ഐപിഎല്ലിന്റെ 18ാം സീസണിനു ശേഷം തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത്. ടീം ഇന്ത്യ ആദ്യം കളിക്കുക ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ്. അടുത്ത മാസം 20 മുതലാണ് ആഗസ്റ്റ് വരെ നീളുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ ഇതില്‍ ജയിച്ചുതന്നെ തുടങ്ങാനായിരിക്കുംഇന്ത്യയുടെ ശ്രമം. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍പ്പോലും ജയിക്കാനാവാതെ ഇന്ത്യക്കു നാണംകെട്ടു മടങ്ങേണ്ടി വന്നേക്കും. ഇതിന്റെ കാരണങ്ങളറിയാം.

രോക്കോയുടെ അഭാവം
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു ഏറ്റവും വലിയ തിരിച്ചടിയാവുന്ന ആദ്യത്തെ കാര്യം രോക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവമായിരിക്കും. വെറും ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ക്യാപ്റ്റന്‍ രോഹിത്തും മുന്‍ നായകന്‍ കോലിയും റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ബിസിസിഐയ്ക്കു മാത്രമല്ല, ഇന്ത്യന്‍ ആരാധകര്‍ക്കും ഇതു വലിയ ഷോക്ക് ന്നെയായിരുന്നു. രണ്ടു പേരും ഉറപ്പായും ഇംഗ്ലണ്ടിലേക്കു പറക്കുന്ന ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ചാണ് ഇരുവരും കളി നിര്‍ത്തിയത്.
രോക്കോയുടെ അസാന്നിധ്യം ടെസ്റ്റില്‍ ഇന്ത്യക്കു ഉടനെയൊന്നും നികത്താന്‍ കഴിയില്ലെന്നുറപ്പാണ്. ഇംഗ്ലണ്ട് പോലെ വെല്ലുവിളിയുര്‍ന്ന വേദികളില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ അനുഭവസമ്പത്ത് വളരെയധിതം ഗുണം ചെയ്യുന്ന കാര്യമാണ്. അവിടുത്തെ പിച്ചും സാഹര്യങ്ങളുമെല്ലാം ഇവിടുത്തേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.
മികച്ച വേഗതയും ബൗണ്‍സും മാത്രമല്ല, സ്വിങുമുള്ളതാണ് ഇംഗ്ലണ്ടിലെ പിച്ചുകള്‍. അതുകൊണ്ടു തന്നെ എത്ര കഴിവുണ്ടെങ്കിലും ഒരു യുവതാരത്തിനു അവിടെ ക്ലച്ച് പിടിക്കുകയെന്നത് എളുപ്പമല്ല. ഒരുപാട് റെഡ് ബോള്‍ മല്‍സരങ്ങള്‍ കളിക്കുന്നതിലൂടെ മാത്രമേ അതുമായി പൊരുത്തപ്പെടാന്‍ ഏതൊരാള്‍ക്കും സാധിക്കുകയുള്ളൂ.
എന്നാല്‍ രോഹിത്തിന്റെയും കോലിയുടെയും അഭാവത്തോടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ ശേഷിച്ചതായി കാണാം. ഇവരെപ്പോലെ മല്‍സര പരിചയമുള്ള മറ്റൊരു ബാറ്ററും ഇന്ത്യന്‍ നിരയിലില്ല. കെഎല്‍ രാഹുല്‍ മാത്രമാണ് അല്‍പ്പമെങ്കിലും അനുഭവസമ്പത്തുള്ള ഏക ബാറ്റര്‍. അതുകൊണ്ടു തന്നെ രാഹുല്‍ കിക്കായില്ലെങ്കില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കൂട്ടത്തകര്‍ച്ച നേരിട്ടേക്കും. ഇതു ടീമിനെ വലിയ പരാജയങ്ങളിലേക്കും നയിക്കാനിടയുണ്ട്.
ഗില്ലിന്റെ റെക്കോര്‍ഡ്
രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലായിരിക്കും ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുകയന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ പിന്നോട്ടടിപ്പിക്കുന്ന രണ്ടാമത്തെ കാര്യവും ഇതു തന്നെയാണ്. ഏഷ്യന്‍ പിച്ചുകളില്‍ മാത്രം തിളങ്ങിയിട്ടുള്ള ബാറ്ററാണ് ഗില്‍.
സൗത്താഫ്രിക്ക, ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരുള്‍പ്പെടുന്ന സെന രാജ്യങ്ങളില്‍ ഗില്ലിന്റെ ടെസ്റ്റ് റെക്കോര്‍ഡ് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. ഇതു പോലും കണക്കിലെടുക്കാതെയാ്ണ് അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നത്.

ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കാത്ത ഗില്ലിനു ക്യാപ്റ്റന്‍സി കൂടി നല്‍കിയാല്‍ എങ്ങനെയിരിക്കും? ഇംഗ്ലണ്ടില്‍ വെറും മമുന്നു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 14.66 ശരാശരിയില്‍ നേടാനായത് 88 റണ്‍സാണ്. സെന രാജ്യങ്ങളില്‍ ഒരു സെഞ്ച്വറി പോലും ഗില്ലിനു എടുത്തു കാണിക്കാനുമില്ല.
ബൗളിങ് നിര
ഇന്ത്യന്‍ പേസ് ബൗളിങ് നിര അത്ര ശക്തമല്ലെന്നാണ് മൂന്നാമത്തെ കാരണം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പക്ഷെ അദ്ദേഹത്തിവനു മറുഭാഗത്തു ഇതേ രീതിയിലുള്ള പിന്തുണ നല്‍കാന്‍ മറ്റൊരാളില്ല. സാധാരണയായി മുഹമ്മദ് ഷമിയാണ് ഈ റോള്‍ വഹിക്കാറുള്ളത്.
പക്ഷെ പഴയ ഷമിയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. മോശം പ്രകടനം കാരണം ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ പോലും അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ബുംറയ്‌ക്കൊപ്പം ഷമിയും ബൗളിങില്‍ കട്ടയ്ക്കു നിന്നില്ലെങ്കില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം വിയര്‍ക്കുമെന്നുറപ്പാണ്.