Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന്റെ 'ഫ്യൂസ്' ഊരി സൂര്യ, കിടിലന്‍ ക്യാപ്റ്റന്‍സി; ഇന്ത്യ ജയിച്ച തന്ത്രമിതാണ്

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ്. 15 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ 166 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി. ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര 2-1ന് നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുകയും ചെയ്തു. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ക്ഷീണം മാറ്റുന്ന പരമ്പര നേട്ടമാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത ഇംഗ്ലണ്ടിന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലഭിച്ചത്. അവിടെ നിന്നാണ് ടീം തോല്‍വിയിലേക്ക് പോയത്. ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിന്നാലെ വിവാദം കത്തുന്നുണ്ടെങ്കിലും ഇന്ത്യയെ ജയിപ്പിച്ചതിന് പിന്നില്‍ നായകനെന്ന നിലയിലെ സൂര്യകുമാറിന്റെ മികച്ച നീക്കത്തിനാണ് കൈയടിക്കേണ്ടത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച സൂര്യ വിജയം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പറയാം.

വരുണിന്റെ ഓവര്‍ വഴിത്തിരിവായി

ഇംഗ്ലണ്ട് ഇന്ത്യയുടെ വിജയലക്ഷ്യത്തിലേക്കടുക്കവെ സൂര്യകുമാര്‍ യാദവ് ഉപയോഗിച്ച തന്ത്രമാണ് മത്സരഫലത്തെ മാറ്റിയത്. ഒരുവശത്ത് 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടക്കം നേടി ഹാരി ബ്രൂക്ക് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തി. ഈ സമയത്താണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ വരുണ്‍ ചക്രവര്‍ത്തിയെ കൃത്യമായി ഉപയോഗിച്ചത്. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ വരുണിന് ഇത്തവണ ആദ്യത്തെ മൂന്ന് ഓവറില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ 15ാം ഓവറില്‍ വരുണിന്റെ അവസാന ഓവര്‍ എറിയിക്കാനുള്ള സൂര്യയുടെ തീരുമാനമാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. 26 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകള്‍ക്കുള്ള വലിയ തിരിച്ചടിയായിരുന്നു ഇത്. ഇതേ ഓവറില്‍ ബ്രൈഡന്‍ കേഴ്‌സിനെ വരുണ്‍ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു. ഇതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നത്.

suryakumar yadav sanju samson

ഹര്‍ഷിതിനെ ഉപയോഗിച്ചതും ഗംഭീരം

ശിവം ദുബെക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തിയത് ഹര്‍ഷിത് റാണയാണ്. കണ്‍കഷന്‍ സബസ്റ്റ്യൂട്ടായി ഹര്‍ഷിതിനെ ഇന്ത്യ ഉപയോഗിക്കുകയായിരുന്നു. ഈ തീരുമാനവും മത്സരത്തില്‍ വഴിത്തിരിവായി. മൂന്ന് വിക്കറ്റുകളോടെയാണ് ഹര്‍ഷിത് ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയത്. ലിയാം ലിവിങ്‌സ്റ്റണിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടാന്‍ ഹര്‍ഷിത് റാണക്ക് സാധിച്ച. ജാമി ഓവര്‍ട്ടന്‍ അവസാന സമയത്ത് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഓവര്‍ട്ടനെ ക്ലീന്‍ബൗള്‍ഡാക്കാന്‍ ഹര്‍ഷിതിന് സാധിച്ചു.

ഹര്‍ഷിതിനെ ദുബെക്ക് പകരക്കാരനായി പരിഗണിച്ചതില്‍ വലിയ വിമര്‍ശനം ഇംഗ്ലണ്ട് ഉയര്‍ത്തുന്നുണ്ട്. ഇത് വലിയ വിവാദമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബുദ്ധിപരമായ നീക്കമായിത്തന്നെ ഇതിനെ വിലയിരുത്താം. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവും പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറും ചേര്‍ന്നെടുത്ത ഈ തീരുമാനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം. ഇതിനെ ചതിയെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഹര്‍ഷിതിനെ ഇറക്കിയത് ഇന്ത്യയുടെ മാസ്റ്റര്‍പ്ലാനാണെന്ന് പറയാം.

സൂര്യയുടെ ക്യാപ്റ്റന്‍സി കിടിലന്‍

സമ്മര്‍ദ്ദ സാഹചര്യത്തിലും ചിരിയോടെ പ്രശ്‌നങ്ങളെ നേരിടാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുന്നുണ്ട്. ജാമി ഓവര്‍ട്ടന്റെ പ്രകടനം ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും വളരെ ശാന്തനായി മത്സരത്തെ നയിക്കാന്‍ സൂര്യക്കായി. സ്പിന്നര്‍മാരെ മധ്യനിരയില്‍ കൃത്യമായി ഉപയോഗിക്കാന്‍ സൂര്യകുമാറിന് സാധിച്ചു. ബാറ്റിങ്ങില്‍ സമീപകാലത്തായി സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുകയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ സൂര്യ തന്റെ മികവ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റനാണ് സൂര്യകുമാറെന്ന് പറയാം. യുവതാരങ്ങള്‍ക്കടക്കം വളരെയധികം പിന്തുണ നല്‍കി അവരെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന് സാധിക്കുന്നുണ്ട്. എന്തായാലും ഇന്ത്യയുടെ പൂനെയിലെ വിജയത്തില്‍ സൂര്യകുമാറിന്റെ ഗംഭീര ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടെന്ന് നിസംശയം പറയാം.

Story first published: Saturday, February 1, 2025, 8:03 [IST]
Other articles published on Feb 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+