Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ഫ്‌ളോപ്പല്ലേ? ഇപ്പോള്‍ ഫോമായതെങ്ങനെ; ഉഗ്രന്‍ മറുപടി!! ചോദിച്ചയാള്‍ പെട്ടു

ഓവല്‍ ടെസ്റ്റിലെ ഹീറോയിസമടക്കം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലുടനീളം ഇന്ത്യക്കുവേണ്ടി വീറുറ്റ പ്രകടനം നടത്തിയ താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചില മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയപ്പോള്‍ യാതൊരു ഒഴികഴിവും പറയാതെ മുഴുവന്‍ ടെസ്്റ്റുകളിലും ടീമിനായി വിയര്‍പ്പൊഴുക്കി വിക്കറ്റുകള്‍ കൊയ്ത താരമാണ് സിറാജ്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്തതും അദ്ദേഹം തന്നെ.

അഞ്ചാം ടെസ്റ്റിനു ശേഷം ഓസ്‌ട്രേലിയയിലെ തന്റെ ഫോമിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനു വായടപ്പിക്കന്ന മറുപടു നല്‍കിയിരിക്കുകയാണ് സിറാജ്. പരമ്പരയ്ക്കു ശേഷം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MOHAMMED SIRAJ

ഓസ്‌ട്രേലിയയിലെ ഫോം

ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പരയ്ക്കു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലാണ് മുഹമ്മദ് സിറാജ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഈ പരമ്പരയില്‍ തന്റെ ഫോമിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

ഓസീസിനെതിരേ ഇത്രത്തോളം ഫോമില്‍ ആയിരുന്നില്ലല്ലോയെന്നും ഇംഗ്ലണ്ടില്‍ എങ്ങനെയാണ് ഇത്ര ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിച്ചതുമെന്നായിരുന്നു സിറാജിനോടുള്ള ചോദ്യം. പിന്നാലെ ഇതിനു അദ്ദേഹം ചുട്ട മറുപടി തന്നെ നല്‍കുകയും ചെയ്തു.

സര്‍, ഞാന്‍ ബിജിടിയില്‍ (ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി) 20 വിക്കറ്റുകള്‍ നേടിയിരുന്നു. ജാസ്സി ഭായ് (ജസ്പ്രീത് ബുംറ) നന്നായി ബൗള്‍ ചെയ്തപ്പോള്‍ കഴിയുന്നത്രയും അദ്ദേഹത്തിനു പിന്തുണ നല്‍കുകയായിരുന്നു തന്റെ ജോലിയെന്നും സിറാജ് വ്യക്തമാക്കി.

ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങളൊന്നും ചെയ്യാന്‍ ശ്രമിക്കാറില്ല. കാരണം ഞാന്‍ കഠിനമായി ശ്രമിക്കുകയാണങ്കില്‍ അതു കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ ഇടയാക്കും. അതു സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ഇംഗ്ലണ്ടിനെതിരേ രണ്ടു ഫൈറുകളക്കം 23 വിക്കറ്റുകള്‍ പിഴുതതോടെ എലൈറ്റ് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലും അദ്ദേഹം ഇടം നേടിയിരുന്നു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു ശേഷം രണ്ടു പരമ്പരകളില്‍ 20-20 പ്ലസ് വിക്കറ്റുകളെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ പേസറായാണ് സിറാജ് മാറിയിരിക്കുന്നത്.

MOHAMMED SIRAJ

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ബുറ നടത്തിയത്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 32 വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിനായിരുന്നു. ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന്് കൂടിയായിരുന്നു ഇത്.

അതേസമയം, ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ 185.3 ഓവറുകളാണ് സിറാജ് ബൗള്‍ ചെയ്തത്. ഇരുടീമുകളിളെയും ബൗളര്‍മാരെയെടുത്താല്‍ ഇത്രയുമധികം ഓവറുകളെറിഞ്ഞ മറ്റാരും തന്നെയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഓവലിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് (5, 4) വിക്കറ്റുകളാണ് സിറാജ് പിഴുതത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്താനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്.

Story first published: Tuesday, August 5, 2025, 11:45 [IST]
Other articles published on Aug 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+