IND vs ENG: മൂന്നാം ടെസ്റ്റ് ഇന്ന്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മല്‍സരങ്ങളുള്‍പ്പെട്ട ടെസ്റ്റ്
പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ ലീഡ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില ഉറപ്പിക്കാം. മികച്ച പേസ് നിരയുള്ള ഇന്ത്യ വലിയ പ്രതീക്ഷയിലാണുള്ളത്.
ലീഡ്‌സില്‍ ഇതുവരെ രണ്ട് മത്സരമാണ് ജയിച്ചത്. ആറ് മത്സരം കളിച്ചപ്പോള്‍ മൂന്ന് മത്സരവും തോറ്റു. ഒരു മത്സരം സമനിലയായി. നിലവിലെ താരങ്ങളിലാരും ലീഡ്‌സില്‍ കളിച്ചിട്ടില്ലെന്നത് തിരിച്ചടിയാണ്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് അറിയാം.

ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും 128 ടെസ്റ്റില്‍ ഏറ്റുമുട്ടി. ഇംഗ്ലണ്ട് 48 മത്സരത്തില്‍ ജയിച്ചപ്പോള്‍ ഇന്ത്യ 30 മത്സരം ജയിച്ചു. 50 മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണറായ രോഹിത് ശര്‍മയെ തേടി ഒരു നാഴികക്കല്ലുണ്ട്. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ 169 റണ്‍സാണ് അദ്ദേഹത്തിന് വേണ്ടത്. ഇൗ നേട്ടത്തിലെത്തുന്ന 23ാമത്തെ താരമാവാനുള്ള അവസരമാണ് രോഹിതിനുള്ളത്. കൂടാതെ 100 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് അദ്ദേഹം പിന്നിടും. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരവുമാവും.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. എങ്കിലും ഒരു ചരിത്ര നേട്ടം കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 487 ഇന്നിങ്‌സില്‍ നിന്ന് 22937 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 63 റണ്‍സ് കൂടി നേടിയാല്‍ 23000 അന്താരാഷ്ട്ര റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്കാവും. ഈ നേട്ടത്തില്‍ വേഗത്തിലെത്തുന്ന താരമാവാനും ഇന്ത്യന്‍ നായകനാവും.

സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ തന്നെ തുടരാനാണ് സാധ്യത. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ 450 അന്താരാഷ്ട്ര വിക്കറ്റെന്ന നേട്ടത്തിലെത്താന്‍ ജഡേജക്കാവും. ഡാനിയല്‍ വെട്ടോറി, ഷക്കീബ് അല്‍ഹസന്‍, രങ്കന ഹെരാത്ത് എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇടം കൈയന്‍ സ്പിന്നറാണ് ജഡേജ. ആര്‍ അശ്വിന് അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ ഹര്‍ഭജന്‍ സിങ്ങിന്റെ (417) ടെസ്റ്റ് വിക്കറ്റ് നേട്ടത്തെ മറികടക്കാനാവും. നിലവില്‍ ഹര്‍ഭജന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിന്റെ സാം കറാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ 50 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കാനാവും. ഇംഗ്ലണ്ടിന്റെ സീനിയര്‍ താരം ജോണി ബെയര്‍സ്‌റ്റോ 14 റണ്‍സ് കൂടി നേടിയാല്‍ 9000 അന്താരാഷ്ട്ര റണ്‍സ് സ്വന്തമാക്കാനാവും. മോയിന്‍ അലി എട്ട് വിക്കറ്റ് വീഴ്ത്തിയാല്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമാവാന്‍ മോയിനാവും.

ഇഷാന്ത് ശര്‍മക്ക് ഒരു വിക്കറ്റ് കൂടി നേടിയാല്‍ സഹീര്‍ ഖാന്റെ 311 ടെസ്റ്റ് വിക്കറ്റ് നേട്ടത്തെ മറികടക്കാനാവും. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയാല്‍ 100 ടെസ്റ്റ് വിക്കറ്റും പൂര്‍ത്തിയാക്കും. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് മൂന്നാം മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനായാല്‍ മൈക്കല്‍ വോണിന്റെ 26 ടെസ്റ്റ് ജയങ്ങളെ മറികടന്ന് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നായകനെന്ന റെക്കോഡ് സ്വന്തമാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications