Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂപ്പര്‍ പ്ലാന്‍, രോഹിത്തും സിറാജുമൊരുക്കിയ കെണി ഇങ്ങനെ! രാജ്‌കോട്ടിലെ റീപ്ലേ

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഏഴു വിക്കറ്റിനു 302 റണ്‍സെന്ന നിലയിലാണ് ആദ്യദിനത്തിലെ കളി അവര്‍ അവസാനിപ്പിച്ചിരിക്കുന്നത്. പരമ്പരയിലെ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഫ്‌ളോപ്പായ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടിന്റെ (106*) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. അതിനിടെ ഈ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പേസര്‍ മുഹമ്മദ് സിറാജും പയറ്റിയ ഒരു തന്ത്രത്തിന് കൈയടിക്കുകയാണ് ആരാധകര്‍.

രാജ്‌കോട്ടില്‍ ഇന്ത്യ വമ്പന്‍ വിജയം കൊയ്ത മൂന്നാം ടെസ്റ്റില്‍ പരീക്ഷിച്ച അതേ തന്ത്രമാണ് ഇരുവരും റാഞ്ചിയിലും ആവര്‍ത്തിച്ചത്. പക്ഷെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പറായ ബെന്‍ ഫോക്‌സ് ഈ കെണിയില്‍ കൃത്യമായി തന്നെ വീഴുകയും ചെയ്തു. 126 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 47 റണ്‍സാണ് ഫോക്‌സ് നേടിയത്. ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് റൂട്ട്- ഫോക്‌സ് സഖ്യമാണ്.

MOHAMMED SIRAJ

113 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി മുന്നേറവെ ഇന്ത്യക്കു ബ്രേക്ക്ത്രൂ തീര്‍ച്ചയായും ആവശ്യമായിരുന്നു. തുടര്‍ന്നാണ് 68ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ സിറാജിനെ രോഹിത് വിളിച്ചത്. അതുവരെ രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മാറി മാറി ബൗള്‍ ചെയ്യുകയായിരുന്നു.

പക്ഷെ ഇരുവര്‍ക്കും വിക്കറ്റൊന്നും നേടാന്‍ സാധിക്കാതെ പോയതോടെ സിറാജിനെ രോഹിത് തിരികെ വിളിക്കുകയായിരുന്നു. 68ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ഫോക്‌സിനെ മടക്കിയ അദ്ദേഹം ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിക്കുകയും ചെയ്തു.

ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് റൂട്ടായിരുന്നു. പാഡിലേക്കു ഒരു ലെങ്ത്ത് ബോളായിരുന്നു അദ്ദേഹമെറിഞ്ഞത്. ഇതു ലോങ് ലെഗിലേക്കു ഫ്‌ളിക്ക് ചെയ്ത റൂട്ട് സിംഗിളും നേടി. അടുത്തത് വിക്കറ്റിലേക്കു ഒരു ഫുള്ളര്‍ ലെങ്ത്ത ബോളായിരുന്നു. ഫോക്‌സിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്തതും ഫുള്ളര്‍ ലെങ്ത്ത് ബോള്‍ തന്നെ. ഫോക്‌സ് ഇതു പ്രതിരോധിക്കുകയും ചെയ്തു. അടുത്ത ബോളില്‍ ഫോക്‌സിനെ സിറാജ് വീഴ്ത്തി.

പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോളായിരുന്നു സിറാജ് എറിഞ്ഞത്. ഫോക്‌സ് ഇതു ലെഗ് സൈഡിലേക്കു കളിക്കുമെന്നു കണക്കുകൂട്ടിയ രോഹിത് അവിടെ കെണിയൊരുക്കുകയും ചെയ്തിരുന്നു. മിഡ് വിക്കറ്റിലേക്കു കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

MOHAMMED SIRAJ

പക്ഷെ അതു നേരെ രവീന്ദ്ര ജഡേജയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. നേരത്തേ നടന്ന മൂന്നാം ടെസ്റ്റിലെ ഒന്നാമിന്നിങ്സിലും ഇതേ പ്ലാനാണ് ഫോക്‌സിനെതിരേ ഇന്ത്യ പരീക്ഷിച്ചത്. അന്നു 37 ബോളില്‍ 13 റണ്‍സെടുത്ത അദ്ദേഹത്തെ സിറാജിന്‍റെ ബൗളിങില്‍ ക്യാപ്റ്റന്‍ രോഹിത് പിടികൂടുകയായിരുന്നു.

അതേസമയം, റാഞ്ചി ടെസ്റ്റ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഡു ഓര്‍ ഡൈയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര കൈവിടാതിരിക്കാന്‍ അവര്‍ക്കു ഈ ടെസ്റ്റില്‍ ജയിച്ചേ തീരൂ. അതിനു സാധിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-2നു ഒപ്പമെത്താന്‍ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിക്കും. എന്നാല്‍ ഇന്ത്യയാവട്ടെ അവസാനത്തെ ടെസ്റ്റിനു കാത്തു നില്‍ക്കാതെ റാഞ്ചിയില്‍ വിജയം കൊയ്ത് പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് നേടാനായിരിക്കും ശ്രമിക്കുക.

Story first published: Friday, February 23, 2024, 17:21 [IST]
Other articles published on Feb 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+