For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റില്‍ ടി20 കളിക്കാന്‍ നോക്കി, വൈഭവ് വീണു!! കാണിച്ചത് ഈ മണ്ടത്തരം

കെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടുമായുള്ള രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക യൂത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഇറങ്ങിയ 14 കാരന്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെയാണ് പുറത്തായത്.

ടി20യിലും ഏകദിനത്തിലുമെല്ലാം ക്ലിക്കായ തന്റെ അതേ അഗ്രസീവ് ശൈലി റെഡ് ബോള്‍ മല്‍സരത്തിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചതാണ് വൈഭവിന്റെ പുറത്താവലിനു വഴിവച്ചത്.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 309 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ഒരു വിക്കറ്റിനു 51 റണ്‍സെടുത്തിട്ടുണ്ട്. 26 ബോളില്‍ അഞ്ചു ഫോറടക്കം 24 റണ്‍സുമായി ക്യാപ്റ്റന്‍ ആയുഷ് മാത്രെയും 14 ബോളില്‍ ഒരു ഫോറുള്‍പ്പെടെ ആറു റണ്‍സ് നേടിയ വിഹാന്‍ മല്‍ഹോത്രയുമാണ് ഇപ്പോള്‍ ക്രീസില്‍. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 258 റണ്‍സ് ആവശ്യമാണ്.

VAIBHAV SURYAVANSHI

വൈഭവിന്റെ പുറത്താവല്‍

വൈഭവ് സൂര്യവംശിയും നായകന്‍ ആയുഷ് മാത്രെയും ചേര്‍ന്നാണ് ഈ മല്‍സരത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. വലിയൊരു ഇന്നിങ്‌സ് വൈഭവില്‍ നിന്നും ആരാധകരും ടീം മാനേജ്‌മെന്റുമെല്ലാം പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ വെറും 14 ബോളുകള്‍ മാത്രമേ കൗമാര താരത്തിനു ക്രീസില്‍ നില്‍ക്കാനായുള്ളൂ. നേടിയതാവട്ടെ 20 റണ്‍സ് മാത്രം.

രണ്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് വൈഭവിന്റെ ഇന്നിങ്‌സ്. വലിയൊരു പിഴവും അമിതാവേശവും കാണിച്ചതാണ് താരം ഫ്‌ളോപ്പാവാനുള്ള കാരണം. കളിയിലെ രണ്ടാം ഓവറില്‍ തന്നെ വൈഭവ് തന്റെ ആദ്യ ഫോറും സിക്‌സറും കുറിച്ചിരുന്നു. അലെക്‌സ് ഗ്രീനിന്റെ ഓവറിലായിരുന്നു ഇത്. അലെക്‌സ് ഫ്രഞ്ചെറിഞ്ഞ ആദ്യ ഓവറില്‍ നാലു ബോള്‍ നേരിട്ട വൈഭവ് സിംഗിള്‍ മാത്രമേ നേടിയുള്ളൂ.

എന്നാല്‍ ഗ്രീനിന്റെ രണ്ടാം ഓവറില്‍ താരം ഗിയര്‍ മാറ്റി. രണ്ടാത്തെ ബോളില്‍ വൈഭവ് ആ്ദ്യത്തെ ഫോറടിച്ചു. പക്ഷെ അതുകൊണ്ടു തൃപ്തി വന്നില്ല. ഓവറിലെ അവസാനത്തെ ബോൡ കിടിലനൊരു സിക്‌സറും വൈഭവ് പായിച്ചു. തുടര്‍ന്ന് നായകന്‍ മാത്രെയുടെ ഊഴമായിരുന്നു. മൂന്നാം ഓവറില്‍ ഒരു ഫോറും തൊട്ടടുത്ത ഓവറില്‍ രണ്ടു ഫോറുകളും താരം പായിച്ചു. അഞ്ചാം ഓവറില്‍ വീണ്ടുമൊരു ഫോര്‍.

ആറിനു മുകളില്‍ റണ്‍റേറ്റിലാണ് അപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. ഗ്രീനെറിഞ്ഞ ആറാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറുമായാണ് വൈഭവ് തുടങ്ങിയത്. കളിയില്‍ താരത്തിന്റെ രണ്ടാം സിക്‌സര്‍. പക്ഷെ വൈഭവ് ഒരു അബദ്ധം കാണിച്ചു. ആവേശം മൂത്ത് തൊട്ടുത്ത ബോളില്‍ മറ്റൊരു വമ്പന്‍ ഷോട്ടിനു ശ്രമം. പുള്‍ ഷോട്ടാണ് താരം കളിച്ചത്. പക്ഷെ ടോപ് എഡ്ജായ ബോള്‍ ഡീപ്പ് ഫൈന്‍ ലെഗില്‍ നേരെ ഫ്രഞ്ചിന്റെ കൈകിലെത്തുകയായിരുന്നു.

VAIBHAV SURYAVANSHI AYUSH MHATRE

യഥാര്‍ത്തത്തില്‍ അവിടെ അത്തരമൊരു അനാവശ്യ റിസ്‌കെടുക്കേണ്ട ആവശ്യമില്ലായിരുന്നു. റണ്‍റേറ്റ് ആറിനു മുകളില്‍ പോയ്‌ക്കൊണ്ടിരിക്കെ ഓവറിലെ ആദ്യ ബോളില്‍ സിക്‌സ് നേടിയിട്ടും വൈഭവ് വീണ്ടും സമാനമായൊരു ഷോട്ടിനു ശ്രമിച്ചത് മണ്ടത്തരമാണ്. ടീം ഇത്രയും നന്നായി പോയ്‌ക്കൊണ്ടിരിക്കെ ഇങ്ങനെയൊരു ഷോട്ട് ഒഴിവാക്കേണ്ടതായിരുന്നു.

അതേസമയം, നേരത്തേ സമനിലയില്‍ കലാശിച്ച ആദ്യ യൂത്ത് ടെസ്റ്റില്‍ വൈഭവ് മോശമല്ലാത്ത പ്രകടനം നടത്തി. ആദ്യ ഇന്നങ്‌സില്‍ 14 റണ്‍സിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 44 ബോളില്‍ 56 റണ്‍സടിക്കാന്‍ ഇടംകൈയന്‍ ഓപ്പണര്‍ക്കായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 13 ഓവര്‍ ബൗള്‍ ചെയ്ത വൈഭവ് 2.69 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

Story first published: Tuesday, July 22, 2025, 7:51 [IST]
Other articles published on Jul 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+