Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

80ന് ശേഷം കളിച്ചത് ടെസ്റ്റ്, ഗില്‍ സെല്‍ഫിഷ്!! സെഞ്ച്വറിക്കായി രാഹുലിനെ 'ബലികൊടുത്തു'

നാഗ്പൂര്‍: ഇംഗ്ലണ്ടുമായുള്ള ഒന്നാം ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്ലിന്റെ ഇന്നിങ്‌സിനെതിരേ പല കോണില്‍ നിന്നം വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സെഞ്ച്വറി തികയ്ക്കുന്നതിനായി മനപ്പൂര്‍വ്വം ഇന്നിങ്‌സ് സ്ലോ ആക്കിയെന്നും ഇതിനിടെ ഒരു വിക്കറ്റും ടീമിനു ബലി കൊടുക്കേണ്ടി വന്നതായും പലരും ആരോപിക്കുന്നു.

സ്ഥിരം ബാറ്റിങ് പൊസിഷനായ ഓപ്പണിങില്‍ നിന്നും മാറി മൂന്നാം നമ്പറിലാണ് ഗില്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. വിരാട് കോലി പരിക്കു കാരണം പിന്‍മാറിയതോടെ താരം ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. 87 റണ്‍സ് നേടി ടീമിന്റെ ടോപ്‌സ്‌കോററായാണ് ഗില്‍ ക്രീസ് വിട്ടത്. 96 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളുമുള്‍പ്പെട്ടിരുന്നു.

SHUBMAN GILL

സെഞ്ച്വറിക്കായി സ്ലോ ഇന്നിങ്‌സ്

ഏകദിന കരിയറില്‍ വീണ്ടുമൊരു സെഞ്ച്വറി കൂടി തന്റെ പേരില്‍ കുറിക്കുന്നതിനായി ഇന്നിങ്‌സിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെ ഇന്നിങ്‌സ് വളരെ സ്ലോയായി മാറിയിട്ടുള്ളതായി കാണാം. 33 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഗില്‍ 88 ബോളില്‍ 80 റണ്‍സെന്ന നിലയിലായിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചു.

പക്ഷെ അതേ വേഗതയില്‍ സെഞ്ച്വറിയിലേക്കു മുന്നേറുന്നതിനു പകരം ഇന്നിങ്‌സ് സ്ലോയാക്കി തട്ടിയും മുട്ടിയും എങ്ങനെയെങ്കിലും മൂന്നക്കത്തിലെത്തുകയെന്ന സെല്‍ഫിഷായ സമീപനമാണ് താരം സ്വീകരിച്ചത്. 80 റണ്‍സിനു ശേഷം എട്ടു ബോളുകളാണ് ഗില്‍ നേരിട്ടത്. ഇവയില്‍ നേടിയതാവട്ടെ വെറും ഏഴു റണ്‍സ് മാത്രം. ഒരു ഫോറടിച്ച താരം ഡോട്ട് ബോളുകളും സിംഗിളുകളുമെല്ലാമെടുത്ത് എങ്ങനെയെങ്കിലും സെഞ്ച്വറിയിലെത്താനാണ് ശ്രമിച്ചത്.

ഇതിനിടെ ഗില്ലിന്റെ സെഞ്ച്വറിക്കു വേണ്ടി കെഎല്‍ രാഹുലിനു സ്വന്തം വിക്കറ്റ് ബലി കൊടുക്കേണ്ടി വരികയും ചെയ്തു. ക്രീസിന്റെ മറുഭാഗത്തുള്ള ഗില്ലിനു കൂടുതല്‍ സ്‌ട്രൈക്ക് നല്‍കുന്നതിനായി രാഹുല്‍ ശ്രമിക്കുകയും ഇതു പുറത്താവലില്‍ കലാശിക്കുകയും ചെയ്തു. സ്പിന്നര്‍ ആദില്‍ റഷീദായിരുന്നു സ്വന്തം ബൗളിങില്‍ രാഹുലിനെ പിടികൂടിയത്. ഒമ്പതു ബോളില്‍ അദ്ദേഹത്തിനു നേടാനായത് രണ്ടു റണ്‍സാണ്.

രാഹുല്‍ പുറത്തായ ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. രണ്ടാമത്തെ ബോളില്‍ തന്നെ താരം സിക്‌സര്‍ പറത്തുകയും ചെയ്തു. ഇതോടെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 18 റണ്‍സ് മാത്രം. ഗില്ലിനു സെഞ്ച്വറിക്കായി ആവശ്യം 17 റണ്‍സ്.

ഹാര്‍ദിക്കിന്റെ അഗ്രസീവ് ഇന്നിങ്‌സ് കണ്ടതോടെ തന്റെ സെഞ്ച്വറി നഷ്ടമാവുമോയെന്നു ഭയന്ന ഗില്‍ അടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ ബൗണ്ടറി പായിച്ചു. തൊട്ടടുത്ത ബോളിലും ഒരു അഗ്രസീവ് ഷോട്ടിനു ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പിടികൂടുകയുമായിരുന്നു.

SHUBMAN GILL

വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുകയാണ് ശുഭ്മന്‍ ഗില്‍. വളരെ സെല്‍ഫിഷായ ഇന്നിങ്‌സാണ് ശുഭ്മന്‍ ഗില്‍ ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. സെഞ്ച്വറിക്കായുള്ള അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് കെഎല്‍ രാഹുലിന് കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടി വന്നത്. രാഹുലിനെ പുറത്താവലിനു കാരണക്കാരനായ ഗില്ലിനോടു പുച്ഛം തോന്നുന്നതായും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ആദ്യ ഏകദിനത്തില്‍ സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ച ശുഭ്മന്‍ ഗില്ലിനെ പ്രശംസിക്കുന്ന ക്രിക്കറ്റ് ഫാന്‍സിനോടു ലജ്ജ തോന്നുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം

Story first published: Friday, February 7, 2025, 10:00 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+