Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ വിക്കറ്റിന്റെ ക്രെഡിറ്റ് ജയ്‌സ്വാളിന്!! പയറ്റിയത് ഈ തന്ത്രം, വെടിക്കെട്ട് താരം വീണു; സംഭവമിങ്ങനെ

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിച്ച ഇംഗ്ലീഷ് താരങ്ങളിലൊരാളാണ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റ്. 374 റണ്‍സെന്ന വലിയ ലക്ഷ്യം പിന്തുടരവെ അഗ്രസീവ് ഫിഫ്റ്റിയിലൂടെ ഇന്ത്യയെ വിറപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 83 ബോളില്‍ ആറു ഫോറുകളടക്കം 54 റണ്‍സ് അടിച്ചെടുക്കാണ് വോക്‌സ് പുറത്തായത്.

നാലാംദിനം ആദ്യ സെഷനില്‍ ഈ വിക്കറ്റ് കുറിക്കപ്പെട്ടത് പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പേരിലാണ്. എഡ്ജായ ഡക്കെറ്റിനെ സ്ലിപ്പില്‍ കെഎല്‍ രാഹുല്‍ പിടികൂടുകയായിരുന്നു. പക്ഷെ ഈ വിക്കറ്റിന്റെ യഥാര്‍ഥ അവകാശി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണെന്നതാണ് യാഥാര്‍ഥ്യം. എങ്ങനെയാണ് ഡക്കെറ്റിനെ അദ്ദേഹം തന്ത്രപരമായി പുറത്താക്കിയതെന്നറിയാം.

YASHASVI JAISWAL

ഡക്കെറ്റിനെ വീഴ്ത്തിയ തന്ത്രം

ഓവല്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും അഗ്രസീവ് ഇന്നിങ്‌സാണ് ബെന്‍ ഡക്കെറ്റ് കാഴ്ചവച്ചത്. 38 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 43 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ആകാശ്ദീപാണ് ഡക്കെറ്റിനെ പുറത്താക്കിയത്. റിവേഴ്‌സ് സ്വീപ്പിനു ശ്രമിക്കവെ എഡ്ജായ ഇടംകൈയന്‍ ബാറ്ററെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസിനു ഇറങ്ങിയപ്പോള്‍ സമാനമായ രീതിയിലുള്ള ഷോട്ട് കളിക്കാന്‍ ഡക്കെറ്റിനെ യശസ്വി ജയ്‌സ്വാള്‍ നിരന്തരം പ്രലോഭിപ്പിക്കുകയായിരുന്നു. ഇതാണ് പിന്നീട് ഡക്കെറ്റിന്റെ പുറത്താവലിനും വഴിയൊരുക്കിയത്. ്‌സ്വാഭാവികമായ ഗെയിം പ്ലേയ്ക്കുള്ള കഴിവ് ഡക്കെറ്റിനു ഇല്ലെന്നും അതിനാല്‍ അഗ്രസീവ് ഷോട്ടുകള്‍ കളിക്കൂയെന്നും ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തു കൊണ്ടിരുന്നു.

സ്റ്റംപ് മൈക്കിലൂടെയാണ് ഡക്കെറ്റിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തതിനെക്കുറിച്ചുള്ള കൂടതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ഇതു നിങ്ങളുടെ ഗെയിമല്ല. കുറച്ചു ഷോട്ടുകള്‍ കാണിക്കൂ. നിങ്ങളുടെ റിവേഴ്‌സ് സ്വീപ്പ് കാണാന്‍ ആഗ്രമുണ്ട്.

എന്തിനാണ് നിങ്ങള്‍ പ്രതിരോധിക്കുന്നതെന്നായിരുന്നു ഫീല്‍ഡിങിനിടെ ഡക്കെറ്റിനോടു ജയ്‌സ്വാള്‍ പറഞ്ഞത്. പിന്നീടെന്നായിരുന്നു ഇതിനോടുള്ള ഡക്കെറ്റിന്റെ മറുപടി. അതിലൊരു കാര്യവുമില്ലെന്നു ജയ്‌സ്വാള്‍ തിരിച്ചു പറയുകയും ചെയ്തു. ഇതിനോടു ഡക്കെറ്റ് പ്രതികരിച്ചതുമില്ല.

ഈ തരത്തില്‍ അഗ്രസീവായി കളിച്ച് പിഴവ് വരുത്താന്‍ ഡക്കൈറ്റിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തു കൊണ്ടേയിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 23ാം ഓവറില്‍ ഇന്ത്യക്കു ഇതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഓവറിലെ ആദ്യത്തെ മൂന്നു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല.

BEN DUCKETT

നാലാമത്തേത് ഓഫ്‌സ്റ്റംപിന് പുറത്ത് ഒരു ഫുള്ളര്‍ ലെങ്ത് ബോളാായിരുന്നു. ശക്തമായ ഒരു ഡ്രൈവിനാണ് ഡക്കെറ്റ് ശ്രമിച്ചത്. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ബാറ്റില്‍ എഡ്ജായ ബോള്‍ രണ്ടാം സ്ലിപ്പില്‍ കെഎല്‍ രാഹുല്‍ മികച്ചൊരു ക്യാച്ചിലൂടെ വരുതിയിലാക്കുകയും ചെയ്തു. നാലാംദിനം ആദ്യ സെഷനില്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക്ത്രൂ കൂടിയായിരുന്നു ഇത്.

അതേസമയം, ഈ ടെസ്റ്റ് അത്യധികം ആവേശകരമായ അഞ്ചാംദിനത്തിലേക്കു കടന്നിരിക്കുകയാണ്. 374 റണ്‍സിന്റെ വിജയലക്ഷ്യ്ത്തിലേക്കു ബാറ്റ് വീശുന്ന ഇംഗ്ലണ്ട് നാലാംദിനം മഴയും വെളിച്ചക്കുറവും കാരണം നേരത്തേ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്.

നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 35 റണ്‍സ് കൂടി മാത്രമേ ആവ്യമുള്ളു. രണ്ടു റണ്ണെടുത്ത ജാമി സ്മിത്തിനൊപ്പം (2) പേസര്‍ ജാമി ഒവേര്‍ട്ടനാണ് (0) ക്രീസിലുള്ളത്. ഹാരി ബ്രൂക്ക് (111), ജോ റൂട്ട് (105) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ചരിത്ര വിജയത്തിനു തൊട്ടരികെ എത്തിച്ചിരിക്കുന്നത്.

Story first published: Monday, August 4, 2025, 9:37 [IST]
Other articles published on Aug 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+