Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഓവലിലെ ത്രില്ലിങ് ജയം, സഞ്ജു പ്രതികരിച്ചത് ഇങ്ങനെ!! ഏറ്റെടുത്ത് ഫാന്‍സ്

ഓവല്‍: ചരിത്ര വിജയത്തിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഓവലില്‍ ത്രസിക്കുന്ന വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. ഒരു ടി20 പോരാട്ടം പോലെ ഓരോ ബോളിലും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിയ പോരാട്ടത്തില്‍ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും 2-2നു അവസാനിച്ചു. ഒരു ടെസ്റ്റ് സമനിസയായിരുന്നു.

374 റണ്‍സെന്ന ഓവലില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ അഞ്ചാംദിനം രാവിലെ തന്നെ ഇംഗ്ലണ്ടിനെ 367 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകും മുന്‍ താരങ്ങളുമെല്ലാം ഈ മാസ്മരിക വിജയത്തിന്റെ ആഘോഷത്തിലാണ്.

ഇന്ത്യന്‍ വിജയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വേഗത്തില്‍ സഞ്ജുവിന്റെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.

INDIAN TEAM

സഞ്ജുവിന്റെ പോസ്റ്റ്

ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാതിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ടീമിന്റെ നേട്ടങ്ങള്‍ എല്ലായ്‌പ്പോഴും ആഘോഷിക്കാറുളള ചുരുക്കം താരങ്ങൡലൊരാളാണ് സഞ്ജു സാംസണ്‍. ഇത്തവണയും അദ്ദേഹം അതു തെറ്റിച്ചില്ല. ഓവലില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചതിനു പിന്നാലെയാണ് ഇന്‍സ്റ്റയില്‍ ഇതേക്കുറിച്ച് അദ്ദേഹം സ്റ്റോറി നല്‍കിയത്.

ഓവലിലെ ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം സ്‌മൈലിങ് ഇമോജിയും ഗംഭീരമായിട്ടുണ്ട് എന്ന് അര്‍ഥമുള്ള മറ്റു മൂന്നു ഇമോജികള്‍ കൂടി സഞ്ജു നല്‍കുകയും ചെയ്തിരിക്കുകയാണ്.

നിലവില്‍ കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. ചേട്ടനായ സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു കളിക്കളത്തിലിറങ്ങുക. കെസിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് ഈ സീസണിലേത്. മറ്റു മല്‍സരങ്ങളുുടെ തിരക്കുകള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സീസണില്‍ നിന്നും സഞ്ജു വിട്ടു നില്‍ക്കുകയായിരുന്നു.

ഇത്തവണത്തെ കെസിഎല്‍ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് അദ്ദേഹത്തെ കൊച്ചി ടീം റാഞ്ചിയത്. ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാന്‍ അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയില്‍ 26.8 ലക്ഷം രൂപയും സഞ്ജുവിനായി അവര്‍ മുടക്കുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും സാലിക്കാണ് ഈ ചുമതല. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സഞ്ജു.

തിരിച്ചുവരവ് ഏഷ്യാ കപ്പില്‍

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് സഞ്ജു സംസണിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യ കളിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചതുമില്ല.

SANJU SAMSON

ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവ് ഇനി അടുത്ത മാസം യുഎഇയില്‍ നടക്കാനിക്കുന്ന ഏഷ്യാ കപ്പിലൂടെയാവും. ടി20 ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ അദ്ദേഹമായേക്കുമെന്നാണ് സൂചനകള്‍.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ഫേവറിറ്റ് കീപ്പറായി മലയാളി താരം മാറിക്കഴിഞ്ഞു. അവസാനമായി ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളിലും സഞ്ജുവിനെ അദ്ദേഹം ദൗത്യമേല്‍പ്പിച്ചത് ഈ കാരണത്താല്‍ തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗംഭീറിന്റെ വിശ്വാസം കാത്ത സഞ്ജു മൂന്നു സെഞ്ച്വറികളും ഈ പരമ്പരകളില്‍ അടിച്ചെടുത്തിരുന്നു.

Story first published: Tuesday, August 5, 2025, 9:22 [IST]
Other articles published on Aug 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+