Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഇനിയൊരു ടെസ്റ്റ് ജയിക്കില്ല!! ശേഷിച്ച 3ല്‍ സംഭവിക്കുക ഇതാണ്, ഞെട്ടിച്ച് വോന്‍

എഡ്ബാസ്റ്റണ്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയോടു നാണകെട്ട തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇംഗ്ലണ്ട് ടീം ശക്തമായി തിരിച്ചുവരുമെന്നും പരമ്പര സ്വന്തമാക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. എജ്ബാസ്റ്റണില്‍ ജയിച്ചെങ്കിലും ഇനിയൊരു മല്‍സരം കൂടി ഇന്ത്യ ജയിക്കില്ലെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നേരത്തേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 4-0നു ഇന്ത്യയെ തുരത്തുമെന്നായിരുന്നു വോന്‍ പ്രവചിച്ചത്. ആദ്യ ടെസ്റ്റിലെ വിജയത്തിനു ശേഷമായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രവചനം തെറ്റിച്ചാണ് രണ്ടാമങ്കത്തില്‍ ശുഭ്മന്‍ ഗില്ലും സംഘവും 336 റണ്‍സിനു ഇംഗ്ലണ്ടിനെ മുക്കിയത്. പക്ഷെ ഇപ്പോഴും ഇംഗ്ലണ്ട് തന്നെ പരമ്പര നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ശേഷിച്ച മൂന്നു ടെസ്റ്റുകളുടെ ഫലം എന്തായിരിക്കുമെന്നും വോന്‍ പ്രവചിച്ചിരുക്കുകയാണ്.

MICHAEL VAUGHAN

ഇന്ത്യ ഇനി ജയിക്കില്ല

ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം ഇനിയൊരു മല്‍സരം കൂടി ജയിക്കില്ലെന്നു മൈക്കല്‍ വോന്‍ വ്യക്തമാക്കി. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1ന് ഇംഗ്ലീഷ് ടീം കൈക്കലാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിക്കുമ്പോള്‍ ഒന്നു സമനിലയാവുമെന്നാണ് വോന്‍ എക്‌സിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

എജ്ബാസ്റ്റണ്‍ ടെസ്റ്റിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. ഈയാഴ്ച ഇന്ത്യ വളരെ മികച്ചതു തന്നെയായിരുന്നു. അത്യജ്ജ്വല പെര്‍ഫോമന്‍സ്, എന്റെ പ്രവചനം ഇപ്പോഴുമുണ്ട്, 3-1ന് ഇംഗ്ലണ്ട് എന്നാണ് വോന്‍ കുറിച്ചത്.

ഈ വ്യാഴാഴ്ച മുതല്‍ പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. നാലാമങ്കം ജൂലൈ 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ്. അഞ്ചാമത്തെയും അവസാനത്തെയും ടെസറ്റ് ജൂലൈ 31 മുതല്‍ ലണ്ടനിലെ ഓവലിലും നടക്കും.

ഇംഗ്ലണ്ടിനു വിമര്‍ശനം

ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ലെന്നു പറയുമ്പോഴും ഇംഗ്ലണ്ടിനെ വിമര്‍ശിക്കാനും മൈക്കല്‍ വോന്‍ മടിച്ചില്ല. ഹെഡിങ്‌ലേയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം വളരെ സ്മാര്‍ട്ടായിരുന്നെങങ്കിലും എജ്ബാസ്റ്റണില്‍ വീണ്ടും പഴയ ശീലങ്ങളിലേക്കു വീണു പോണതായും ദി ടെലഗ്രാഫിലെ കോളത്തില്‍ അദ്ദേഹം കുറിച്ചു.

അവസാനത്തെ മൂന്നൂ വര്‍ഷങ്ങളായി ഈ ടീം (ഇംഗ്ലണ്ട്) ഞങ്ങള്‍ക്കു സന്തോഷിക്കാന്‍ ഒരുപാട് നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തിനിടെ മഹത്തായ പല നേട്ടങ്ങളും കൈവരിക്കാനും അവര്‍ക്കു സാധിക്കും. ഹെഡിങ്‌ലേയിലെ ടെസ്റ്റിനു ശേഷം അവര്‍ കൂടുതല്‍ മെച്ചപ്പെട്ടതായാണ് കാണപ്പെട്ടത്. തലച്ചോറുള്ള ബാസ്‌ബോളെന്നു നമുക്കു ഇതിനെ വിളിക്കാമെന്നും വോന്‍ കോളത്തില്‍ എഴുതി.

GILL KARDUN AKASH

ഈയാഴ്ച ഇംഗ്ലീഷ് ടീം പഴയ വഴിയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. നമ്മള്‍ സത്യസന്ധമായി പറഞ്ഞാല്‍ ഇംഗ്ലണ്ട് ഈയാഴ്ച അക്ഷരാര്‍ഥത്തില്‍ തരിപ്പണമാവുകയായിരുന്നു. ഹാരി ബ്രൂക്കും ജാമി സ്മിത്തും മനോഹരമായി ബാറ്റ് ചെയ്ത മൂന്നാം ദിനത്തിലെ നാലു ഓവറുകള്‍ മാറ്റി നിര്‍ത്തിയാല്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്കായിരുന്നുവെന്നും അദ്ദേഹം കോളത്തില്‍ ചൂണ്ടിക്കാട്ടി.

എന്നെ വളരെയധികം അസ്വസ്ഥനാക്കിയ പ്രകടനം കൂടിയാണ് കഴിഞ്ഞ കളിയിലേത്. എങ്ങനെയാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതെന്നു തെളിയിക്കാന്‍ അവര്‍ ആദ്യ മല്‍സരം ഉപയോഗിച്ചെന്നു ഞാന്‍ ഭയപ്പെടുന്നു.

നല്ല മികവ് പ്രകടിപ്പിച്ചാണ് അവര്‍ ആ മല്‍സരം ജയിച്ചത്. പക്ഷെ ഒരുപാട് ഭാഗ്യം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോഴും (എജ്ബാസ്റ്റണ്‍) അവര്‍ ഇതു തന്നെ ചെയ്യാമെന്നു കരുതിയെങ്കിലും അതു തിരിച്ചടിച്ചതായി കോളത്തില്‍ വോന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 7, 2025, 15:50 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+