Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 5ന് 88ല്‍ നിന്ന് 5ന് 300!! ഗില്‍ മണ്ടന്‍ ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെ സഹായിച്ചത് ഇങ്ങനെ

എഡ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഇന്നിങ്‌സ് വിജയം പോലും നേടാനുള്ള സാധ്യതകള്‍ മുന്നിലുണ്ടായിട്ടും ശുഭ്മന്‍ ഗില്ലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി ഇംഗ്ലണ്ടിനെ കയറൂരി വിടുകയായിരുന്നു. കളിയിലേക്കു ഗംഭീരമായി തിരിച്ചുവന്ന ഇംഗ്ലീഷ് ടീം ഇപ്പോള്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലുമാക്കിയിരിക്കുകയാണ്.

ബൗളിങ് റൊട്ടേഷനില്‍ വലിയ അബദ്ധങ്ങള്‍ കാണിച്ച ഗില്ലിന്റെ ക്യാപ്റ്റന്‍സി വളരെ ഡിഫന്‍സീവുമായിരുന്നു. ഇതു മുതലെടുത്ത ഹാരി ബ്രൂക്കും ജാമി സ്മിത്തും തകര്‍പ്പന്‍ സെഞ്ച്വറികളുമായി ഇന്ത്യയെ ശിക്ഷിക്കുകയു ം ചെയ്തു. ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഈ ജോടി ഇംഗ്ലണ്ടിനെ അതിവേഗം മുന്നോട്ടു നയിക്കുകയാണ്. ഗില്ലിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ ഇംഗ്ലണ്ടിനെ രക്ഷിച്ചത് എങ്ങനെയാണെന്നറിയാം.

SHUBMAN GILL

ദുരന്തമായി ക്യാപ്റ്റന്‍ ഗില്‍

മൂന്നാംദിനം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ജോ റൂട്ട് (22), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കു മുഹമ്മദ് സിറാജ് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിരുന്നു. ഇംഗ്ലണ്ട് ഇതോടെ അഞ്ചു വിക്കറ്റിനു 88 റണ്‍സിലേക്കും കൂപ്പുകുത്തി. ഇംഗ്ലണ്ടിനെ 200നുള്ളില്‍ എറിഞ്ഞിട്ട് ഇന്ത്യ ഫോളോഓണ്‍ ചെയ്യിക്കുമെന്നാണ് ഈ ഘട്ടത്തില്‍ എല്ലാവരും പ്രതീക്ഷിച്ചത്.

എന്നാല്‍ ഹാരി ബ്രൂക്കും പുതുതായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും ചേര്‍ന്ന് കൗണ്ടര്‍അറ്റാക്കിങ് ഗെയിമിലൂടെ തിരിച്ചടിക്കുകയായിരുന്നു. പക്ഷെ അഗ്രസീവ് ക്യാപ്റ്റന്‍സിയിലൂടെ ഈ ജോടിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളൊന്നും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഈ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ മുഹമ്മദ് സിറാജിനു വെറും അഞ്ചോവറാണ് ആദ്യ സെഷനില്‍ ഗില്‍ നല്‍കിയത്.

31ാം ഓവറിനു ശേഷം സിറാജിനെ അദ്ദേഹം ബൗളിങില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. സിറാജിനെക്കൂടാതെ നന്നായി പന്തെറിഞ്ഞ മറ്റൊരു ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപിനെ വെറും നാലോവറുകള്‍ക്കു ശേഷം ഗില്‍ പിന്‍വലിക്കുകയും ചെയ്തു. പകരപം ബൗളിങിലെ ഏറ്റവും ദുര്‍ബല കണ്ണിയായ പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവരികയായിരുന്നു.

സിറാജും ആകാശ്ദീപും ബൗളിങില്‍ നിന്നും മാറിയതോടെ ബ്രൂക്കിനും സ്മിത്തിനും ബാറ്റിങ് വളരെ എളുപ്പമായി മാറി. മറ്റു ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം പഞ്ഞിക്കിട്ട ഇരുവരും അനായാസം റണ്‍സ് വാരിക്കൂട്ടി. പ്രസിദ്ധെറിഞ്ഞ 32ാം ഓവറില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 23 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.

എന്നിട്ടും വീണ്ടു പ്രസിദ്ധിന് അടുത്ത ഓവര്‍ ഗില്‍ നല്‍കിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആദ്യ ബോളില്‍ ന്നെ സിക്‌സറുമായാണ് പ്രസിദ്ധിനെ സ്മിത്ത് വരേറ്റത്. ബ്രൂക്കിന്റെയും സ്മിത്തിന്റെയും ബാറ്റില്‍ നിന്നും റണ്ണൊഴുകി കൊണ്ടിരുന്നെങ്കിലും പ്രസിദ്ധ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ തന്നെ ഗില്‍ റൊട്ടേറ്റ് ചെയ്തു കൊണ്ടേയിരുന്നു.

MOHAMMED SIRAJ

തന്റെ സ്‌ട്രൈക്ക് ബൗളര്‍മാരായ സിറാജ്, ആകാശ്ദീപ് എന്നിവരെ തിരിച്ചുവിളിക്കാനോ കൂട്ടുകെട്ട് തകര്‍ക്കാനുളള ശ്രമമോ ഗില്‍ നടത്തിയില്ല. ഇതോടെ അഞ്ചിനു 88ല്‍ നിന്നും ലഞ്ച് ബ്രേക്കാവുമ്പോഴേക്കും ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 249 റണ്‍സെന്ന മികച്ച നിലയിലുമെത്തി. സ്മിത്ത് അപ്പോഴേക്കും സെഞ്ച്വറിയും ബ്രൂക്ക് 91 റണ്‍സും നേടിക്കഴിഞ്ഞിരുന്നു.

ലഞ്ച് ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ സിറാജോ, ആകാശ്ദീപോ ആദ്യ ഓവര്‍ എറിയുമെന്നു പ്രതീക്ഷിച്ചെങ്കിലും വാഷിങ്ടണിനെയാണ് ഗില്‍ പന്തേല്‍പ്പിച്ചത്. മറുഭാഗത്ത് മറ്റൊരു ഫ്‌ളോപ്പ് ബൗളറായ പ്രസിദ്ധും പന്തെറിഞ്ഞു.

59ാം ഓവറിലാണ് ആകാശ്ദീപിനെ തിരികെ വിളിക്കാന്‍ ഗില്ലിനു ബോധം തെളിഞ്ഞത്. അപ്പോഴേക്കും ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 297ലെത്തിയിരുന്നു. സിറാജ് തിരികെയത്താന്‍ വീണ്ടും വൈകി. 64ാം ഓവറില്‍ അദ്ദേഹമെത്തുമ്പോഴേക്കും ഇംഗ്ലണ്ട് അഞ്ചിനു 319 റണ്‍സെന്ന നിലയില്‍ കളിയില്‍ പിടിമുറുക്കിയിരുന്നു.

Story first published: Friday, July 4, 2025, 19:56 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+