For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലീഷ് ക്യാപ്റ്റനായ കിവി താരം, സ്റ്റോക്‌സ് പുലി തന്നെ! ആസ്തി, കാര്‍ കളക്ഷന്‍ അറിയാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന്റെ സ്ഥാനം. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളി ജയിപ്പിക്കാന്‍ സാധിക്കുന്ന അദ്ദേഹം ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ്. ലോകകപ്പ്, ആഷസ് എന്നിവയിലടക്കം പല വമ്പന്‍ മല്‍സരങ്ങളിലും ഗംഭീര പ്രകടനങ്ങളിലൂടെ ഇംഗ്ലണ്ടിന്റെ വിജയങ്ങള്‍ക്കു സ്‌റ്റോക്‌സ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്.

ഇപ്പോള്‍ ബാസ് ബോളെന്ന പുതിയ അഗ്രസീവ് ശൈലിയിലൂടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലും കൈയടി നേടുകയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെ നയിക്കുന്ന ന്യൂസിലാന്‍ഡുകാരനെന്നു സ്‌റ്റോക്‌സിനെ നമുക്കു വിളിക്കാം. കാരണം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ന്യൂസിലാന്‍ഡുകാരാണ്. ക്രൈസ്റ്റ്ചര്‍ച്ചിലാണ് സ്റ്റോക്‌സ് ജനിച്ചത്. 12ാം വയസ്സില്‍ കുടുംബത്തോടൊപ്പം സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്കു കൂടുമാറുകയായിരുന്നു.

BEN STOKES

രണ്ടു തവണ ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ 32 കാരനായ സ്റ്റോക്‌സിനായിട്ടുണ്ട്.2019ല്‍ ഏകദിന ലോകകപ്പും 2022ല്‍ ടി20 ലോകകപ്പുമാണ് അദ്ദേഹം ഇംഗ്ലീഷ് ടീമിനോടൊപ്പം സ്വന്തമാക്കിയത്. ഐപിഎല്ലിലും വളരെ സജീവമാണ് സ്റ്റോക്‌സ്. കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലാണ് അദ്ദേഹത്തെ അവസാനമായി ടൂര്‍ണമെന്റില്‍ കണ്ടത്.

സ്റ്റോക്‌സിന്റെ ആസ്തിയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും കാര്‍ കളക്ഷനെക്കുറിച്ചുമെല്ലാം നമുക്കു പരിശോധിക്കാം. ഈ വര്‍ഷം വരെയുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ആസ്തി 105 കോടിയോളം രൂപയാണ്. അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന ശമ്പളം തന്നെയാണ്. ഇസിബിയുടെ പ്രധാന കരാറില്‍ ഉൾപ്പെട്ടിട്ടുള്ള സ്‌റ്റോക്‌സിന്റെ പ്രതിമാസ ശമ്പളം 83,000 ഡോളറാണ്. ഒരു വര്‍ഷത്തില്‍ ഒരു മില്ല്യണിലധികവും ശമ്പളമായി അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്.

2023ലെ സീസണിനു മുന്നോടിയായുള്ള ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം കൂടിയായിരുന്നു സ്റ്റോക്‌സ്. 16.25 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. പക്ഷെ പരിക്കു കാരണം ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാനായുള്ളൂ. സിഎസ്‌കെയുടെ ഭാഗമാവും മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും സ്റ്റോക്‌സ് കളിച്ചിട്ടുണ്ട്. പൂനെ ജയന്റ്‌സ് 14.5 കോടിയും റോയല്‍സ് 12.5 കോടി രൂപയുമാണ് അദ്ദേഹത്തിനു പ്രതിവര്‍ഷം ശമ്പളമായി നല്‍കിയത്.

സ്റ്റോക്‌സിനു പരസ്യങ്ങളിലൂടെയും വലിയ വരുമാനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പല പ്രമുഖ പരസ്യ ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു കരാറുണ്ട്. റെഡ് ബുള്‍, അഡിഡാസ്, ഡ്രീം 11, റോയല്‍ സ്റ്റാഫ്, ലണ്ടന്‍ പില്‍സ്‌നര്‍. സീഹാം ഹോള്‍ എന്നിവയടക്കമുള്ള ബ്രാന്‍ഡുകളുമായിട്ടാണ് സ്റ്റോക്‌സിനു ഇപ്പോള്‍ കരാറുള്ളത്. കൂടാതെ അദ്ദേഹം വലിയ ചില നിക്ഷേപങ്ങളും പല മേഖലകളിലായി നടത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റുള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടെന്നു കാണാം.

BEN STOKES FAMILY

നിലവില്‍ ഇംഗ്ലണ്ടിലെ ഡര്‍ഹാമില്‍ 17 കോടിയോളം വില മതിക്കുന്ന കൊട്ടാരസമാനമായ ആഡംബര വീട്ടിലാണ് കുടുംബത്തോടൊപ്പം സ്റ്റോക്‌സ് താമസിക്കുന്നത്. ഭാര്യ ക്ലെയറും രണ്ടു കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. 2010ല്‍ പരിചയപ്പെട്ട ക്ലെയറിനെ 2017ല്‍ അദ്ദേഹം മിന്നുചാര്‍ത്തുകയായിരുന്നു. ലെയ്റ്റണ്‍, ലിബ്ബി എന്നിങ്ങനെ പേരില്‍ ആണ്‍, പെണ്‍ മക്കളാണ് ഇവര്‍ക്കുള്ളത്.

സ്‌റ്റോക്‌സിന്റെ ഭാര്യയുടെ ജോലിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ സ്‌കൂള്‍ അധ്യാപികയാണെന്നും, വക്കീലാണെന്നുമെല്ലാം നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും സ്‌റ്റോക്‌സിനുണ്ടെന്നാണ് വിവരം. മെഴ്‌സിഡസ് എഎംജി ജിടി 63, റേഞ്ച് റോവര്‍, മെഴ്‌സിഡസ്, ഔഡി എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ആഡംബര കാറുകള്‍.

Story first published: Thursday, February 1, 2024, 18:56 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+