Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കേറ്റ് വീണ് വോക്‌സ്, കരുണും വാഷിയും ചെയ്തത് കണ്ടോ, ഇംഗ്ലണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. ആദ്യദിനം തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ചയുണ്ടായെങ്കിലും കളിയിലേക്കു തിരിച്ചുവരാന്‍ ഇന്ത്യക്കായിട്ടുണ്ട്. ആറു വിക്കറ്റിനു 204 റണ്‍സെന്ന നിലയിലാണ് ഒന്നാംദിനം ഇന്ത്യ കളിയവസാനിപ്പിച്ചത്. മടങ്ങിവരവില്‍ ആദ്യ ഫിഫ്റ്റി കുറിച്ച കരുണ്‍ നായരും (52) വാഷിങ്ടണ്‍ സുന്ദറുമാണ് (19) ഇപ്പോള്‍ ക്രീസില്‍.

അപരാജിതമായ ഏഴാം വിക്കറ്റില്‍ 87 ബോളില്‍ 51 റണ്‍സ് ടീം ടോട്ടലിലേക്കു ഈ ജോടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനു അഭിമാനിക്കാവുന്ന മറ്റൊരു സംഭവത്തിനു കൂടി ആദ്യദിനം ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്. കരുണിന്റെയും വാഷിങ്ടണിന്റെയും ഒരു പ്രവര്‍ത്തിയാണ് ഇതിനു കാരണമായത്. എന്താണ് സംഭവമെന്നറിയാം.

KARUN WASHI

വോക്‌സിന്റെ പരിക്ക്

ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാനത്തെ സെഷനിലായിരുന്നു സംഭവം. ജാമി ഒവേര്‍ട്ടനെറിഞ്ഞ 57ാമത്തെ ഓവറില്‍ പേസര്‍ ക്രിസ് വോക്‌സിനു ഫീല്‍ഡിങിനിടെ തോളിനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റപിന് പുറത്തേക്കുള്ള ബോളാണ് കരുണ്‍ നായര്‍ക്കെതിരേ ഒവേര്‍ട്ടന്‍ പരീക്ഷിച്ചത്.

സ്‌ട്രെയ്റ്റ് ഡ്രൈവാണ് കരുണ്‍ കളിച്ചത്. ഇതു അതിവേഗം ബൗണ്ടറിയിലേക്കു കുതിക്കവെ മിഡ് ഓഫില്‍ നിന്നും ബോളിനു പിന്നാലെ ഓടിയ ശേഷം വോക്‌സ് അതു ഡൈവിങിലൂടെ തടുത്തിടുകയായിരുന്നു. പക്ഷെ ഇതിനിടെ അദ്ദേഹത്തിന്റെ തോളിനു പരിക്കേല്‍ക്കുകയായിരുന്നു. കടുത്ത വേദന കാരണം വോക്‌സ് ബുദ്ധിമുട്ടുകയും ചെയ്തു. ഈ കാരണത്താല്‍ ബോള്‍ തിരികെ എറിഞ്ഞു കൊടുക്കാനുമായില്ല.

ഇതിനിടെ കരുണും വാഷിങ്ടണ്‍ സുന്ദറും മൂന്നു സിംഗിളുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. നാലാമത്തേതും ഓടിയെടുക്കാന്‍ അവസരവുമുണ്ടായിരുന്നു. പക്ഷെ വോക്‌സിനേറ്റ പരിക്കു കണ്ട കരുണ്‍ നാലാമത്തെ റണ്‍ വേണ്ടെന്നു വാഷിങ്ടണിനു ആംഗ്യം കാണിക്കുകയായിരുന്നു. ഗെയിമിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ടു കളിച്ചതില്‍ കരുണിനെയും വാഷിയെയും ക്രിക്കറ്റ് ലോകം പുകഴ്ത്തുകയാണ്.

CHRIS WOAKES

പ്രശംസിച്ച് ക്രിക്കറ്റ് ലോകം

എതിര്‍ ടീമിലെ ഒരു താരം ഗുരുതരമായി പരിക്കേറ്റ് വീണപ്പോള്‍ ഉറപ്പായും നേടിയെടുക്കാമായിരുന്ന റണ്‍സ് വേണ്ടെന്നു വച്ചതില്‍ കരുണ്‍ നായരെയും വാഷിങ്ടണ്‍ സുന്ദറിനെയു സോഷ്യല്‍മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രശംസ കൊണ്ടു മൂടുകയാണ്.

ക്രിസ് വോക്‌സിനു ഫീല്‍ഡിങിനിടെ പരിക്കേറ്റുവെന്നു കണ്ടതിനു ശേഷം കരുണ്‍ നായരും വാഷിങ്ടണ്‍ സുന്ദറും നാലാമത്തെ റണ്ണിനായി ഓടിയില്ല. ഇതാണ് ശരിക്കുള്ള ഗെയിം സ്പിരിറ്റ്.

കരുണ്‍ നായര്‍ ചെയ്തത് വളരെ നല്ല കാര്യം. ക്രിസ് വോക്‌സിന്റെ തോളെല്ലിനു പരിക്കേറ്റുവെന്നു മനസ്സിലായതിനു ശേഷം അദ്ദേഹം നാലാമത്തെ റണ്‍സ് വേണ്ടെന്നു വച്ചു. യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ഇതാണ്. ക്രിക്കറ്റിനെ മാന്യമാന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കുന്നതും ഈ കാരണത്താലാണ്.

ക്രിസ് വോക്‌സിനു സാരമായി പരിക്കേറ്റതിനു ശേഷം ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായരും വാഷിങ്ടണ്‍ സുന്ദറും അടുത്ത റണ്‍സ് വേണ്ടെന്നു വച്ചത് പ്രശംസനീയമാണ്. ഇന്ത്യന്‍ ടീമിന്റെ സ്ഥാനത്ത് ഇംഗ്ലണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തന്നെ ചെയ്യുമോ? ഇങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Friday, August 1, 2025, 9:52 [IST]
Other articles published on Aug 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+