For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ദ്രാവിഡ് എന്തിനത് ചെയ്തു? ഇന്ത്യയുടെ ബാറ്റിങ് തകര്‍ത്തത് ആ മണ്ടത്തരം- അറിയാം

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഇംഗ്ലണ്ടിന്റെ 353 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 177 റണ്‍സിനുള്ളില്‍ 7 വിക്കറ്റുകളാണ് നഷ്ടമായത്. 86 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ അപ്രതീക്ഷിത തകര്‍ച്ച. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 7 വിക്കറ്റിന് 219 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 134 റണ്‍സിന് പിന്നിലാണ് ഇന്ത്യ.

ഇന്ത്യയുടെ ബാറ്റിങ് ഇത്രത്തോളം നിരാശപ്പെട്ടതിന് കാരണം രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ചേര്‍ന്നെടുത്ത തെറ്റായ പദ്ധതിയാണെന്ന് പറയാം. ഇന്ത്യയുടെ മധ്യനിര ബാറ്റിങ്ങില്‍ ഇന്ത്യ അനാവശ്യമായൊരു മാറ്റം വരുത്തി. അഞ്ചാം നമ്പറില്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ ബാറ്റിങ്ങിനിറക്കി. ഇതാണ് മത്സരഫലത്തെ മാറ്റിയ ഇന്ത്യയുടെ മണ്ടന്‍ തീരുമാനം. ഓഫ് സ്പിന്നറായ ഷൊയ്ബ് ബഷീര്‍ മികച്ച ഫോമില്‍ പന്തെറിയവെ ഇന്ത്യ എന്തിനാണ് ഇടം കൈയനെ ഇറക്കിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

യശ്വയി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ജഡേജയാണ്. ഇടത്-വലത് കൂട്ടുകെട്ട് സൃഷ്ടിക്കാനാണ് ജഡേജയെ ഇന്ത്യ മധ്യനിരയില്‍ ഇറക്കിയതെന്ന് പറയാം. എന്നാല്‍ ഓഫ് സ്പിന്നര്‍ മികച്ച ഫോമില്‍ പന്തെറിയവെ ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കേണ്ടിയിരുന്നില്ല. ഇന്ത്യ സര്‍ഫറാസ് ഖാനെയായിരുന്നു ഇറക്കേണ്ടിയിരുന്നത്. ജഡേജയുടെ വിക്കറ്റ് പോയതോടെ പിന്നാലെ എത്തിയവര്‍ സമ്മര്‍ദ്ദത്തിലായി.

സര്‍ഫറാസ് ഖാന് സ്വാഭാവിക കളി പുറത്തെടുക്കാനായില്ല. അനാവശ്യ പ്രതിരോധം കാഴ്ചവെച്ചാണ് സര്‍ഫറാസ് കാഴ്ചവെച്ചത്. ജഡേജയുടെ പുറത്താകലാണ് മറ്റ് താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് നിസംശയം പറയാം. ജഡേജ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നെങ്കിലും ഈ മത്സരത്തിന്റെ സാഹചര്യത്തില്‍ ജഡേജ അഞ്ചാം നമ്പറില്‍ കളിക്കേണ്ടിയിരുന്നില്ല. ജഡേജ പുറത്തായത് യശ്വസി ജയ്‌സ്വാളിനേയും ബാധിച്ചു.

ravindra jadeja

അതുവരെ ക്ഷമയോടെ കാത്തുനിന്ന ജയ്‌സ്വാള്‍ സെഞ്ച്വറിയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ജഡേജടയുടെ വിക്കറ്റ് വീണതോടെ ജയ്‌സ്വാള്‍ സമ്മര്‍ദ്ദത്തിലായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ജയ്‌സ്വാളിന്റെ ശ്രമം അദ്ദേഹത്തിന്റെ ശ്രദ്ധ നശിപ്പിച്ചു. ഓഫ് സ്റ്റംപ് ലൈന്‍ പ്രതീക്ഷിച്ച ജയ്‌സ്വാളിന് മധ്യനിരയിലേക്കെത്തിയ പന്തിനെ കൃത്യമായി ശ്രദ്ധിക്കാനായില്ല. ഇതോടെ ദൗര്‍ഭാഗ്യകരമായി ക്ലീന്‍ബൗള്‍ഡായി പുറത്താവേണ്ടി വന്നു.

ഓഫ് സ്പിന്നറെ നേരിടാന്‍ സര്‍ഫറാസ് മിടുക്കനാണ്. സ്വീപ് ഷോട്ടടക്കം നന്നായി കളിക്കുന്ന സര്‍ഫറാസിനെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമായിരുന്നു. എന്നാല്‍ രോഹിത്തും ദ്രാവിഡും ചേര്‍ന്നെടുത്ത തെറ്റായ തീരുമാനമാണ് ഇന്ത്യയുടെ മധ്യനിരയെ തകര്‍ത്തത്. ഇംഗ്ലണ്ടിനെ 112ന് അഞ്ച് നിലയിലേക്ക് ഇന്ത്യ ഒതുക്കിയിരുന്നെങ്കിലും ജോ റൂട്ടിന്റെ (122*) സെഞ്ച്വറിയും ഒല്ലി റോബിന്‍സന്റെ (58) അര്‍ധ സെഞ്ച്വറിയും 353 എന്ന സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മയെ (2) നഷ്ടമായി. ശുബ്മാന്‍ ഗില്ലും (38) കാര്യമായ പ്രകടനം കാഴ്ചവെക്കാതെ മടങ്ങി. രജത് പാട്ടീധാര്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണ്. 42 പന്തില്‍ 17 റണ്‍സാണ് രജത് നേടിയത്. ജഡേജ രണ്ട് സിക്‌സറടക്കം നേടി പ്രതീക്ഷ നല്‍കിയ ശേഷമാണ് 12 റണ്‍സുമായി മടങ്ങിയത്. സര്‍ഫറാസ് ഖാന്‍ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും 14 റണ്‍സാണ് നാലാം ടെസ്റ്റില്‍ നേടിയത്.

ദ്രുവ് ജുറേലും (30) കുല്‍ദീപ് യാദവുമാണ് (17) ക്രീസില്‍. ഇവര്‍ക്ക് മൂന്നാം ദിനം അത്ഭുതം കാട്ടാനാവാത്ത പക്ഷം ഇന്ത്യ ലീഡ് വഴങ്ങുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Saturday, February 24, 2024, 17:39 [IST]
Other articles published on Feb 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+