Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയിച്ചത് കൊണ്ട് രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ രോഹിത് വില്ലനായേനെ!! കാണിച്ചത് വന്‍ മണ്ടത്തരം

കട്ടക്ക്: ഒരു കളി ബാക്കിനില്‍ക്കെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര വരുതിയിലാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. തുടരെ രണ്ടാമത്തെ കളിയിലും റണ്‍ചേസിനൊടുവിലാണ് നാലു വിക്കറ്റിന്റെ മിന്നുന്ന ജയം രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ബൗളിങിനേക്കാള്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇന്ത്യക്കു ഈ കളിയില്‍ ജയമൊരുക്കിയതെന്നു നിസംശയം പറയാം.

305 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ 44.3 ഓവറില്‍ ആറു വിക്കറ്റിനു വിജയത്തിലെത്തുകയായിരുന്നു. ഈ ജയത്തിന് ഇന്ത്യ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ രോഹിത്തിനോടു തന്നെയാണ്. നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം സെഞ്ച്വറിയുമായി (90 ബോളില്‍ 119) മുന്നില്‍ നിന്നു പട നയിച്ചതാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്.

ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടിയിരുന്നത് രോഹിത്താണ്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വരുത്തിയ വലിയ പിഴവാണ് ഇംഗ്ലണ്ടിനെ 300നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനിടെ രോഹിത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ച വലിയ അബദ്ധം എന്താണെന്നു നോക്കാം.

ROHIT SHARMA

രോഹിത്തിന്റെ പിഴവ്

കട്ടക്കിലെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ കാണിച്ച ഏറ്റവും വലിയ പിഴവ് ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചില്ലെന്നതാണ്. കളിയില്‍ ആറോവര്‍ മാത്രമേ അദ്ദേഹത്തെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിച്ചുള്ളൂ. 5.3 ഇക്കോണമി റേറ്റില്‍ 32 റണ്‍സാണ് അക്ഷര്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനായില്ല.

വിക്കറ്റ് കിട്ടിയില്ലെങ്കിലും ഇത്രയും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞിട്ടും രോഹിത് എന്തുകൊണ്ട് അക്ഷറിന്റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നതാണ് ചോദ്യം. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ സ്പിന്നിനെ നേരിടുന്നതില്‍ അത്ര മിടക്കരല്ല. ഈ കളിയിലെ സാഹചര്യങ്ങള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതുമായിരുന്നു. ടീമിലെ മറ്റു രണ്ടു സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം 10 ഓവര്‍ ക്വാട്ട തികച്ചിരുന്നു.

ജഡേജ 3.5 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ വരുണ്‍ 5.4 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ പേസര്‍മാരായ മുഹമ്മദ് ഷമി (8.4), ഹര്‍ഷിത് റാണ (6.9), ഹാര്‍ദിക് പാണ്ഡ്യ (7.6) എന്നിവരുടെയെല്ലാം ഇക്കോണനി റേറ്റ് മോശമായിരുന്നു. മൂന്നു പേരെയും ഇംഗ്ലണ്ടിന്റെ വാലറ്റക്കാര്‍ വളരെ അനായാസം നേരിടുകയും ചെയ്തു.

അതിനാന്‍ ഇവരുടെ ഓവറുകള്‍ വെട്ടിക്കുറച്ച് അക്ഷറിനെ ബൗളിങില്‍ പൂര്‍ണമായും ഉപയോഗിക്കാനാണ് രോഹിത് ശ്രമിക്കേണ്ടിയിരുന്നത്. എങ്കില്‍ 260-270 റണ്‍സിനെങ്കിലും ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചേനെ. എങ്കില്‍ റണ്‍ചേസും കൂടുതല്‍ അനായാസമായി മാറുമായിരുന്നു.

അക്ഷറിന്റെ ബൗളിങ് പ്രകടനം

21ാമത്തെ ഓവറിലാണ് അക്ഷര്‍ പട്ടേലിനെ കളിയില്‍ ആദ്യമേയി രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്. കെഎല്‍ രാഹുലിനു വിക്കറ്റിനു പിന്നില്‍ സംഭവിച്ച പിഴവ് കാരണം വൈഡടക്കം അഞ്ചു റണ്‍സ് വഴങ്ങിയതൊഴിച്ചാല്‍ ഈ ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രമേ ഇംഗ്ലണ്ടിനു ലഭിച്ചുള്ളൂ.

AXAR PATEL

അടുത്ത ഓവറില്‍ ഒരു ഫോറടക്കം അഞ്ചു റണ്‍സാണ് അക്ഷര്‍ വഴങ്ങിയത്. മൂന്നാം ഓവറില്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് അദ്ദേഹത്തിനു ലഭിക്കേണ്ടതായിരുന്നു. അഞ്ചാമത്തെ ബോളില്‍ ബ്രൂക്കിനെ അക്ഷര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യു എടുക്കേണ്ടെന്നു കെഎല്‍ രാഹുല്‍ പറഞ്ഞതോടെ നായകന്‍ രോഹിത് ശര്‍മ വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

പക്ഷെ റിവ്യു എടുത്തിരുന്നെങ്കില്‍ അതു ഔട്ടാവുമായിരുന്നെന്നു റീപ്ലേയില്‍ കാണിച്ചതോടെയാണ് രാഹുലിനും രോഹിത്തിനും എത്ര വലിയ അബദ്ധമാണ് സംഭവിച്ചതെന്നു വ്യക്തമായത്. ഈ ഓവറില്‍ വെറും മൂന്ന റണ്‍സ് മാത്രമേ അക്ഷര്‍ വിട്ടുകൊടുത്തുള്ളൂ. തുടര്‍ന്നുള്ള ഓവറുകളില്‍ ഏഴ്, ഏഴ്, 3 എന്നിങ്ങനെ റണ്‍സാണ് താരം വഴങ്ങിയത്. പത്തോവറും നല്‍കിയിരുന്നെങ്കില്‍ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ അക്ഷറിന്റെ പോക്കറ്റിലായേനെ.

Story first published: Monday, February 10, 2025, 10:17 [IST]
Other articles published on Feb 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+