Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് തന്ത്രമുപദേശിക്കാന്‍ ഓടിയെത്തി കോലി, നാണംകെട്ട് മടക്കം!! വീഡിയോ വൈറല്‍

രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു പരമ്പരനേട്ടം കൂടി ആഘോഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയില്‍ 3-0നു തൂത്തുവാരിയാണ് ഇന്ത്യ മികവ് പ്രകടിപ്പിച്ചത്. അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പും ഇതോടെ ഇന്ത്യ ഗംഭീരമാക്കി.

നായകന്‍ രോഹിത്തിനും മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കും വ്യക്തിപരമായി സന്തോഷിക്കാന്‍ വക നല്‍കുന്ന ഏകദിന പരമ്പര കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന ഇരുവരും മികച്ച ചില ഇന്നിങ്‌സുകളുമായി താളം വീണ്ടെടുത്തിരുന്നു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

എന്നാല്‍ ഈ പരമ്പരയിലെ അവസാന മല്‍സരത്തിനിടെയുള്ള രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനിടെ രോഹിത്തിനു ചില തന്ത്രങ്ങളുപദേശിക്കാന്‍ കോലിയെത്തിയതും ഇതിനു ശേഷം സംഭവിച്ചതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക. ഇതു എന്തായിരുന്നുവെന്നു നോക്കോം.

ROHIT KOHLI

രോഹിത്തിനെ ഉപദേശിക്കാനൊരുങ്ങിയ കോലി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന കളിയില്‍ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്. പക്ഷെ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ജോസ് ബട്‌ലറും സംഘവും 34.2 ഓവറില്‍ വെറും 214 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ റണ്‍ചേസിലെ 20ാം ഓവറിനു തൊട്ടുമുമ്പായിരുന്നു രസകരമായ സംഭവം. ഇംഗ്ലണ്ട് അപ്പോള്‍ മൂന്നു വിക്കറ്റിന് 129 റണ്‍സെന്ന നിലയിലായിരുന്നു. 22 റണ്‍സുമായി ജോ റൂട്ടും ഒരു റണ്ണെടുത്ത ഹാരി ബ്രൂക്കുമായിരുന്നു ക്രീസില്‍. അക്ഷര്‍ പട്ടേലാണ് 19ാം ഓവര്‍ ബൗള്‍ ചെയ്തത്. ഈ ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് രോഹിത്തിനു അടുത്തേക്കു ഓടിയെത്തിയ കോലി ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്.

രോഹിത് ശര്‍മയെ ഉപദേശിക്കാനത്തിയ ശേഷം ഇളിഭ്യനായി മടങ്ങുന്ന വിരാട് കോലി. വീഡിയോ കാണാം

പക്ഷെ രോഹിത്ത് അതിനോടു അത്ര അനുകൂലമായല്ല പ്രതികരിച്ചത്. അദ്ദേഹം തിരിച്ച് കോലിയോടു എന്തോ പറയുകയും ചെയ്തു. ഇരുകൈകളും നിര്‍ത്തി രോഹിത് പലതും പറഞ്ഞു കൊണ്ടിരിക്കവെ ജാള്യതയോടെയുള്ള ഒരു ചിരിയുമായി കോലി തിരിഞ്ഞു നോക്കാതെ ഓടിപ്പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ഓട്ടത്തിനിടെ ഒരു തംപ്‌സ് അപ്പ് ആക്ഷന്‍ അദ്ദേഹം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

കോലിയുടെ ഉപദേശം രോഹിത്തിന് രസിച്ചിട്ടില്ലെന്നും ഇതിനു തിരിച്ച് അദ്ദേഹം നല്‍കിയ മറുപടിക്ക് ഉത്തരമില്ലാതെയാണ് കോലി മടങ്ങിയതെന്നും ഈ ദൃശ്യങ്ങളില്‍ നിന്നും വായിച്ചെടുക്കാം. എന്തു തന്നെയായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രണ്ടു താരങ്ങളുടെയും ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിട്ടുണ്ട്.

ഇരുവരുടെയും പ്രകടനം

അവസാന ഏകദിനത്തിലെ ബാറ്റിങ് പ്രകടനം വിരാട് കോലിക്കു ആഹ്ലാദിക്കാന്‍ വക നല്‍കുമ്പോള്‍ രോഹിത് ശര്‍മയ്ക്കു തീര്‍ച്ചയായും നിരാശയുണ്ടാവും. 52 റണ്‍സ് നേടിയാണ് കോലി ഈ മല്‍സരത്തില്‍ ക്രീസ് വിട്ടത്.

VIRAT KOHLI

55 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം കോലിയുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്.

എന്നാല്‍ തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ഈ ഈ കളിയില്‍ ഇറങ്ങിയത്. പക്ഷെ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. നേടിയതാവട്ടെ ഒരു റണ്‍സ് മാത്രം. പേസര്‍ മാര്‍ക്ക് വുഡിന്റെ ബോളില്‍ എഡ്ജായ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് പിടികൂടുകയായിരുന്നു.

Story first published: Thursday, February 13, 2025, 17:19 [IST]
Other articles published on Feb 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+