Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഷോര്‍ട്ട് ബോള്‍ പ്ലാനുമായി ബട്‌ലര്‍, ശ്രേയസിന്റെ മറുപടി ഇങ്ങനെ!! സഞ്ജു കണ്ടുപഠിക്കൂ

നാഗ്പൂര്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യം ബൗളിങ്ങിലും പിന്നീട് ബാറ്റിങിലും മിന്നിച്ച രോഹിത് ശര്‍മയും സംഘവും നാലു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പിടിച്ചെടുത്തത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

കളിയിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടത് 87 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണെങ്കിലും അതിനേക്കാള്‍ കൈയടി അര്‍ഹിക്കുന്നത് ശ്രേയസ് അയ്യരാണ്. കാരണം റണ്‍ചേസില്‍ ഒരുഘട്ടത്തില്‍ ബാക്ക്ഫൂട്ടിലായ ഇന്ത്യയെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് അദ്ദേഹമാണ്.

36 ബോളില്‍ 59 റണ്‍സ് അടിച്ചെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്. ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. ശ്രേയസിന്റെ സ്ഥിരം വീക്ക്‌നെസായിരുന്ന ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കാന്‍ ഈ കളിയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ശ്രമിച്ചെങ്കിലും അതു ദയനീയമായി പരാജയപ്പെട്ടു. എങ്ങനെയാണ് ബട്‌ലറുടെ ഈ ട്രാപ്പിനോടു അദ്ദേഹം പ്രതികരിച്ചതെന്നു നോക്കാം.

SHREYAS IYER

ബട്‌ലറുടെ പ്ലാന്‍ പാളി

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (2) പുറത്താവലിനു ശേഷം ആറാമത്തെ ഓവറില്‍ തന്നെ ശ്രേയസ് അയ്യര്‍ക്കു നാലാമനായി ബാറ്റിങിന് ക്രീസിലെത്തേണ്ടി വന്നിരുന്നു. ഇന്ത്യ അപ്പോള്‍ രണ്ടു വിക്കറ്റിനു 19 റണ്‍സെന്ന നിലയിലായിരുന്നു. ക്രീസിലെത്തിയ ശേഷം രണ്ടാത്തെ ബോളില്‍ തന്നെ സാക്വിബ് മഹമ്മൂദിനെതിരേ ഫോറടിച്ച് ശ്രേയസ് നയം വ്യക്തമാക്കി.

ഏഴാമത്തെ ഓവര്‍ അപകടകാരിയായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു. ഈ ഓവറിലായിരുന്നു ശ്രേയസിനു നേരത്തേയുണ്ടായിരുന്ന ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യത്തെ മുതലെടുക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ആര്‍ച്ചറും പ്ലാന്‍ ചെയ്തത്. ആദ്യത്തെ രണ്ടു ബോളും ശുഭ്മന്‍ ഗില്ലാണ് നേരിട്ടത്. അടുത്ത ബോളില്‍ ശ്രേയസ് സ്‌ട്രൈക്ക് നേരിടാനെത്തിയതോടെ ബട്‌ലര്‍ ഫീല്‍ഡിങില്‍ മാറ്റം വരുത്തി.

ഷോര്‍ട്ട് ലെഗില്‍ അദ്ദഹമൊരു ഫീല്‍ഡറെ നിയോഗിക്കുകയായിരുന്നു. ഷോര്‍ട്ട് ബോള്‍ തന്ത്രമാണ് പ്രയോഗിക്കുകയെന്നു ബട്‌ലര്‍ ഇതിലൂടെ സൂചിപ്പിക്കുകയും ചെയ്തു. അടുത്ത ബോള്‍ തന്നെ ഷോര്‍ട്ട് ബോളുമായിരുന്നു. ശ്രേയസിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തെ ബോളിലും റണ്ണില്ല. പക്ഷെ പിന്നീട് കണ്ടത് ശ്രേയസ് കൊടുങ്കാറ്റായിരുന്നു.

144.8 കിമി വേഗതയില്‍ ഓഫ്‌സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളാണ് ആര്‍ച്ചര്‍ എറിഞ്ഞത്, ശ്രേയസ് അതിനു തയ്യാറായി തന്നെ നില്‍ക്കുകയായിരുന്നു. ബാക്ക് ഫൂട്ടിലേക്കു മാറിയ ശേഷം അദ്ദേഹം ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ ബോള്‍ സിക്‌സറിലേക്കു പറത്തുകയായിരുന്നു. ആര്‍ച്ചറും ബട്‌ലറും ഒരുപോലെ ഞെട്ടിയ നിമിഷമായിരുന്നു ഇത്.

SHREYAS IYER

എന്നാല്‍ ഒരിക്കല്‍ക്കൂടി ഷോര്‍ട്ട് ബോള്‍ തന്നെ ശ്രേയസിനെതിരേ പരീക്ഷിക്കാന്‍ ആര്‍ച്ചര്‍ തീരുമാനിച്ചു. പക്ഷെ ഇതും നിലം തൊട്ടില്ല. ഒരിക്കല്‍ക്കൂടി ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളാണ് പേസര്‍ എറിഞ്ഞത്. എന്നാല്‍ തേര്‍ഡ് മാനിനു മുകളിലൂടെ ഈ ബോളിനെ സിക്‌സറിലേക്കു ശ്രേയസ് വഴി കാണിക്കുകയായിരുന്നു. ഈ ഓവറില്‍ 18 റണ്‍സും ഇന്ത്യ വാരിക്കൂട്ടി.

ആദ്യ മൂന്നോവറില്‍ ഒരു മെയ്ഡനടക്കം രണ്ടു റണ്‍സിന് ഒരു വിക്കറ്റെന്നമികച്ച നിലയിലാണ് ആര്‍ച്ചര്‍ ഈ ഓവര്‍ എറിയാനെത്തിയത്. പക്ഷെ ശ്രേയസിന്റെ കടന്നാക്രമണം അദ്ദേഹത്തെ ഞെട്ടിക്കുക തന്നെ ചെയ്തു.

ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് എങ്ങനെയാണ് ശ്രേയസ് മറികടന്നതെന്നു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും കണ്ടു പഠിക്കാവുന്നതാണ്. നേരത്തേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ എല്ലാ കളിയിലും ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു തുനിഞ്ഞാണ് അദ്ദേഹം പുറത്തായത്. അഞ്ചില്‍ മൂന്നു തവണയും വിക്കറ്റ് ആര്‍ച്ചര്‍ക്കായിരുന്നു.

Story first published: Friday, February 7, 2025, 6:27 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+