For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എത്ര റണ്‍സ് വരെ ലോര്‍ഡ്‌സില്‍ ചേസ് ചെയ്യാം? റെക്കോര്‍ഡ് ഞെട്ടിക്കും!! പാകിസ്താനും താഴെ ഇന്ത്യ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍ചേസിനൊരുങ്ങുകയാണ് ടീം ഇന്ത്യ. നാലാംദിനം അവസാനത്തെ സെഷനിലോ, ചിലപ്പോള്‍ അവസാന ദിനമോ ആയിരിക്കും ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ബാറ്റിങിനായി ഇറങ്ങേണ്ടി വരിക. നിലവില്‍ ഇംഗ്ലണ്ടിനു വെറും രണ്ടു റണ്‍സിന്റെ ലീഡ് മാത്രമേയുള്ളൂ.

നാലാം ദിനം അഗ്രസീവായി ബാറ്റ് ചെയ്ത് വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇന്ത്യക്കു മുന്നില്‍ വയ്ക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. ഈ പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യക്കു റണ്‍ചേസ് നടത്തേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ റണ്‍ചേസിനായി രണ്ടാമിന്നിങ്‌സില്‍ വീണ്ടും ഇറങ്ങേണ്ടി വരുമ്പോള്‍ എത്ര റണ്‍സ് വരെ ചേസ് ചെയ്തു ഇന്ത്യക്കു വിജയിക്കമെന്നതാണ് ചോദ്യം. ഐതിഹാസിക വേദിയായ ലോര്‍ഡ്‌സില്‍ ഏറ്റവുമുയര്‍ന്ന റണ്‍ചേസിനെക്കുറിച്ചും ഇവിടെ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ചേസ് എത്രയാണെ്ന്നും നോക്കാം.

LORDS GROUND

ലോര്‍ഡ്‌സിലെ റണ്‍ ചേസ്

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ടെസ്റ്റില്‍ ഒരു ടീമും 345 റണ്‍സിനു മുകളില്‍ ചേസ് ചെയ്തു വിജയിച്ചിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. അതു മാത്രമല്ല, 300നു മുകളിലൊരു സ്‌കോര്‍ ഇവിടെ വിജയരമായി ചേസ് ചെയ്യപ്പെട്ടതും ഒരിക്കല്‍ മാത്രമാണ്.

1982ലാണ് ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ടെസ്റ്റിലെ എക്കാത്തെയും വലിയ റണ്‍ചേസ് നടന്നിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസും ഇംഗണ്ടും തമ്മിലാണ് അന്നു ഏറ്റുമുട്ടിയത്. ആതിഥേയരായ ഇംഗ്ലണ്ട് നല്‍കിയ 344 റണ്‍സെന്ന വലിയ വിന്‍ഡീസ് ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതിനു മുമ്പോ, ശേഷമോ മറ്റൊരു ടീമും ഇവിടെ 300 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചിട്ടില്ല.

രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ് കണ്ടത് 2004ലായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് കൊമ്പുകോര്‍ത്ത്. ന്യൂസിലാന്‍ഡ് ടീം നല്‍കിയ 282 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലീഷ് പട മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയും ചെയ്തു. മറ്റൊരിക്കല്‍ക്കൂടി 282 റണ്‍സ് ഇവിടെ വിജയകരമായി ചേസ് ചെയ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം തന്നെയാണ് ഇതു ഇതു സഭവിച്ചത്. ഐസസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഓസ്‌ട്രേലിയക്കെതിരേ സൗത്താഫ്രിക്കയാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് ചേസ് ചെയ്തത്. ഇതിനു ശേഷം അടുത്ത മികച്ച റണ്‍ചസ് 2022ാണ്. ന്യൂസിലാഡിനെതിരേ 279 റണ്‍സാണ് ഇംഗ്ലണ്ട് പിന്തുര്‍ന്നു ജയിച്ചത്.

INDIAN TEAM AT LORDS

റണ്‍ചേസില്‍ അഞ്ചാംസ്ഥാനത്തും ഇംഗ്ലണ്ട് തന്നെ. 1965ല്‍ ഈ മൈതാനത്തു ന്യൂസിലാന്‍ഡിനെതിരേ 218 റണ്‍സ് അവര്‍ അഞ്ചു വിക്കറ്റിനു വിജയകരമായി ചേസ് ചെയ്യുകയായിരുന്നു. ഇവ കൂടാതെ 200നു മുകളില്‍ സ്‌കോര്‍ ഇവിടെ ചേസ് ചെയ്യപ്പെട്ടിട്ടില്ല 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ട് 193 റണ്‍സ് ചേസ് ചെയ്തതാണ് ഇവിടെ അടുത്തത്. 2000ല്‍ വിന്‍ഡീസിനെതിരേ തന്നെ 191 റണ്‍സും ഇംഗ്ലണ്ട് വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്.

2010ല്‍ ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ട് 163 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഈ ലിസ്റ്റില്‍ അടുത്തത്. പാകിസ്താന്‍ ഈ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരേ 1992ല്‍ 141 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചിരുന്നു. 1890ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് 137 റണ്‍സും വിജയകരമായി ചേസ് ചെയ്തു.

തുടര്‍ന്നാണ് ഇന്ത്യയുള്ളത്. 136 റണ്‍സാണ് ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വിജയകരമായി ചേസ് ചെയ്യാനായിട്ടുള്ള സ്‌കോര്‍. 1986ല്‍ ഇ്ംഗ്ലണ്ടിനെതിരേയായിരുന്നു. ഇത്തവണ ശുഭ്മന്‍ ഗില്ലിനെയും ഇന്ത്യയെയും ഏറ്റവും ഭയപ്പെടുത്തുന്നതും ഈ റെക്കോര്‍ഡ് തന്നെയാണ്.

Story first published: Sunday, July 13, 2025, 15:14 [IST]
Other articles published on Jul 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+