Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്ത് ഇല്ല, കോലിയും വിരമിച്ചാല്‍ എങ്ങനെയാവും ടെസ്റ്റ് ടീം? പകരം മലയാളി താരം!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം 20ന് ആരംഭിക്കാനിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാവും ഇന്ത്യ പോരിനിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം ഈയാഴ്ച ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ രോഹിത്തിന്റെ വഴിയെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ തയ്യാറെടുക്കുകയാണ്. അദ്ദേഹം ഇക്കാര്യം ബിസിസിഐയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം പുനരാലോചിക്കൂയെന്നാണ് കോലിയോടു ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിത്തിനെക്കൂടാതെ കോലിയും കളിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SAI SUDHARSAN

സായ് ഉറപ്പായും വേണം

രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കലോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സായ് സുദര്‍ശന്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. നേരത്തേ പര്യനത്തില്‍ ബാക്കപ്പ് ഓപ്പണറായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നത്. മിന്നുന്ന പ്രകടനമാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനായി സായ് സസറിയിരുന്നു. 76 ശരാശരിയില്‍ അദ്ദേഹം നേടിയത് 304 റണ്‍സാണ്. ഡല്‍ഹിക്കെതിരായ 213 റണ്‍സിന്റെ മാരത്തണ്‍ ഇന്നിങ്‌സും ഇതിലുള്‍പ്പെടും. ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായും വലിയ റണ്‍വേട്ടയാണ് സായ് നടത്തുന്നത്.

11 മല്‍സരങ്ങില്‍ നിന്നും 509 റണ്‍സ് താരം വാരിക്കൂട്ടിക്കഴിഞ്ഞു. രോഹിത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഓപ്പണിങ് റോളിലെത്തുക കെഎല്‍ രാഹുലായിരിക്കും. യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഈ ജോടിയാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്.

രാഹുല്‍- ജയ്‌സ്വാള്‍ ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ കളിക്കുക സായ് ആയിരിക്കും. നേരത്തേ ഇന്ത്യന്‍ എ ടീമുകള്‍ക്കായി ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിട്ടുള്ളതും ഇതേ റോളിലാണ്. വിരാട് കോലയില്ലെങ്കില്‍ നാലാം നമ്പര്‍ ലഭിക്കേണ്ടത് ശുഭ്മന്‍ ഗില്ലിനാണ്. 2023 മുതല്‍ മൂന്നാമായിട്ട്ാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. 37ന് മുകളില്‍ ശരാശരിയും ഗില്ലിനുണ്ട്.

അഞ്ചാമന്‍ ആര്

ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ രണ്ടു പേരാണ് മല്‍സരരംഗത്തുള്ളത്. ഒരാള്‍ ശ്രേയസ് അയ്യരാണെങ്കില്‍ മറ്റൊരാള്‍ മറുനാടന്‍ മലയാളി കൂടിയായ കരുണ്‍ നായരാണ്. 2017നു ശേഷം ഇന്ത്യക്കു േെവണ്ടി ടെസ്റ്റില്‍ കളിച്ചിട്ടില്ലാത്ത താരമാണ് അദ്ദേഹം. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തു കരുണിന്റെ പ്രകടനം കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 53.15 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 863 റണ്‍സാണ്. മൂന്നു സെഞ്ചറികളും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. അതിനു തൊട്ടുമുമ്പത്തെ രഞ്ജിയില്‍ 690 റണ്‍സും കരുണ്‍ അടിച്ചെടത്തു.

KARUN NAIR

എന്നാല്‍ ശ്രേയസിനെയും തള്ളിക്കളയാന്‍ കഴിയില്ല. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി അഞ്ചു കളിയില്‍ നിന്നും 68.50 ശരാശരിയില്‍ 480 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രേയസിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്.

81 മല്‍സരങ്ങളില്‍ നിന്നും 6363 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ച്വറികളടക്കമാണിത്. കരുണ്‍, ശ്രേയസ് എന്നിവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം.

ശര്‍ദ്ദുല്‍ സ്ഥാനമര്‍ഹിക്കുന്നു

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്കു ഒരു തിരിച്ചുവരവ് അര്‍ഹിക്കുന്നയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി 505 റണ്‍സ് നേടുന്നതിനൊപ്പം 35 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറ തന്നെയായിരിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍.

രോഹിത്തും കോലിയുമില്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍, ശര്‍ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഹര്‍ഷിത് റാണ.

Story first published: Saturday, May 10, 2025, 16:37 [IST]
Other articles published on May 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+