Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ ജയമുറപ്പിച്ചോ? എത്ര റണ്‍സ് വരെ ഇംഗ്ലണ്ട് ചേസ് ചെയ്യും, അറിയാം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടിയിരിക്കുകയാണ്. 143 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡിനു ശേഷം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ മൂന്നാംദിനത്തില്‍ 51 ഓവറുകള്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 202 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ 340 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായി മോശം സ്‌കോറുകള്‍ക്കൊടുവില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്.

സെഞ്ച്വറിയിലേക്കു കുതിക്കുന്ന ഗില്ലിനോടെപ്പം (97*) അക്ഷര്‍ പട്ടേലാണ് (33*) ക്രീസിലുള്ളത്. മൂന്നാം ദിനം രാവിലെ ഒരു റണ്ണെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), യശസ്വി ജയ്‌സ്വാള്‍ (17) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു (30-2). ഇതോടെ വലിയൊരു തകര്‍ച്ച ഇന്ത്യ മുന്നില്‍ കണ്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഗില്‍- ശ്രേയസ് അയ്യര്‍ ജോടി 81 റണ്‍സിന്റെ മികച്ച കെട്ടുമായി ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുകയായിരുന്നു.

SHUBMAN GILL

ടീം സ്‌കോര്‍ 111ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ഇതിനിടെ ഇന്ത്യയുടെ ലീഡ് 200 റണ്‍സ് പിന്നിടുകയും ചെയ്തിരുന്നു. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു റണ്‍ചേസില്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ സാധിക്കുമോ? ടെസ്റ്റില്‍ അവരുടെ റണ്‍ചേസ് റെക്കോര്‍ഡ് എങ്ങനെയാണ്. ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ലീഡ് 210 റണ്‍സ് പിന്നിട്ടപ്പോള്‍ തന്നെ ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വിജയമുറപ്പിച്ചുവെന്നു പറയേണ്ടി വരും. കാരണം ടെസ്റ്റ് ചരിത്രമെടുത്താല്‍ ഏഷ്യയില്‍ ഒരിക്കല്‍പ്പോലും 210 റണ്‍സ് ചേസ് ചെയ്തു വിജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ലെന്നു കാണാം.

ഏഷ്യന്‍ പിച്ചുകളില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍ചേസ് കണ്ടത് 1961ലായിരുന്നു. അന്നു പാകിസ്താന്‍ ടീമിനെതിരേയാണ് ലാഹോറില്‍ വച്ച് 209 റണ്‍സ് പിന്തുടര്‍ന്നു ഇംഗ്ലണ്ട് ടീം വിജയിച്ചിട്ടുള്ളത്. പാകിസ്താന്‍ നല്‍കിയ 209 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ടീം മറികടക്കുകയായിരുന്നു. അതിനു ശേഷം 208 റണ്‍സും ഇംഗ്ലണ്ട് വിജയകരമായി ചേസ് ചെയ്തിരുന്നു.

ഇത്തവണ എതിരാളികള്‍ ബംഗ്ലാദേശായിരുന്നു. 2010 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരേ മിര്‍പൂരില്‍ വച്ചാണ് 208 റണ്‍സിന്റെ ലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടന്നത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലായിരുന്നു ഇത്. ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിന്റെ (109*) അപരാജിത സെഞ്ച്വറിയിലേറി ബംഗ്ലാ കടുവകളെ ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു കശാപ്പ് ചെയ്യുകയായിരുന്നു.

ENGLAND

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ വലിയ റണ്‍ചേസ് ഇന്ത്യക്കെതിരേയായിരുന്നു. 1972ല്‍ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ നല്‍കിയ 207 റണ്‍സിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ടീം മറികടക്കുകയായിരുന്നു. ഈ മൂന്നു ടെസ്റ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഏഷ്യയില്‍ ഒരിക്കല്‍പ്പോലും 200ന് മുകളില്‍ ടോട്ടല്‍ ഇംഗ്ലണ്ട് ചേസ് ചെയ്തു ജയിച്ചിട്ടില്ല.

ഈ ചരിത്രം നോക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം ഉറപ്പാക്കിയെന്നു പറയേണ്ടി വരും. പക്ഷെ ബെന്‍ സ്‌റ്റോക്‌സിനു കീഴില്‍ ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിനെ പൂര്‍ണമായി എഴുതിത്തള്ളുന്നത് ശരിയാണോയെന്നതാണ് ചോദ്യം.

ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ അവര്‍ ഇപ്പോള്‍ വളരെ നിര്‍ഭയമായ, അറ്റാക്കിങ് ക്രിക്കറ്റാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഏതു ടോട്ടലും ചേസ് ചെയ്യാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ ഇംഗ്ലീഷ് ടീം. അതുകൊണ്ടു തന്നെ ടീം ഇന്ത്യ തീര്‍ച്ചയായും അവരെ സൂക്ഷിക്കുക തന്നെ വേണം.

Story first published: Sunday, February 4, 2024, 13:19 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+