For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് ബുദ്ധിമാന്‍, എങ്ങനെ ജയിപ്പിക്കണമെന്ന് അവനറിയാം- പ്രശംസിച്ച് ചാപ്പല്‍

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ അവസരത്തിനൊത്തുയര്‍ന്നാണ് നാലാം ടെസ്റ്റില്‍ വിജയത്തിന് അരികിലേക്ക് എത്തിയിരിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റാണ് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരവും ജയിച്ചു.

നാലാം ടെസ്റ്റിലും വിജയത്തിന് തൊട്ടടുത്ത് നില്‍ക്കുന്നു. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും യുവതാരങ്ങളെവെച്ചാണ് ഇന്ത്യയുടെ കുതിപ്പ് എന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. 'രോഹിത് ശര്‍മയുടെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനം പ്രശംസനീയമാണ്.

ആദ്യ ടെസ്റ്റ് തോല്‍ക്കുകയും പല സൂപ്പര്‍ താരങ്ങളുടേയും അഭാവം ഉണ്ടാവുകയും ചെയ്തിട്ടും അവന്‍ ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോയി. ഇന്ത്യക്കാവശ്യമുള്ള സമയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാനും സാധിച്ചു. അവന്റെ അനുഭവസമ്പത്തും ആത്മ ധൈര്യവും ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു. നായകനെന്ന നിലയില്‍ രോഹിത്തിന്റെ തീരുമാനങ്ങള്‍ പാളിയിരുന്നെങ്കില്‍ വലിയ തിരിച്ചടി നേരിട്ടേനെ.

ബുംറയും ജയ്‌സ്വാളുമെല്ലാം തിളങ്ങിയതോടൊപ്പം പ്രതിഭയുള്ള യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനും സാധിച്ചു' ചാപ്പല്‍ പറഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തകര്‍ക്കുന്ന തരത്തിലാണ് അദ്ദേഹം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ പരമ്പരയില്‍ രോഹിത്തിന്റെ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് എടുത്തു പറയാനായുള്ളത്. മറ്റ് ഇന്നിങ്‌സിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.

rohit sharma

നായകനെന്ന നിലയില്‍ രോഹിത്തിന്റെ തീരുമാനങ്ങള്‍ പലതും കൗതുകമുണ്ടാക്കുന്നതാണ്. കുല്‍ദീപ് യാദവിന് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കാര്യമായി അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഫലപ്രദമായി ഉപയോഗിക്കുകയും നേട്ടമുണ്ടാക്കിയെടുക്കുകയും ചെയ്യാന്‍ രോഹിത്തിനായി. സാക്ക് ക്രോളി, ബെന്‍ സ്‌റ്റോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ഒലി റോബിന്‍സന്‍ എന്നിവരുടെ വിക്കറ്റ് നേടിയെടുക്കാന്‍ കുല്‍ദീപിന് സാധിച്ചു.

ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ രോഹിത് വലിയ മിടുക്കുകാട്ടി. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവറില്‍ അശ്വിനെ പന്തേല്‍പ്പിച്ചത് രോഹിത്തിന്റെ മികച്ച ബുദ്ധിയായിരുന്നു. അശ്വിന്‍ അഞ്ച് വിക്കറ്റുമായി കസറുകയും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ വിരാട് കോലിയെപ്പോലെ വലിയ ആക്രമണോത്സകതയുള്ള നായകനാണ് രോഹിത് എന്ന് പറയാനാവില്ല. രോഹിത് ശാന്തതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നു.

യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുകയും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന നായകനാണ് രോഹിത്. അദ്ദേഹത്തെ സംബന്ധിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ഈ പരമ്പര കൈവിട്ടിരുന്നെങ്കില്‍ നായകനെന്ന നിലയില്‍ മുന്നോട്ട് പോവുക രോഹിത്തിന് കടുപ്പമാകുമായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും ഭേദിച്ച് ടീമിനെ വിജയ വഴിയിലേക്ക് എത്തിക്കാന്‍ രോഹിത്തിനാവുന്നു. കളി ജയിപ്പിക്കാനറിയുന്ന നായകനാണ് രോഹിത്തെന്ന് പറയാം.

നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 353 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ടിന്റെ (122) സെഞ്ച്വറിയും ഒലി റോബിന്‍സന്റെ (58) അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയെ 307 എന്ന സ്‌കോറിലേക്കെത്തിച്ചത് ദ്രുവ് ജുറേലിന്റെ 90 റണ്‍സ് പ്രകടനമാണ്.

യശ്വസി ജയ്‌സ്വാള്‍ 73 റണ്‍സും അടിച്ചെടുത്തു. 46 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 145 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായതാണ് കരുത്തായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇനിയുള്ള പരമ്പരകളിലെല്ലാം മികച്ച പ്രകടനം നടത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Monday, February 26, 2024, 11:07 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+