Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന് എന്തുമാവാമോ? ഗില്‍ കാണിച്ചത് വന്‍ മണ്ടത്തരം!! ടീമിന് മുട്ടന്‍ പണി; സംഭവമറിയാം

മാഞ്ചസ്റ്റര്‍: ലോര്‍ഡ്‌സ് ടെസ്റ്റിനു പിന്നാലെ നാലാലമങ്കത്തിലെ ആദ്യ ഇന്നിങ്‌സിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. 23 ബോളില്‍ 12 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ മികച്ചൊരു ബോളില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ബാറ്റിങില്‍ നിരാശപ്പെടുത്തിയെന്നു മാത്രമല്ല, വലിയൊരു പിഴവും അദ്ദേഹം ഈ മല്‍സരത്തില്‍ കാണിച്ചു. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും ഗില്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവമെന്നു നോക്കാം.

GILL STOKES

ഗില്‍ കാണിച്ച മണ്ടത്തരം

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യദിനത്തിലെ ടീബ്രേക്കിനു രണ്ടോവറുകള്‍ മാത്രം മുമ്പാണ് ശുഭ്മന്‍ ഗില്‍ പുറത്താവുന്നത്. ബെന്‍ സ്റ്റോക്‌സെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ 50ാമത്തെ ഓവറിലായിരുന്നു ഇത്. ആദ്യ ബോളില്‍ തന്നെ ഗില്ലിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ഓഫ്സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത സ്റ്റോക്‌സിന്റെ ബോളില്‍ ഷോട്ട് കളിക്കാനോ, ഡിഫന്‍ഡ് ചെയ്യാനോ ശ്രമിക്കാതെ ലീവ് ചെയ്യാനുള്ള ഗില്ലിന്റെ ശ്രമമാണ് ദുരന്തമായത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പിച്ച് ചെയ്ത ബോള്‍ അകത്തേക്കു കയറി നേരേ ഗില്ലിന്റെ പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലം സ്റ്റോക്‌സിന്റെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍.

അംപയര്‍ റോഡ് ടക്കര്‍ അല്‍പ്പമൊന്നു ആലോചിച്ച ശേഷം ഔട്ടും വിധിക്കുകയായിരുന്നു. അതു സ്റ്റംപില്‍ തന്നെയാണ് പതിക്കുകയെന്നും ബോളിനു അധികം ഉയരമില്ലെന്നും ഒറ്റനോട്ടത്തില്‍ വ്യക്തമായിരുന്നു. എന്നിട്ടും തന്റെ ബാറ്റിങ് പങ്കാളിയായ സായ് സുദര്‍ശനോടു അഭിപ്രായം പോലും ചോദിക്കാതെ ഗില്‍ റിവ്യു എടുക്കുകയും ചെയ്തു.

പക്ഷെ അതു വലിയ മണ്ടത്തരമായെന്നു പിന്നാലെ വ്യക്തമായി. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബോള്‍ ട്രാക്കിങില്‍ പന്ത് നേരേ ഓഫ്സ്റ്റംപിനും മിഡില്‍സ്റ്റംപിനും ഇടയിലാണ് പതിക്കുകയെന്നു വ്യക്തമായി. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറുടെ ശരിവച്ചു.

ബാറ്റിങ് പങ്കാളിയുമായി കാര്യമായി ആലോചിക്കുക പോലും ചെയ്യാതെ ഗില്‍ ഇങ്ങനെയൊരു റിവ്യു എടുത്തതു കാരണം ടീമിനാണ് പണി കിട്ടിയത്. വിലപ്പെട്ട മൂന്നു റിവ്യുകളില്‍ ഒന്ന് ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. അതുകൊണ്ടു ശേഷിച്ച രണ്ടു റിവ്യുകള്‍ ഇന്ത്യക്കു ഇനി വളരെ ശ്രദ്ധിച്ചു തന്നെ എടുക്കേണ്ടതുണ്ട്.

GILL LBW

Photocredit: Jiohotstar

രൂക്ഷവിമര്‍ശനം

ഇന്ത്യയുടെ വിലപ്പെട്ട ഒരു ഡിആര്‍എസ് അവസരം അനാവശ്യ കോളിലൂടെ പാഴാക്കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും ശുഭ്മന്‍ ഗില്‍ നേരിടുന്നത്. ക്യാപ്റ്റനാണെന്നു കരുതി എന്തുമാവാമോയെന്നും ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ തലക്കനവും അഹങ്കാരവു പാടില്ലെന്നും അവര്‍ മുന്നറിയിപ്പും നല്‍കുന്നു.

ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ വലിയ അഹങ്കാരിയും സ്വാര്‍ഥനുമായ ക്യാപ്റ്റനായു മാറിയിരിക്കുകയാണ്. എന്തിനായിരുന്നു ആ റിവ്യു എടുത്തത്? അതു ഔട്ട് തന്നെയാണെന്നു വളരെ വ്യക്തമായിരുന്നു. എന്നിട്ടും അതു അംഗീകരിക്കാതെ ധിക്കാരപൂര്‍വ്വമാണ് ഗില്‍റിവ്യു വിളിച്ചത്. നിങ്ങള്‍ ക്യാപ്റ്റനാണെന്നു കരുതി ഒരു ഫ്രീ റിവ്യു ആരും നല്‍കിയിട്ടില്ല.

എന്തൊരു മോശം റിവ്യുവാണ് ശുഭ്മന്‍ ഗില്‍ എടുത്തിരിക്കുന്നത്? ശരിക്കുമൊരു റിവ്യു പാഴാക്കുകയാണ് അദ്ദേഹം ചെയ്തത്. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ കരുണ്‍ നായരും ഇതേ രീതിയിലാണ് ഔട്ടായത്.

അന്നു പക്ഷെ അദ്ദേഹം റിവ്യു എടുത്തില്ല. റിവ്യു വേണ്ടെന്നു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന കെഎല്‍ രാഹുലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പക്ഷെ മാഞ്ചസ്റ്ററില്‍ തന്റെ ബാറ്റിങ പങ്കാളിയായ സായ് സുദര്‍ശന്റെ അഭിപ്രായം പോലും ഗില്‍ ചോദിച്ചില്ല. എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.

Story first published: Wednesday, July 23, 2025, 21:15 [IST]
Other articles published on Jul 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+