IND vs ENG: 'കോലിക്കെന്താ കൊമ്പുണ്ടോ?', ടി20യില്‍ പുറത്തിരുത്താം!, മുന്‍ ഇതിഹാസം പറയുന്നു

മുംബൈ: ടി20 ലോകകപ്പിന് ഇനി 98 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് മുന്നില്‍ നിരവധി ആശങ്കകള്‍. രോഹിത് ശര്‍മക്ക് കീഴില്‍ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ടീം കരുത്ത് മറ്റ് ടീമുകളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണെങ്കിലും താരങ്ങളുടെ ഫോമും ഫിറ്റ്‌നസും ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയായി നില്‍ക്കുന്നു. മോശം ഫോമിലുള്ളവരില്‍ സൂപ്പര്‍ താരങ്ങളും ഉണ്ടെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്ക് ഇപ്പോള്‍ പഴയ മികവില്ല. അവസാന 76 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടാത്ത കോലിയുടെ സമീപകാല ടി20 സ്‌ട്രൈക്കറേറ്റും ശരാശരിയുമെല്ലാം മോശം. ലോകകപ്പ് വരാനിരിക്കെ കോലിയെ ഇന്ത്യ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തണമോയെന്ന ചോദ്യം സജീവമായി ഉയരുകയാണ്. കോലിയെ പിന്തുണക്കുന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളതെങ്കിലും നിലവിലെ ഫോം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

കോലിയെ ഇന്ത്യ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തണോ വേണ്ടയോയെന്ന ചര്‍ച്ച സജീവമാകവെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്. ആര്‍ അശ്വിനെ ടെസ്റ്റ് പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്താമെങ്കില്‍ വിരാട് കോലിയെ ടി20യില്‍ മാറ്റിനിര്‍ത്തുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്.
'നേരത്തത്തെ സാഹചര്യം അല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ളത്. കോലിയുടെ ഫോമും പഴയതുപോലെയല്ല. ടി20 പ്ലേയിങ് 11 നിന്ന് അവനെ ബെഞ്ചിലിരുത്താന്‍ നിര്‍ബന്ധിതരാവുമെന്നാണ് കരുതുന്നത്. ലോക ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍ അശ്വിനെ ടെസ്റ്റ് പ്ലേയിങ് 11 നിന്ന് പുറത്താക്കാമെങ്കില്‍ മുന്‍ ഒന്നാം നമ്പര്‍ താരത്തെ ടി20യില്‍ നിന്ന് പുറത്തിരുത്തുന്നതും കുഴപ്പമില്ല'- കപില്‍ ദേവ് പറഞ്ഞു.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. എന്നാല്‍ കോലിയെ നിലവിലെ ഫോമില്‍ പരിഗണിച്ചാല്‍ ഇന്ത്യക്കത് ബാധ്യതയാവാനാണ് സാധ്യത. മൂന്നാം നമ്പറില്‍ ദീപക് ഹൂഡ കസറുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാനാവാത്ത പക്ഷം കോലിയെ ലോകകപ്പിലേക്ക് പരിഗണിക്കാതിരിക്കുന്നതാവും നന്നാവുക.

അവസാന ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും കോലി നിരാശപ്പെടുത്തിയിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനോ പഴയപോലെ കടന്നാക്രമിക്കാനോ സാധിക്കുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ഒരുപോലെ നിറം മങ്ങുന്നതിനാല്‍ ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധിച്ച് ടി20യില്‍ നിന്ന് വിശ്രമം എടുക്കുന്നതാണ് കൂടുതല്‍ നന്നാവുക. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കവെ കോലിയെപ്പോലൊരു സീനിയര്‍ താരം സാഹചര്യം മനസിലാക്കി വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോലിയുടെ പ്രകടനം പഴയ നിലവാരത്തിലേക്ക് ഉയരാത്തത് നമ്മള്‍ കണ്ടതാണ്. അവന്‍ ക്രിക്കറ്റില്‍ പേരെടുത്തത് തന്റെ പ്രകടനത്തിലൂടെയാണ്. എന്നാല്‍ ഇപ്പോള്‍ അവനൊപ്പം ആ പ്രകടനമില്ല. അതുകൊണ്ട് തന്നെ ഇനിയും യുവപ്രതിഭകളെ പുറത്തിരുത്താതെ കോലിയെ മാറ്റി അവസരം നല്‍കുകയാണ് വേണ്ടത്' -കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ കോലി ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ മാസങ്ങളിലൊക്കെ ഇന്ത്യയുടെ ടി20 പരമ്പരയില്‍ നിന്ന് കോലി വിശ്രമം എടുത്തിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ കോലിക്ക് മുന്നിലുള്ളത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വലിയ മികവ് കാട്ടാത്ത പക്ഷം പ്ലേയിങ് 11 സ്ഥാനം നഷ്ടമാവാനാണ് സാധ്യത. ദീപക് ഹൂഡയെപ്പോലെ പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരങ്ങള്‍ കാത്തിരിക്കവെ കോലിക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications