For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിന് എത്ര റണ്‍സ് ചേസ് ചെയ്യാം? കണക്കുകള്‍ ഇങ്ങനെ!! ഇന്ത്യ തോല്‍വിയുറപ്പിച്ചോ

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ്. രണ്ടു ദിവസവും മൂന്നു വിക്കറ്റുകളും ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് 186 റണ്‍സിലെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 544 റണ്‍സെടുത്തിട്ടുണ്ട്.

നാലാംദിനം ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചാല്‍ അവര്‍ക്കു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കാമെന്നതായിരിക്കും ഇനി ഇന്ത്യയുടെ മനസ്സിലുള്ള ചോദ്യം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടാമിന്നിങ്‌സില്‍ എത്ര റണ്ണെടുക്കാനായാല്‍ ഇന്ത്യക്കു വിജസാധ്യതയുണ്ടെന്നു നമുക്കു പരിശോധിക്കാം.

GILL GAMBHIR

എത്ര റണ്‍സ് സേഫ്?

മാഞ്ചസ്റ്ററിലെ ഇതുവരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ഇവിടെ റണ്‍ചേസ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു കാണാം. ഇതു ഇന്ത്യക്കു നേരിയ വിജയപ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷെ കുറഞ്ഞത് 300 റണ്‍സിന്റെയെങ്കിലും വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാനായെങ്കില്‍ മാത്രമേ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഇവിടെ വിജയിച്ചു കയറാന്‍ സാധിക്കുകയുള്ളൂ.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇതുവരെയുളള കണക്കുകളെടുത്താല്‍ ഇവിടെ ഇതുവരെ 300 റണ്‍സ് വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇപ്പോള്‍ 200ന് അടുത്തെത്തി നില്‍ക്കവെ അവര്‍ക്കു 300 റണ്‍സ് വിജയലക്ഷ്യം നല്‍കണമെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ 500 റണ്‍സെങ്കിലും ഇന്ത്യ സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതു ഏറെക്കുറെ അസാധ്യം തന്നെയാണെന്നു പറയേണ്ടി വരും.

അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനു 300 റണ്‍സിനു മുകളില്‍ വിജയലക്ഷ്യം നല്‍കുന്നതിനേക്കാള്‍ ഇന്ത്യക്കു എളുപ്പം പരാവധി സമയം ക്രീസില്‍ പിടിച്ചുനിന്ന് ഈ ടെസ്റ്റ് സമനിലയിലെങ്കിലും അവസാനിപ്പിക്കുകയെന്നാവും. അതിനു ശേഷം അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കാനായാല്‍ പരമ്പര 2-2നു അവസാനിപ്പിക്കാനും ഇന്ത്യക്കു സാധിക്കും.

മാഞ്ചസ്റ്ററിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെയാണ്. 2008ല്‍ ന്യൂസിലാന്‍ഡിനെതിരേ അവര്‍ 294 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇതുവരെയുളള റെക്കോര്‍ഡ്. വെറും നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് അവര്‍ ഈ ലക്ഷ്യം നേടിയെടുത്തത്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് 2020ല്‍ പാകിസ്താനെതിരേ ഇംഗ്ലണ്ട് 277 റണ്‍സ് വിജയകരമായി ചേസ് ചെയ്തതാണ്. ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ അന്നു ലക്ഷ്യം മറികടന്നത്.

2004ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 231 റണ്‍സും ഇംഗ്ലണ്ട് ഈ ഗ്രൗണ്ടില്‍ വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇംഗ്ലീഷ് ടീം അന്നു പിടിച്ചെടുത്തത്. ഇതേ വര്‍ഷം തന്നെ ശ്രീലങ്കയ്‌ക്കെതിരേ 205 റണ്‍സും ഇംഗ്ലണ്ട് വിജകരമായി ചേസ് ചെയ്തു. ഇംഗ്ലണ്ടൊഴികെ മറ്റൊരു ടീമും ഓള്‍ഡ് ട്രാഫോര്ഡില്‍ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്.

JOE ROOT

റൂട്ടിലേറി ഇംഗ്ലണ്ട്

നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയ ജോ റൂട്ടിന്റെ ഐതിഹാസിക ഇന്നിങ്‌സാണ് മാഞ്ച്റ്റര്‍ ടെസ്റ്റില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെ വിജയത്തിനരികെ എത്തിച്ചിരിക്കുന്നത്. 150 റണ്‍സാണ് അദ്ദേഹം ഒന്നാമിന്നിങ്‌സില്‍ അടിച്ചെടുത്തത്. 248 ബോളില്‍ 14 ഫോറുകളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (77*), ഒല്ലി പോപ്പ് (71) എന്നിവരും മൂന്നാംദിനം ഇംഗ്ലണ്ടിനായി ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചു. രണ്ടാം ദിനം ഓപ്പണിങ് ജോടികളായ ബെന്‍ ഡക്കെറ്റ് (94), സാക്ക് ക്രോളി (84) എന്നിവരും ഇംഗ്ലണ്ടിനായി കസിയിരുന്നു.

Story first published: Saturday, July 26, 2025, 7:10 [IST]
Other articles published on Jul 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+