Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടതെത്ര? ഇന്നിങ്‌സ് ജയം കൊയ്യുമോ ഗില്‍പട

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പതിയെ പിടിമുറുക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യത്തെ രണ്ടു ദിവസത്തെ കളി പൂര്‍ത്തിയായപ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും വ്യക്തമായ ആധിപത്യം തന്നെയാണ് നമുക്കു കാണാന്‍ സാധിക്കുക. മൂന്നാംദിനവും ഇതു തുടരാനുറച്ചു തന്നെയാവും ഇന്ത്യ മൈതാനത്തിറങ്ങുക.

ഗില്ലിന്റെ കിടിലന്‍ സെഞ്ച്വറിയിലേറി ഒന്നാമിന്നിങ്‌സില്‍ 587 റണ്‍സെന്ന കൂറ്റര്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. മറുപടിയില്‍ മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയുടെ വക്കിലാണ് ഇംഗ്ലീഷ് ടീം.

ഏഴു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ ഇപ്പോഴും 510 റണ്‍സിനു പിന്നിലാണ് അവര്‍. ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ചെയിക്കാന്‍ ഇന്ത്യക്കു സാധിക്കുമോയെന്നതാണ് അടുത്ത ചോദ്യം. ഫോളോഓണ്‍ ഒഴിവാക്കാന്‍ അവര്‍ക്കു എത്ര റണ്‍സാണ് വേണ്ടതെന്നു നമുക്കു നോക്കാം.

GILL ROOT

എത്ര റണ്‍സെടുക്കണം?

ടെസ്റ്റ് ക്രിക്കറ്റിലെ നിയമനുസരിച്ച് ആദ്യ ഇന്നിങ്‌സില്‍ എതിര്‍ ടീം നേടിയിട്ടുള്ള സ്‌കോറില്‍ നിന്നും 200 റണ്‍സ് കുറച്ചതിനു ശേഷം ലഭിക്കുന്ന സ്‌കോറാണ് ഒരു ടീമിനു ഫോളോഓണ്‍ ഒഴിവാക്കാന്‍ ആവശ്യമുള്ളത്. എഡ്ബാസ്റ്റണിലെ ഇന്ത്യ- ഇംഗ്ലണ്ട്‌ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 587 റണ്‍സ് നേടിക്കഴിഞ്ഞു. ഇതില്‍ നിന്നും 200 റണ്‍സ് കുറച്ചാല്‍ ലഭിക്കുന്ന സ്‌കോര്‍ 387 റണ്‍സാണ്.

അതുകൊണ്ടു ഫോളോഓണ്‍ ചെയ്ത് വീണ്ടും ബാറ്റിങിനു അയക്കപ്പെടാതിരിക്കണമെങ്കില്‍ ഇംഗ്ലണ്ടിനു 388 റണ്‍സ് നേടിയേ തീരുകയുള്ളൂ. രണ്ടാം ദിനം മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഫോളോഓണെന്ന കടമ്പ ഒഴിവാക്കുന്നതിനായി ഇംഗ്ലണ്ടിനു ഇനി 311 റണ്‍സ് ആവശ്യമാണ്.

ഇതിലും താഴെ സ്‌കോറില്‍ ഓള്‍ഔട്ടായാല്‍ ഇംഗ്ലണ്ടിനോടു വീണ്ടും ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കു ആവശ്യപ്പെടാം. എന്നാല്‍ ഇംഗ്ലണ്ടിന്റെ ടോട്ടല്‍ ഫോളോഓണ്‍ സ്‌കോര്‍ (388) മറികടക്കുകയാണെങ്കില്‍ ഇന്ത്യക്കു മല്‍സരത്തില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങിനു ഇറങ്ങേണ്ടതായി വരികയും ചെയ്യും.

അതൊഴിവാക്കാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. പരമാവധി വേഗത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയെന്നതായിരിക്കും ഇന്ത്യയുടെ പ്ലാന്‍. അങ്ങനെയെങ്കില്‍ ഇന്നിങ്‌സ് വിജയമെന്ന വമ്പന്‍ നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഇംഗണ്ടിനെ സംബന്ധിച്ച് അവരുടെ പൊന്നാപുരം കോട്ടയെന്നു തന്നെ എഡ്ബാസ്റ്റണിനെ വിശേഷിപ്പിക്കാം. കാരണം ചരിത്രതില്‍ ഇതുവരെ ഈ വേദിയില്‍ അവര്‍ ഇന്ത്യയോടു തോറ്റിട്ടില്ല. എട്ടു ടെസ്റ്റുകളിവാണ് ഇരുടീമുകളും ഇവിടെ കൊമ്പുകോര്‍ത്തത്. ഇതില്‍ ഏഴിലും ജയം ഇംഗ്ലണ്ടിനായിരുന്നു. ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

അതുകൊണ്ടു തന്റെ മുന്‍ഗാമികളായ നായകര്‍ക്കൊന്നും സാധിച്ചിട്ടില്ലാത്ത സ്വപ്‌നനേട്ടമാണ് ഗില്ലിനെ കാത്തിരിക്കുന്നത്. എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ വിജയക്കൊടി പാറിക്കുന്ന ആദ്യ ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

SHUBMAN GILL

റണ്‍മഴ പെയിച്ച് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ റണ്‍മഴ തന്നെയാണ് എഡ്ബാസ്റ്റണില്‍ കണ്ടത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറുമായി ശുഭ്മന്‍ ഗില്‍ (269) മുന്നില്‍ നിന്നും പടനയിക്കുകയായിരുന്നു. 387 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 30 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (87) വീണ്ടുമൊരു മികച്ച ഇന്നിങ്‌സ് കളിച്ചപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയുടെ (89) പ്രകടനവും ഇന്ത്യന്‍ ടോട്ടല്‍ 587ലെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറി. 42 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

Story first published: Friday, July 4, 2025, 9:34 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+