Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ ഒറ്റപ്പെട്ട് നിരാശനായി വൈഭവ്, 'ചേട്ടനായി' സഞ്ജു, ചെയ്തത് ഇങ്ങനെ, വീഡിയോ വൈറല്‍

മാഞ്ചസ്റ്റര്‍: മഴയില്‍ ഒലിച്ചുപോയ ഒന്നാമങ്കത്തിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും രണ്ടാം ടി20ക്കു കച്ചമുറുക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് ഈ സൂപ്പര്‍ പോരാട്ടത്തിനു വേദിയാവുക. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ജയം കൂടിയാണ് ടീം സ്വപ്‌നം കാണുന്നത്.

ആദ്യ മാച്ചില്‍ ഇന്ത്യ ജയിക്കാവുന്ന ടോട്ടല്‍ (189) പടുത്തുയര്‍ത്തിയെങ്കിലും കളി പൂര്‍ത്തിയാക്കാന്‍ മഴ അനുവദിച്ചില്ല. ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമയിട്ടും ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഈ കളിയിലും ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

IND vs ENG: 5, 0, 1; സഞ്ജൂ നീ തീര്‍ന്നു!! ഇനി വൈഭവ് കളിക്കട്ടെ, വഴിമാറൂ; ആരാധകരോഷം

IND vs ENG: 5, 0, 1; സഞ്ജൂ നീ തീര്‍ന്നു!! ഇനി വൈഭവ് കളിക്കട്ടെ, വഴിമാറൂ; ആരാധകരോഷം

അതിനിടെ ടീമിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെറ്റ്‌സില്‍ വൈഭവിനെ സഹായിക്കാന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എത്തുകയായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നറിയാം.

SANJU VAIBHAV

Photocredit/X

ഇതാണ് സഞ്ജു

ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാമിടയില്‍ താന്‍ എന്തുകൊണ്ടാണ് പ്രിയങ്കരനായി മാറുന്നതെന്നു സഞ്ജു സാംസണ്‍ ഈ വീഡിയോയില്‍ കാണിച്ചു തന്നിരിക്കുകയാണ്. നേരത്തേ അയര്‍ലാന്‍ഡിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ വൈഭവ് സൂര്യവംശി അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും പരിശീലന സെഷനുകളില്‍ സ്ഥിരം സാന്നിധ്യമാണ്.

നേരത്തേ താരം ബാറ്റിങ് പരിശീലനം നടത്തുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ രണ്ടാം ടി20ക്കായി എത്തിയപ്പോഴും വൈഭവ് ടീമംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ ബാറ്റിങ് പരിശീനത്തോടൊപ്പം ജോഗിങുമെല്ലാം ന
ത്തിയിരുന്നു.

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

എന്നാല്‍ കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ പലരും ഏറെ നേരം ബാറ്റിങ് പരിശീലനം നടത്തിയപ്പോള്‍ വൈഭവിന്് അവസരമില്ലാതെ നോക്കുകുത്തിയായി നില്‍ക്കേണ്ടി വന്നു. കുറച്ചു സമയത്തേക്കു അവസരമില്ലാതെ മാറി നില്‍ക്കേണ്ടി വന്നത് താരത്തെ ദുഖിതനും നിരാശനുമാക്കുകയും ചെയ്തു. ഇതു ടീമിലെ മറ്റുള്ളവകും കോച്ചിങ് സംഘത്തിലുള്ളവരുമൊന്നും അത്ര ശ്രദ്ധിച്ചതുമില്ല.

പരിശീലനത്തിനിടെ വൈഭവിനോടു സംസാരിക്കുന്ന സഞ്ജു. വീഡിയോ കാണാം

പക്ഷെ നേരത്തേ ഐപിഎല്ലില്‍ തന്റെ കുഞ്ഞനുജനെ പോലെ സംരക്ഷിച്ച് കൊണ്ടു നടന്ന വൈഭവിന്റെ മുഖം വാടിയപ്പോള്‍ സഞ്ജുവിനു കാര്യം മനസ്സിലായി. തന്നെ അദ്ദേഹം 15കാരന്റെ അടുത്തേക്കു വന്ന് സ്‌നേഹത്തോടെ തോളില്‍ കൈയിച്ച് ചേര്‍ത്തു പിടിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയുമായിരുന്നു.

റോയല്‍സ് ക്യാപ്റ്റനായിരിക്കെ വൈഭവിനെ ഏറെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളയാളാണ് സഞ്ജു. തന്റെ ബാറ്റടക്കം നല്‍കി കൗമാര താരത്തെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യക്കൊപ്പം താന്‍ മോശം ഫോമിലൂടെ കടന്നു പോകവെ ഇന്നല്ലെങ്കില്‍ നാളെ വൈഭവ് ആ സ്ഥാനം തട്ടിയെടുക്കുമെന്നു സഞ്ജുവിനു നല്ല ബോധ്യമുണ്ട്.

INDIAN TEAM

പക്ഷെ അതൊന്നും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നില്ല. കളിക്കാന്‍ അവസരം ലഭിക്കാത്തതിനു പിന്നാലെ നെറ്റ്‌സിലും അവഗണന നേരിട്ട് വൈഭവ് ദുഖിതനായി നിന്നപ്പോള്‍ ആദ്യം ഓടിയെത്തിയത് സഞ്ജുവാണ്. ടീമില്‍ ഇപ്പോള്‍ തന്റെ പ്രധാന ശത്രുവാണെന്നു അറിയമായിരുന്നിട്ടും അദ്ദേഹം വൈഭവിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി ചില്ലാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ടി20 പരമ്പരയിലെ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, സൂര്യന്‍ഷ് ഷെഡ്ഗെ, പ്രിന്‍സ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Saturday, July 4, 2026, 13:52 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+