Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹീറോയില്‍ നിന്നും വില്ലനായി സിറാജ്!! ആ പിഴവിന് മാപ്പില്ല, ഇംഗ്ലണ്ടിനെ സഹായിച്ചത് ഇങ്ങനെ

ഓവല്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി കൊണ്ടിരിക്കുകയാണ്. ഒരു അദ്ഭുതം സംഭവിച്ചാല്‍ മാത്രമോ ഈ മല്‍സരത്തില്‍ ഇനി ഇന്ത്യക്കു വിജയം പിടിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. ഓവലിലെ റെക്കോര്‍ഡ് ടോട്ടല്‍ വിജയലക്ഷ്യം നല്‍കിയിട്ടും അതു പ്രതിരോധിക്കാനാവാതെ ഇന്ത്യക്കു കളി കൈവിടേണ്ടി വന്നാല്‍ അതു വലിയ നാണക്കേടായി മാറും.

നാലാംദിനം രണ്ടാം സെഷനില്‍ 52 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 239 റണ്‍സെന്ന അതിശക്തമായ നിലയിലാണ്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്കു ജയിക്കാന്‍ ഇനി വെറും 135 റണ്‍സ് മാത്രമേ ആവശ്യമുള്ളൂ.

MOHAMMED SIRAJ

ഈ മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പരമ്പര കൈവിടുകയാണെങ്കില്‍ അതിനു പ്രധാന കാരണക്കാരന്‍ പേസര്‍ മുഹമ്മദ് സിറാജായിരിക്കും. അദ്ദേഹത്തിന്റെ ഭാഗത്തും നിന്നും സംഭവിച്ച ഗുരുതരമായ ഒരു പിഴവാണ് ഇന്ത്യക്കു വലിയ തിരിച്ചടിയായത്.

സിറാജിന്റെ മണ്ടത്തരം

നാലാം ദിനം ആദ്യ സെഷനില്‍ ലഞ്ച് ബ്രേക്കിനു മുമ്പാണ് മുഹമ്മദ് സിറാജ് വലിയൊരു മണ്ടത്തരം കാണിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിലെ 30ാം ഓവറിനു ശേഷം അദ്ദേഹം ചെറിയൊരു ബ്രേക്കെടുത്ത് ഡ്രസിങ് റൂമിലേക്കു തിരികെ പോയിരുന്നു. അതിനു ശേഷം 34ാം പൂര്‍ത്തിയായ ശേഷമാണ് സിറാജ് ഗ്രൗണ്ടിലേക്കു തിരികെയെത്തിയത്.

തൊട്ടുപിന്നാലെയാണ് കളിയിലെ ടടണിങ് പോയിന്റെന്നു വിളിക്കാവുന്ന ആ പിഴവ് സിറാജ് വരുത്തിയത്. പ്രസിദ്ധ് കൃഷ്ണയാാണ് 35ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത്. 20 റണ്‍സോടെ ജോ റൂട്ടും 19 റണ്‍സെടുത്ത ഹാരി ബ്രൂക്കുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഇംഗ്ലണ്ടാവട്ടെ മൂന്നിന് 137 റണ്‍സെന്ന നിലയിലുമായിരുന്നു. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് ബ്രൂക്കാണ്.

ഹാരി ബ്രൂക്കിന്റെ ക്യാച്ച് മുഹമ്മദ് സിറാജ് പാഴാക്കിയ വീഡിയോ കാണാം

ഷോര്‍ട്ട് ബോളാണ് പ്രസിദ്ധ് പരീക്ഷിച്ചത്. ബ്രൂക്ക് പുള്‍ ഷോട്ടിലൂടെ സിക്‌സറിനും ശ്രമിക്കുകയായിരുന്നു. ബൗണ്ടറി ലൈനിനു അരികെ ലോങ് ലെഗ് ഏരിയില്‍ ഫീല്‍ഡ് ചെയ്ത സിറാജിന്റെ കൈകളിലേക്കു കൃത്യമായാണ് ബോള്‍ വന്നത്. അദ്ദേഹം അതു കൈയ്ക്കുള്ളിലാക്കിയെങ്കിലും ഇതിനിടെ നിയന്ത്രണം നഷ്ടമായി അല്‍പ്പം പിറകിലേക്കു നീങ്ങുകയും ഒരു കാല്‍ ബൗണ്ടറി റോപ്പില്‍ ചവിട്ടുകയുമായിരുന്നു.

SIRAJ PRASIDH

ഇതോടെ ബ്രൂക്കിന്റെ വിക്കറ്റ് ലഭിക്കേണ്ടയിടത്ത് അവര്‍ക്കു ലഭിച്ചത് സിക്‌സറുമാണ്. ആ ക്യാച്ച് കൃത്യമായി എടുത്തിരുന്നെങ്കില്‍ ബ്രൂക്ക് വെറും 19 റണ്‍സിനു പുറത്താവുമായിരുന്നു. ഇംഗ്ലണ്ട് നാലു വിക്കറ്റിനു 137 റണ്‍സെന്ന നിലയിലുമാവുമായിരുന്നു.

ആയുസ്സ് നീട്ടിക്കിട്ടിയ ബ്രൂക്ക് പിനനീട് അഗ്രസീവ് ബാറ്റിങിലൂടെ ഇന്ത്യന്‍ ബൗളിങിനെ പിച്ചിച്ചീന്തി. 19ല്‍ ഔട്ടാവേണ്ടിയിരുന്ന ബ്രൂക്ക് ഇപ്പോള്‍ 90നു മുകളില്‍ സ്‌കോറുമായി തന്റെ സെഞ്ച്വറിയിലേക്കു കുതിക്കുകയാണ്. അപരാജിതമായ നാലാം വിക്കറ്റില്‍ ബ്രൂക്കും റൂട്ടും ചേര്‍ന്ന് 150 പ്ലസ് റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി കഴിഞ്ഞു.

Story first published: Sunday, August 3, 2025, 19:53 [IST]
Other articles published on Aug 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+