ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് പുതിയ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്ത്. സെനാ രാജ്യങ്ങളിലെ ദുഷ്‌കരമായ പിച്ചുകളില്‍ പോലും അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഇത്തവണ ഇംഗ്ലണ്ടിലും റിഷഭില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത് ഇതു തന്നെയാണ്.
പക്ഷെ ഇത്തവണ ആദ്യമായി ലീഡര്‍ഷിപ്പിന്റെ ഭാഗമായി മാറിയത് റിഷഭിന്റെ പ്രകടനത്തെയും ബാധിക്കുമോയെന്നു ആശങ്കയുണ്ട്. ഇതാദ്യമായാണ് അദ്ദേഹം ടെസ്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്റെ റോളിലേക്കു വന്നിരിക്കുന്നത്. റിഷഭില്‍ നിന്നും ഏറ്റുവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ ഒരു വഴിയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം ഹേമങ് ബദാനി. മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ഒരു ഉപദേശം തീര്‍ച്ചയായും അദ്ദേഹത്തിനു നല്‍കണമെന്നും ബദാലി നിര്‍ദേശിക്കുന്നു.

റിഷഭ് ഒരിക്കലും മാററുത്
ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണെന്ന കാര്യം മറന്ന് തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യുവെന്നാണ് ഹേമാങ് ബദാനി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ കോച്ച് കൂടിയായിരുന്നു അദ്ദേഹം.
വൈസ് ക്യാപ്റ്റന്‍സിയെന്ന പുതിയ ഉത്തരവാദിത്വം റിഷഭ് പന്തിനെ അല്‍പ്പം പോലും മാറ്റില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഞാന്‍. ഈ ഗെയിമില്‍ അറ്റാക്കിങ് സ്‌ട്രോക്ക് മേക്കിങിനും ഡിഫന്‍സീവ് സ്‌ട്രോക്ക് മേക്കിങിനുമിടയില്‍ ശരിയായ ബാലന്‍സ് കണ്ടെത്തിയ താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ റിഷഭ് തന്റെ ഈ ശൈലി മാറ്റാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കവെ ബദാനി വ്യക്കമാക്കി.
ഗംഭീര്‍ നല്‍കേണ്ട ഉപദേശം
ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് റിഷഭ് പന്തുമായി ഇന്ത്യന്‍ കോച്ച ഗൗതം ഗംഭീര്‍ സംസാരിക്കുകയും ചില ഉപദേശങ്ങള്‍ നല്‍കുകയും വേണമെന്നും ഹേമങ്ങ് ബദാനി ആവശ്യപ്പെടുന്നു. കഴിഞ്ഞ ആറ്-ഏഴ് വര്‍ഷങ്ങളായി റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിനെ വിജയിപ്പിച്ചത് സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിങാണെന്നും ഇതില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിഷഭ്, നീ നിന്റെ ഗെയിം തന്നെ ഈ പരമ്പരയിലും തുടരൂയെന്നു ഗൗതം ഗംഭീറിനെപ്പോവലെയൊരാള്‍ റിഷഭ് പന്തുമായി തീര്‍ച്ചയായും സംസാരിക്കുക തന്നെ വേണം. ക്യാപ്റ്റന്‍സിയെയോ, വൈസ് ക്യാപ്റ്റന്‍സിയെയോ കുറിച്ച് കൂടുതലായി ആലോചിക്കുകയും വേണ്ടെന്നും അദ്ദേഹത്തോടു ഗംഭീര്‍ ഉപദേശിക്കണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റില്‍ നീ (റിഷഭ്) കളിച്ചുപോരുന്ന ഒരു ശൈലിയുണ്ട്. അതു നിന്നെ സംബന്ധിച്ച് നന്നായി വര്‍ക്കാവുകയും ചെയ്തിട്ടുള്ളതാണ്. വീണ്ടും ഇതു തന്നെ ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചാല്‍ അതു ടീമിനും മുതല്‍ക്കൂട്ടായി മാറും. കാരണം പലപ്പോഴും രണ്ടാമത്തെ ന്യൂബോള്‍ എടുക്കുന്ന സമയങ്ങളില്‍ ബാറ്റിങിനെത്തുന്ന ബാറ്ററാണ് റിഷഭെന്നും ബദാനി നിരീക്ഷിച്ചു.
അഞ്ചാം നമ്പറില്‍ മതി
ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തേ കളിച്ചു പോരുന്ന അഞ്ചാം നമ്പറില്‍ തന്നെ റിഷഭ് പന്ത് തുടര്‍ന്നും ബാറ്റ് ചെയ്യണമെന്നും ഹേമാങ് ബദാനി പറയുന്നു. മികച്ച ലൈനം ലെങ്തു
ം കാത്തുസൂക്ഷിച്ച് ഇംഗ്ലീഷ് ബൗളര്‍മാര്‍ മുന്നോട്ടു പോവുന്നത് തടയാന്‍ റിഷഭ് പന്തിനെപ്പോലെയാരൊള്‍ വേണം. ബൗളര്‍മാര്‍ ആ തരത്തിലുള്ള നിയന്ത്രണം നേടിയാല്‍ വിക്കറ്റെടുക്കുക അവര്‍ക്കു എളുപ്പമായി മാറുകയും ചെയ്യും.
എന്നാല്‍ റിഷഭ് പന്തിനെപ്പോലെയൊരു ബാറ്റര്‍ക്കു ഇതുപോലെ കണിശമായി പന്തെറിയുന്ന ബൗളര്‍മാരുടെ താളം തെറ്റിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റിനു സുപ്രധാന റോളുണ്ട്്. റിഷഭിനോടു വളരെ ഫ്രീയായി പഴയതു പോലെ തന്നെ അഗ്രസീവായി കളിക്കാന്‍ അവര്‍ ആവശ്യപ്പെടണമെന്നും ബദാനി ഉപദേശിക്കുന്നു.