വിക്കറ്റുകളെടുക്കാന്‍ ടീമിനെ സഹായിക്കുകയും ചെയ്യുമായിരുന്നു.

AKASHDEEP

ടീമിലെ മറ്റു രണ്ടു സ്പിന്നര്‍മാരുടെ (രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍) എന്നിവരുടെ ബാറ്റിങ് അണ്ടര്‍റേറ്റഡാണ്. ജഡേജയെപ്പോലെ ഒരാളുടെ ബാറ്റിങ് എല്ലായ്‌പ്പോഴും അണ്ടര്‍റേറ്റഡായിട്ടാണ് തോന്നിയത്. ഇന്ത്യക്കു വേണ്ടി ഒരുപാട് പ്രധാനപ്പെട്ട റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുമുണ്ടെന്നും ക്ലാര്‍ക്ക് വിലയിരുത്തി.

ജഡേജ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 516 റണ്‍സും വാഷിങ്ടണ്‍ നാലു ടെസ്റ്റുകളില്‍ നിന്നും 284 റണ്‍സും പരമ്പരയില്‍ സ്‌കോര്‍ ചെയ്തിരുന്നു. കൂടാതെ ഇരുവരും കൂടി ഏഴു വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

ആകാശ്ദീപിന്റെ ഫിഫ്റ്റി

ഓവലിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നൈറ്റ് വാച്ചമാനായെത്തി 66 റണ്‍സെടുത്ത ആകാശ്ദീപിന്റെ പ്രകടനത്തെയും മൈക്കല്‍ ക്ലാര്‍ക്ക് പ്രശംസിച്ചു. ആകാശ്ദീപ് 94 ബോളില്‍ നേടിയ 66 റണ്‍സ് വളരെ പ്രധാനപ്പെട്ടതാണ്.

ബാറ്റിങ് തുടര്‍ന്നതു മാത്രമല്ല, ആ താളം നിലനിര്‍ത്തുന്നതിനൊപ്പം കൂട്ടുകെട്ടുമുണ്ടാക്കി. കളിയുടെ ആ ഘട്ടത്തില്‍ 60 റണ്‍സെന്നത് ആ പിച്ചില്‍ വളരെ പ്രധാനമാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 8, 2025, 16:17 [IST]
Other articles published on Aug 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+