For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിറപ്പിച്ച് ഇംഗ്ലണ്ട്, പൊരുതി നേടി ടീം ഇന്ത്യ! 1-1, ഇനിയാണ് കളി

വിശാഖപട്ടണം: ഇംഗ്ലണ്ട് ടീമിന്റെ ബാസ് ബോള്‍ ക്രിക്കറ്റിനെതിരേ പൊരുതി നേടി ടീം ഇന്ത്യ രണ്ടാം ടെസ്റ്റില്‍ മിന്നുന്ന വിജയം സ്വന്തമാക്കി. 399 റണ്‍സെന്ന ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യമായിരുന്നു ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും ഇന്ത്യ നല്‍കിയത്. മുമ്പൊരിക്കലും ഏഷ്യയില്‍ 210 റണ്‍സ് പോലും ചേസ് ചെയ്തു ജയിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് വീറോടെ പൊരുതിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല.

ലഞ്ച് ബ്രേക്കിനു പിന്നാലെ ഇംഗ്ലണ്ടിനെ 292 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്ത്യ 106 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരിക്കുകയാണ്. മൂന്നാം ടെസ്റ്റ് 19 മുതല്‍ രാജ്‌കോട്ടില്‍ ആരംഭിക്കും.

INDIA

ഓപ്പണര്‍ സാക്ക് ക്രോളിയൊഴികെ (73) മറ്റാരെയും ഇംഗ്ലീഷ് നിരയില്‍ ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. 132 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. ബെന്‍ ഫോക്‌സ് (36), ടോം ഹാര്‍ട്ട്‌ലി (36) എന്നിവരാണ് 30നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിനും ജസ്പ്രീത് ബുംറയും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഒരു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഇംഗ്ലണ്് കളി പുനരാരംഭിച്ചത്. ഒമ്പതു വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ 332 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. നൈറ്റ് വാച്ച്മാനായ രെഹാന്‍ അഹമ്മദിനെ ടീം സ്‌കോര്‍ 95ല്‍ വച്ച് പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യക്കു ഇന്നു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

പിന്നീട് ഓരോ കൂട്ടുകെട്ടും കരുത്താര്‍ജിക്കവെ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഓലി പോപ്പ് (23), ജോ റൂട്ട് (16) എന്നിവരെ ഇന്ത്യ മടക്കിയതോടെ ഇംഗ്ലണ്ട് നാലിനു 154 റണ്‍സെന്ന നിലയിലായി.

ഓപ്പണര്‍ ക്രോളി ക്രീസിന്റെ മറുഭാഗത്തു ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ടീമിനെ മുന്നോട്ടു നയിച്ചെങ്കിലും കുല്‍ദീപ് യാദവ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ വിജയത്തിലേക്കു ഒരു ചുവടുകൂടി വച്ചു. ക്രോളി മടങ്ങിയ ശേഷം അടുത്ത ഓവറില്‍ ജോണി ബെയര്‍സ്‌റ്റോ (26), പിന്നാലെ ക്യാപ്റ്റന്‍ സ്റ്റോക്‌സ് (11) എന്നിവരെയും പുറത്താക്കിയതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ത്രോയിലാണ് സ്‌റ്റോക്‌സ് റണ്ണൗട്ടായത്. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്. എട്ടാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുമായി ബെന്‍ ഫോക്‌സ്- ഹാര്‍ട്ട്‌ലി ജോടി വീണ്ടും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഫോക്‌സിനെ (36) സ്വന്തം ബൗളിങില്‍ പിടികൂടിയ ബുംറ ഇന്ത്യന്‍ വിജയം വേഗത്തിലാക്കി.

ASHWIN

നേരത്തേ 143 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനത്തെ സെഷനില്‍ 255 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ (104) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 147 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. 45 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ശ്രേയസ് അയ്യരും ആര്‍ അശ്വിനും 29 റണ്‍സ് വീതവും നേടി. ഇംഗ്ലണ്ടിനു വേണ്ടി ടോം ഹാര്‍ട്ട്‌ലി നാലും രെഹാന്‍ അഹമ്മദ് മൂന്നും വിക്കറ്റുകളെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 396 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാളിന്റെ (209) കന്നി ഡബിള്‍ സെഞ്ച്വറിയാണ് ഉന്ത്യക്കു കരുത്തായത്., മറുപടിയില്‍ ആറു വിക്കറ്റുകള്‍ പിഴുത ജസ്പ്രീത് ബുംറയുടെ മികവില്‍ ഇംഗ്ലണ്ടിനെ 253 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

Story first published: Monday, February 5, 2024, 5:35 [IST]
Other articles published on Feb 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+