For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അന്ന് ലോക തോല്‍വി, ഇപ്പോള്‍ ഹീറോ; ദുബെയുടെ മികവിന് കൈയടി ധോണിക്ക്

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോഴും 9 വിക്കറ്റിന് 181 എന്ന സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ശിവം ദുബെയുടേയും (53) ഹാര്‍ദിക് പാണ്ഡ്യയുടേയും (53) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. മധ്യനിരയില്‍ ഇരുവരും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് കരുത്തായത്.

ഇതില്‍ എടുത്തു പറയേണ്ടത് ദുബെയുടെ പ്രകടനമാണ്. ആദ്യം ടീമില്‍ പോലും ഇടമില്ലാതിരുന്ന താരമാണ് ശിവം ദുബെ. എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്തായതോടെയാണ് ദുബെക്ക് ടീമിലേക്ക് വിളിയെത്തുന്നത്. നാലാം ടി20യില്‍ പ്ലേയിങ് 11ലേക്കെത്തിയ ദുബെ ഗംഭീര ഫിഫ്റ്റിയോടെ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുകളും ഉള്‍പ്പെടെയാണ് ദുബെയുടെ തകര്‍പ്പന്‍ ബാറ്റിങ്.

ശിവം ദുബെ ഇന്ത്യയുടെ ഹീറോയായതിന് പിന്നാലെ എംഎസ് ധോണിയെയാണ് എല്ലാവരും വാഴ്ത്തുന്നത്. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലേക്കെത്തുകയും പിന്നാലെ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്താവുകയും ചെയ്ത താരമാണ് ദുബെ. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയിലേക്കെത്തിയതോടെയാണ് ദുബെയുടെ കരിയറില്‍ തിരിച്ചുവരവ് ഉണ്ടായതെന്ന് പറയാം.

ധോണി കരിയര്‍ മാറ്റിയ താരം

ആര്‍ക്കും വേണ്ടാത്ത താരമെന്ന നിലയിലേക്ക് തഴയപ്പെട്ടവനാണ് ശിവം ദുബെ. എന്നാല്‍ സിഎസ്‌കെയില്‍ എംഎസ് ധോണിക്ക് കീഴിലേക്കെത്തിയതോടെ ദുബെ വീണ്ടും ഫോമിലേക്കെത്തി. ദുബെക്ക് കൃത്യമായ റോള്‍ നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്ത ധോണിയുടെ തീരുമാനം തെറ്റിയില്ല. മധ്യനിരയില്‍ ദുബെയെ കളിപ്പിക്കാനാണ് ധോണി തീരുമാനിച്ചത്. ഉയര്‍ന്ന കായിക ക്ഷമതയുള്ള ദുബെക്ക് സ്പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ സാധിക്കുമെന്ന ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

shivam dube

മധ്യ ഓവറുകളിലും ഡെത്തോവറുകളിലും ദുബെ എതിരാളികളെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ധോണി കൃത്യമായ റോള്‍ നല്‍കി പിന്തുണച്ചതോടെ സ്ഥിരതയോടെ കളിക്കുന്നവനായി ദുബെ മാറി. ഇതാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ദുബെയെ സഹായിച്ചത്. ഇക്കാര്യം ദുബെ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായി മാറാന്‍ ദുബെക്ക് സാധിച്ചിരിക്കുകയാണ്.

ദുബെ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു

ഇന്ത്യയുടെ ടി20 ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്ന താരമാണ് ശിവം ദുബെയെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ദുബെക്ക് ശേഷിയുണ്ട്. പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേ. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്നതാണ് പല താരങ്ങളുടേയും പ്രശ്‌നം. എന്നാല്‍ ദുബെ സ്പിന്നര്‍മാര്‍ക്കെതിരേ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരം എതിര്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നവനാണ്.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ കഴിവുള്ളവനാണ് ദുബെ. നാലാം ടി20യിലും ദുബെയുടെ ഈ മികവാണ് ഇന്ത്യക്ക് കരുത്തായത്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ദുബെ റണ്‍സുയര്‍ത്തി മികവ് കാട്ടി. ഡെത്തോവറുകളില്‍ റണ്‍സുയര്‍ത്തി ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ ദുബെക്ക് അസാമാന്യ കഴിവുണ്ട്. അതുകൊണ്ടുതന്നെ ദുബെ കൂടുതല്‍ അവസരം അര്‍ഹിക്കുന്നവനാണെന്ന് നിസംശയം പറയാം. ഈ പ്രകടനത്തോടെ കൂടുതല്‍ അവസരങ്ങള്‍ ദുബെക്ക് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജുവും സൂര്യയും നിരാശപ്പെടുത്തുന്നു

ഇന്ത്യയുടെ നിലവിലെ പ്രധാന തലവേദന പ്രതീക്ഷവെക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. സഞ്ജു സാംസണ്‍ സമീപകാലത്തായി ഏറ്റവും ഫോമിലുള്ള താരമാണ്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് സഞ്ജു. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായിരുന്ന സൂര്യകുമാര്‍ യാദവിനും ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. ഇരുവരും നിരാശപ്പെടുത്തുന്നത് ഇന്ത്യയെ വളരെയധികം പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത.

Story first published: Friday, January 31, 2025, 21:28 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+